വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ഡിസംബർ പേ. 5
  • മധ്യവാരയോഗത്തിന്റെ പുതിയ സവിശേഷത

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മധ്യവാരയോഗത്തിന്റെ പുതിയ സവിശേഷത
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • സമാനമായ വിവരം
  • ബേത്ത്‌ഫാഗ, ഒലിവു​മല, യരുശ​ലേം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • ഉപ്പൂറ്റി​യി​ലെ അസ്ഥിയിൽ അടിച്ചു​ക​യ​റ്റിയ ആണി
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുകയുന്ന ഒരു തിരി നിങ്ങൾ കെടുത്തിക്കളയുമോ?
    വീക്ഷാഗോപുരം—1995
  • യെരൂശലേമിലേക്കുളള ക്രിസ്‌തുവിന്റെജയോൽസവ പ്രവേശം
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ഡിസംബർ പേ. 5
പുതിയലോകഭാഷാന്തരത്തിന്റെ ഓൺലൈൻ പഠനപ്പതിപ്പിൽ മത്തായിയുടെ സുവിശേഷം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

മധ്യവാ​ര​യോ​ഗ​ത്തി​ന്റെ പുതിയ സവി​ശേ​ഷത

മധ്യവാ​ര​യോ​ഗ​ത്തിൽ 2018 ജനുവരി മുതൽ പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ പഠനപ്പ​തി​പ്പി​ലെ പഠനക്കു​റി​പ്പു​ക​ളും വീഡി​യോ​ക​ളും ചിത്ര​ങ്ങ​ളും ലഭ്യമാ​യി​രി​ക്കും, നിങ്ങളു​ടെ ഭാഷയിൽ ഇതു പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും. മീറ്റി​ങ്ങു​കൾക്കു തയ്യാറാ​കു​മ്പോൾ ഈ വിവരങ്ങൾ നിങ്ങൾക്കു കൂടുതൽ പ്രയോ​ജനം ചെയ്യു​മെന്ന്‌ ഉറപ്പാണ്‌. അതിലും പ്രധാ​ന​മാ​യി സ്‌നേ​ഹ​വാ​നായ നമ്മുടെ സ്വർഗീ​യ​പി​താ​വി​നോ​ടു കൂടുതൽ അടുക്കാ​നും ഈ വിവരങ്ങൾ നിങ്ങളെ സഹായി​ക്കട്ടെ!

പഠനക്കുറിപ്പുകൾ

പഠനക്കുറിപ്പുകൾ പല ബൈബിൾ വാക്യ​ങ്ങ​ളെ​ക്കു​റിച്ച്‌ സാംസ്‌കാ​രി​ക​വും ഭൂമി​ശാ​സ്‌ത്ര​പ​ര​വും ഭാഷാ​പ​ര​വു​മായ ഉൾക്കാഴ്‌ച തരുന്നു.

മത്തായി 12:20

പുകയുന്ന തിരി: സാധാ​ര​ണ​യാ​യി വീടു​ക​ളിൽ വിളക്കാ​യി ഉപയോ​ഗി​ച്ചി​രു​ന്നത്‌ ഒലിവെണ്ണ നിറച്ച ചെറിയ മൺപാ​ത്ര​ങ്ങ​ളാ​യി​രു​ന്നു. ചണനാ​രു​കൊ​ണ്ടുള്ള തിരി, തീനാളം കത്തിനിൽക്കാൻവേണ്ട എണ്ണ വലി​ച്ചെ​ടു​ക്കും. “പുകയുന്ന തിരി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ്ര​യോ​ഗം, കെടാ​റായ അല്ലെങ്കിൽ അണഞ്ഞു​പോയ ഒരു തിരി പുകഞ്ഞു​ക​ത്തു​ന്ന​തി​നെ​യാ​യി​രി​ക്കാം കുറി​ക്കു​ന്നത്‌. യശയ്യ 42:3-ലെ പ്രവചനം യേശു​വി​ന്റെ അനുക​മ്പ​യെ​ക്കു​റിച്ച്‌ മുൻകൂ​ട്ടി​പ്പ​റ​യു​ക​യാ​യി​രു​ന്നു. എളിയ​വ​രും അടിച്ച​മർത്ത​പ്പെ​ട്ട​വ​രും ആയ ആളുക​ളു​ടെ പ്രതീ​ക്ഷ​യു​ടെ അവസാ​നത്തെ തിരി​നാ​ളം യേശു ഒരിക്ക​ലും കെടു​ത്തി​ക്ക​ള​യി​ല്ലാ​യി​രു​ന്നു.

