ക്രിസ്‌ത്യാനികളായി ജീവിക്കാം
ദൈവികഗുണങ്ങൾ വളർത്തിയെടുക്കുക—വിശ്വാസം
ഇതിന്റെ പ്രാധാന്യം എന്താണ്:
ദൈവത്തെ പ്രസാദിപ്പിക്കാൻ വിശ്വാസം വേണം.—എബ്ര 11:6
ദൈവത്തിന്റെ വാഗ്‌ദാനങ്ങളിലുള്ള വിശ്വാസം പരീക്ഷണങ്ങൾ സഹിച്ചുനിൽക്കാൻ സഹായിക്കും.—1പത്ര 1:6, 7
വിശ്വാസമില്ലെങ്കിൽ പാപത്തിലേക്കു വീഴാൻ സാധ്യതയുണ്ട്.—എബ്ര 3:12, 13
എങ്ങനെ വളർത്തിയെടുക്കാം:
കൂടുതൽ വിശ്വാസം ലഭിക്കാനായി പ്രാർഥിക്കുക.—ലൂക്ക 11:9, 13; ഗല 5:22
ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക.—റോമ 10:17; 1തിമ 4:15
വിശ്വാസമുള്ള ആളുകളുമായി പതിവായി സഹവസിക്കുക.—റോമ 1:11, 12
എനിക്ക് എന്റെയും കുടുംബത്തിന്റെയും വിശ്വാസം എങ്ങനെ ശക്തമാക്കാം?
വിശ്വസ്‌തത വളർത്താൻ സഹായിക്കുന്ന ഗുണങ്ങൾ നേടുക—വിശ്വാസം എന്ന വീഡിയോ കണ്ടിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകുക:
“കാപട്യമില്ലാത്ത വിശ്വാസം” എന്താണ്? (1തിമ 1:5)
ശക്തമായ വിശ്വാസം വളർത്താൻ മോശമായ ഏതൊക്കെ സ്വാധീനങ്ങൾ ഒഴിവാക്കണം?
മഹാകഷ്ടതയുടെ സമയത്ത് വിശ്വാസം വേണ്ടിവരും, എന്തുകൊണ്ട്? (എബ്ര 10:39)