ക്രിസ്ത്യാനികളായി ജീവിക്കാം
ഞങ്ങളുടെ കുടുംബത്തെ പടുത്തുയർത്താൻ യഹോവ പഠിപ്പിച്ചു
കുട്ടികളെ നന്നായി വളർത്തിക്കൊണ്ടുവരുന്ന കാര്യത്തിൽ സ്വർഗീയപിതാവായ യഹോവയിൽനിന്ന് ദമ്പതികൾക്ക് എന്തു പഠിക്കാം? ഞങ്ങളുടെ കുടുംബത്തെ പടുത്തുയർത്താൻ യഹോവ പഠിപ്പിച്ചു എന്ന വീഡിയോ കണ്ടിട്ട് അബിലിയോയെയും ഉല്ലാ അമോറിമിനെയും കുറിച്ചുള്ള പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
കുട്ടിക്കാലത്ത് അവർക്കുണ്ടായ അനുഭവങ്ങൾ നല്ല മാതാപിതാക്കളാകാൻ അവരെ എങ്ങനെ സഹായിച്ചു?
അവരുടെ കുട്ടികളുടെ മധുരമുള്ള ചില ബാല്യകാലസ്മരണകൾ എന്തെല്ലാം?
അബിലിയോയും ഉല്ലായും എങ്ങനെയാണ് ആവർത്തനം 6:6, 7 ബാധകമാക്കിയത്?
അവർ കുട്ടികൾക്കു നിയമങ്ങൾവെക്കുക മാത്രം ചെയ്യാതിരുന്നത് എന്തുകൊണ്ട്?
ജീവിതത്തിൽ നല്ല തീരുമാനങ്ങളെടുക്കാൻ അവർ എങ്ങനെയാണു കുട്ടികളെ സഹായിച്ചത്?
അവർ എപ്പോഴും മക്കളെ മുഴുസമയസേവനം ചെയ്യാൻ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ചെയ്താൽ മാതാപിതാക്കൾ എന്ന നിലയിൽ തങ്ങൾക്ക് എന്തു നഷ്ടപ്പെടുമെന്ന് അവർക്ക് അറിയാമായിരുന്നു? (bt 178 ¶19)