മത്തായി 26:13

സത്യമായി: ഗ്രീക്കിൽ ആമെൻ. “അങ്ങനെ​യാ​കട്ടെ” എന്നോ “തീർച്ച​യാ​യും” എന്നോ അർഥമുള്ള ആമെൻ എന്ന എബ്രാ​യ​പ​ദ​ത്തി​ന്റെ ലിപ്യ​ന്ത​രണം. ഒരു പ്രസ്‌താ​വ​ന​യോ വാഗ്‌ദാ​ന​മോ പ്രവച​ന​മോ ഉച്ചരി​ക്കു​ന്ന​തി​നു മുമ്പ്‌ യേശു പലപ്പോ​ഴും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. പറയുന്ന കാര്യങ്ങൾ തികച്ചും സത്യവും ആശ്രയ​യോ​ഗ്യ​വും ആണെന്നു കാണി​ക്കാ​നാ​യി​രു​ന്നു ഇത്‌. വിശു​ദ്ധ​ലി​ഖി​ത​ങ്ങ​ളിൽ “സത്യമാ​യും” (ആമെൻ) എന്ന പദം ഈ രീതി​യിൽ ഉപയോ​ഗി​ച്ചത്‌ യേശു മാത്ര​മാ​ണെന്നു പറയ​പ്പെ​ടു​ന്നു. യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ ഉടനീളം മൂലഭാ​ഷ​യിൽ ഈ പദം അടുത്ത​ടുത്ത്‌ ആവർത്തിച്ച്‌ (ആമെൻ ആമെൻ) ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. അതിനെ മിക്കയി​ട​ങ്ങ​ളി​ലും “സത്യം​സ​ത്യ​മാ​യി” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.​—യോഹ 1:51.

വീഡിയോകളും ചിത്ര​ങ്ങ​ളും

ഫോട്ടോകളും ചിത്ര​ങ്ങ​ളും നിശ്ശബ്ദ​വീ​ഡി​യോ​ക​ളും അനി​മേ​ഷ​നു​ക​ളും ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന വിവര​ണ​ങ്ങൾക്കു ജീവൻ പകരുന്നു.

ബേത്ത്‌ഫാഗ, ഒലിവു​മല, യരുശ​ലേം

ഈ ഹ്രസ്വ​വീ​ഡി​യോ യരുശ​ലേ​മി​നു കിഴക്കുള്ള ആധുനി​ക​കാല എറ്റ്‌-റ്റർ ഗ്രാമ​ത്തിൽനി​ന്നും യരുശ​ലേ​മി​ലേക്കു പ്രവേ​ശി​ക്കുന്ന ഒരു വഴി കാണി​ച്ചു​ത​രു​ന്നു. ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന ബേത്ത്‌ഫാ​ഗ​യാണ്‌ ഒലിവു​മ​ല​യു​ടെ ഉയരം​കൂ​ടിയ ഭാഗത്തുള്ള ഈ ഗ്രാമം എന്നു കരുത​പ്പെ​ടു​ന്നു. ഒലിവു​മ​ല​യു​ടെ കിഴക്കേ ചെരു​വി​ലാ​യി ബേത്ത്‌ഫാ​ഗ​യു​ടെ കിഴക്കു വശത്താണ്‌ ബഥാന്യ സ്ഥിതി ചെയ്യു​ന്നത്‌. യരുശ​ലേ​മി​ലാ​യി​രു​ന്ന​പ്പോ​ഴൊ​ക്കെ യേശു​വും ശിഷ്യ​ന്മാ​രും ബഥാന്യ​യി​ലാണ്‌ രാത്രി കഴിച്ചു​കൂ​ട്ടി​യി​രു​ന്നത്‌. ഇന്ന്‌ എൽ-അസറി​യാഹ്‌ (എൽ ഐസറിയ) എന്നാണ്‌ ആ പട്ടണം അറിയ​പ്പെ​ടു​ന്നത്‌. അറബി​യി​ലുള്ള ഈ പേരിന്റെ അർഥം ‘ലാസറി​ന്റെ സ്ഥലം’ എന്നാണ്‌. യേശു മാർത്ത​യു​ടെ​യും മറിയ​യു​ടെ​യും ലാസറി​ന്റെ​യും വീട്ടിൽ താമസി​ച്ചി​ട്ടു​ണ്ടെന്ന്‌ സംശയ​മില്ല. (മത്ത 21:17; മർ 11:11; ലൂക്ക 21:37; യോഹ 11:1) അവരുടെ വീട്ടിൽനിന്ന്‌ യരുശ​ലേ​മി​ലേക്ക്‌ യാത്ര ചെയ്‌തി​രു​ന്ന​പ്പോൾ, വീഡി​യോ​യിൽ കാണുന്ന റോഡി​നു സമാന​മായ ഒരു പാതയി​ലൂ​ടെ​യാ​യി​രി​ക്കാം യേശു പോയത്‌. എ.ഡി. 33 നീസാൻ 9-ന്‌ യേശു ഒരു കഴുത​ക്കു​ട്ടി​യു​ടെ പുറത്ത്‌ കയറി ഒലിവു​മ​ല​യിൽനിന്ന്‌ യരുശ​ലേ​മി​ലേക്കു പോയ​തും ബേത്ത്‌ഫാ​ഗ​യിൽനി​ന്നും യരുശ​ലേ​മി​ലേ​ക്കുള്ള ഈ വഴി​യെ​ത​ന്നെ​യാ​യി​രി​ക്കാം.

