ക്രിസ്‌ത്യാനികളായി ജീവിക്കാം
നിങ്ങൾ നിങ്ങളോടുതന്നെ ക്ഷമിക്കുമോ?
നമ്മുടെ തെറ്റുകൾ യഹോവ ക്ഷമിച്ചെങ്കിലും അതു വിട്ടുകളയാൻ നമുക്ക് പറ്റുന്നില്ലായിരിക്കും. നമ്മളോടുതന്നെ ക്ഷമിക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കാം. 2016-ലെ “യഹോവയോടു വിശ്വസ്‌തരായിരിക്കുക!” മേഖലാ കൺവെൻഷനിൽ നടത്തിയ ഒരു പ്രസംഗത്തിലും വീഡിയോയിലും ഇക്കാര്യമുണ്ടായിരുന്നു. JW ലൈബ്രറി ആപ്പ് ഉപയോഗിച്ച് ആ വീഡിയോ ഒന്നുകൂടെ കണ്ടശേഷം താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
സോണിയ പുറത്താക്കപ്പെട്ടിട്ട് എത്ര കാലമായിരുന്നു?
മൂപ്പന്മാർ സോണിയയെ ഏതു തിരുവെഴുത്താണ് കാണിച്ചത്, അത് എങ്ങനെ സഹായിച്ചു?
സോണിയയെ പുനഃസ്ഥിതീകരിച്ചപ്പോൾ സഭ എങ്ങനെയാണ് സോണിയയോട് ഇടപെട്ടത്?
ഏതു ചിന്തയോടാണ് സോണിയ മല്ലിട്ടത്, ഡാഡി സോണിയയെ എങ്ങനെ സഹായിച്ചു?