ദൈവവചനത്തിലെ നിധികൾ | 1 പത്രോസ് 3–5
“എല്ലാത്തിന്റെയും അവസാനം അടുത്തിരിക്കുന്നു”
ഇന്നേവരെ കണ്ടിട്ടില്ലാത്ത മഹാകഷ്ടത ലോകം നേരിടാൻപോകുകയാണ്. ഇപ്പോഴും ഭാവിയിലും ആത്മീയമായി ശക്തരായിരിക്കാൻ നമുക്ക് എന്തു ചെയ്യാം?
കൂടെക്കൂടെ പ്രാർഥിക്കുക, പ്രാർഥനയുടെ എല്ലാ രൂപങ്ങളും ഉപയോഗിക്കുക
നമ്മുടെ ക്രിസ്തീയസഹോദരങ്ങളോട് അഗാധമായ സ്നേഹം വളർത്തിയെടുക്കുക, അവരോടു കൂടുതൽക്കൂടുതൽ അടുക്കുക
സന്തോഷത്തോടെ പരസ്പരം ആതിഥ്യമരുളുക
സ്വയം ചോദിക്കുക, ‘എന്റെ പ്രദേശത്തും ലോകമെമ്പാടും ഉള്ള സഹോദരങ്ങളോട് അഗാധമായ സ്നേഹവും ആതിഥ്യവും കാണിക്കാൻ കഴിയുന്ന ചില വിധങ്ങൾ എന്താണ്?’