ക്രിസ്‌ത്യാനികളായി ജീവിക്കാം
ദൈവികഗുണങ്ങൾ വളർത്തിയെടുക്കുക—ധൈര്യം
ഇതിന്റെ പ്രാധാന്യം എന്താണ്:
പ്രസംഗപ്രവർത്തനം ചെയ്യാൻ ധൈര്യം വേണം.—പ്രവൃ 5:27-29, 41, 42
മഹാകഷ്ടതയും നമ്മുടെ ധൈര്യം പരിശോധിക്കും.—മത്ത 24:15-21
മാനുഷഭയം ദുരന്തത്തിൽ കലാശിക്കും.—യിര 38:17-20; 39:4-7
എങ്ങനെ വളർത്തിയെടുക്കാം:
യഹോവയുടെ രക്ഷാപ്രവൃത്തികളെക്കുറിച്ച് ധ്യാനിക്കുക.—പുറ 14:13
ധൈര്യത്തിനും മനോബലത്തിനും വേണ്ടി പ്രാർഥിക്കുക.—പ്രവൃ 4:29, 31
യഹോവയിൽ ആശ്രയിക്കുക.—സങ്ക 118:6
ശുശ്രൂഷയിൽ ഏതെല്ലാം കാര്യങ്ങൾ എന്നെ ഭയപ്പെടുത്തിയേക്കാം?
വിശ്വസ്‌തതയ്‌ക്കു തുരങ്കംവെക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക—മാനുഷഭയം എന്ന വീഡിയോ കണ്ടിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
ശുശ്രൂഷ ചെയ്യാൻ ധൈര്യം വേണ്ടത് എന്തുകൊണ്ട്?
സുഭാഷിതങ്ങൾ 29:25-ൽ ഏതു താരതമ്യമാണു നമ്മൾ കാണുന്നത്?
നമ്മൾ ഇപ്പോൾ ധൈര്യം വളർത്തിയെടുക്കേണ്ടത് എന്തുകൊണ്ട്?