ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 12-14
നിങ്ങൾക്കും പ്രയോജനം ചെയ്യുന്ന ഒരു ഉടമ്പടി
യഹോവ അബ്രാഹാമുമായി ഒരു ഉടമ്പടി ചെയ്‌തു. അതു ദൈവരാജ്യത്തിന് നിയമപരമായ അടിത്തറയായിത്തീർന്നു
തെളിവനുസരിച്ച്, കനാനിലേക്കുള്ള യാത്രയിൽ അബ്രാഹാം യൂഫ്രട്ടീസ് നദി കുറുകെ കടന്ന ബി.സി.1943-ൽ ഈ ഉടമ്പടി നിലവിൽ വന്നു
മിശിഹൈകരാജ്യം ദൈവത്തിന്റെ ശത്രുക്കളെ നശിപ്പിക്കുകയും ഭൂമിയിലെ എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കുകയും ചെയ്യുന്നതുവരെ ഈ ഉടമ്പടി പ്രാബല്യത്തിലുണ്ടായിരിക്കും
ശക്തമായ വിശ്വാസം കാണിച്ചതിന് യഹോവ അബ്രാഹാമിനെ അനുഗ്രഹിച്ചു. യഹോവയുടെ വാഗ്ദാനങ്ങൾ നമ്മൾ വിശ്വസിച്ചാൽ, അബ്രാഹാമുമായി ചെയ്‌ത ഉടമ്പടിയുടെ എന്തെല്ലാം പ്രയോജനങ്ങൾ നമുക്കു ലഭിക്കും?