ദൈവവചനത്തിലെ നിധികൾ | യോഹന്നാൻ 20–21
“നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ?”
ബൈബിൾക്കാലങ്ങളിൽ, അനുഭവസമ്പന്നരായ മീൻപിടിത്തക്കാർ ക്ഷമയുള്ളവരും കഠിനാധ്വാനികളും ബുദ്ധിമുട്ടുകൾ സഹിക്കാൻ മനസ്സുള്ളവരും ആയിരുന്നു. (w12-E 8/1 18-20) മനുഷ്യരെ പിടിക്കുന്ന പ്രവർത്തനത്തിൽ ഈ ഗുണങ്ങൾ പത്രോസിനു പ്രയോജനം ചെയ്യുമായിരുന്നു. പക്ഷേ തന്റെ ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കേണ്ടത് ഇഷ്ടപ്പെട്ടിരുന്ന തൊഴിലിനാണോ അതോ യേശുവിന്റെ അനുഗാമികളെ പോഷിപ്പിക്കുന്നതിനാണോ എന്നു പത്രോസ് തീരുമാനിക്കണമായിരുന്നു.
ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുക്കാൻ നിങ്ങൾ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളാണു വരുത്തിയിരിക്കുന്നത്?