ബഥാന്യയിൽനിന്നും യരുശലേമിലേക്കു യേശു യാത്ര ചെയ്‌തിരിക്കാൻ സാധ്യതയുള്ള വഴി
  1. ബഥാന്യ​യിൽനിന്ന്‌ ബേത്ത്‌ഫാ​ഗ​യി​ലേക്കുള്ള വഴി

  2. ബേത്ത്‌ഫാ​ഗ

  3. ഒലിവു​മല

  4. കി​ദ്രോൻ താഴ്‌വര

  5. ദേവാ​ല​യം

ഉപ്പൂറ്റിയിലെ അസ്ഥിയിൽ അടിച്ചു​ക​യ​റ്റിയ ആണി

ഉപ്പൂറ്റിയിലെ അസ്ഥിയിൽ അടിച്ചുകയറ്റിയ ആണി

മനുഷ്യന്റെ ഉപ്പൂറ്റി​യി​ലെ അസ്ഥിയിൽ 11.5 സെന്റി​മീ​റ്റർ നീളമുള്ള ഇരുമ്പാ​ണി അടിച്ചു​ക​യ​റ്റിയ ഒരു കരകൗ​ശ​ല​പ്പ​ണി​യു​ടെ ഫോ​ട്ടോ​യാണ്‌ ഇത്‌. 1968-ൽ വടക്കേ യരുശ​ലേ​മിൽ പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞർ കുഴി​ച്ച​പ്പോൾ ഇതിന്റെ ആദ്യം ഉണ്ടാക്കിയ രൂപം കണ്ടെത്തി. ഇതു റോമൻ ഭരണകാ​ല​ത്തേ​താണ്‌. തടി​കൊ​ണ്ടുള്ള സ്‌തം​ഭ​ത്തിൽ ഒരു വ്യക്തിയെ തറച്ചു​കൊ​ല്ലു​ന്ന​തിന്‌ ആണികൾ ഉപയോ​ഗി​ച്ചി​രി​ക്കാം എന്നതിന്റെ ഒരു പുരാ​വ​സ്‌തു​ശാ​സ്‌ത്ര തെളി​വാണ്‌ ഇത്‌. ഇതു​പോ​ലുള്ള ആണിക​ളാ​യി​രി​ക്കാം റോമൻ പടയാ​ളി​കൾ യേശു​ക്രി​സ്‌തു​വി​നെ സ്‌തം​ഭ​ത്തിൽ തറയ്‌ക്കാൻ ഉപയോ​ഗി​ച്ചത്‌. മരിച്ച ആളുക​ളു​ടെ അസ്ഥികൾ ഇട്ടു​വെ​ക്കുന്ന കല്ലു​കൊ​ണ്ടുള്ള ഒരു പെട്ടി​യിൽനി​ന്നാ​ണു ഗവേഷ​കർക്ക്‌ ഇതു കിട്ടി​യത്‌. സ്‌തം​ഭ​ത്തിൽ വധിക്കുന്ന ആളുകളെ അടക്കം ചെയ്യാ​റു​ണ്ടാ​യി​രു​ന്നു എന്നായി​രി​ക്കും ഇത്‌ സൂചി​പ്പി​ക്കു​ന്നത്‌.​—മത്ത 27:35.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക