ക്രിസ്ത്യാനികളായി ജീവിക്കാം
ചിത്രഗീതങ്ങളിൽനിന്ന് നിങ്ങൾക്ക് എന്തു പഠിക്കാം?
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ചില ചിത്രഗീതങ്ങൾ ഏതൊക്കെയാണ്? എന്തുകൊണ്ട്? നമ്മുടെയൊക്കെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഈ വീഡിയോകളിൽ കാണിക്കുന്നതെന്നു നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? വ്യത്യസ്ത വിഷയങ്ങളും ആകർഷകമായ സംഗീതവും എല്ലാവർക്കും ഇഷ്ടപ്പെടും. എന്നാൽ ചിത്രഗീതങ്ങളും സംഗീത വീഡിയോകളും വെറും രസത്തിനുവേണ്ടി മാത്രമുള്ളതല്ല.
ജീവിതത്തിലും ശുശ്രൂഷയിലും ഉപയോഗിക്കാവുന്ന നല്ലനല്ല പാഠങ്ങൾ ഓരോ ചിത്രഗീതവും നമ്മളെ പഠിപ്പിക്കുന്നുണ്ട്. ചിലത് ആതിഥ്യം, യോജിപ്പ്, സൗഹൃദം, ധൈര്യം, സ്നേഹം, വിശ്വാസം തുടങ്ങിയവയെക്കുറിച്ചാണ്. വേറെ ചിലതാകട്ടെ, യഹോവയുടെ അടുത്തേക്കു മടങ്ങിവരുന്നതിനെക്കുറിച്ചും ക്ഷമിക്കുന്നതിനെക്കുറിച്ചും വിശ്വസ്തതയോടെ ജീവിക്കുന്നതിനെക്കുറിച്ചും പറയുന്നു. ആത്മീയ ലക്ഷ്യങ്ങൾ വെക്കാനും അവ പ്രോത്സാഹിപ്പിക്കുന്നു. മൊബൈൽ ഫോണിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ച് പറയുന്ന ഒരു ചിത്രഗീതവുമുണ്ട്. ഈ ചിത്രഗീതങ്ങളിൽനിന്ന് എന്തെല്ലാം പാഠങ്ങളാണു നിങ്ങൾ പഠിച്ചിരിക്കുന്നത്?
കാൺമെൻ കൺമുന്നിൽ ഞാൻ എന്ന ചിത്രഗീതം കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
ഭാവിയിൽ ലഭിക്കാനിരിക്കുന്ന ഏത് അനുഗ്രഹത്തെക്കുറിച്ചാണു പ്രായമുള്ള ഈ ദമ്പതികൾ ചിന്തിക്കുന്നത്?—ഉൽ 12:3
തന്റെ വാഗ്ദാനങ്ങൾ നിവർത്തിക്കാൻ ദൈവത്തിനു ശക്തിയുണ്ടെന്ന വിശ്വാസം നമുക്ക് എങ്ങനെ ബലപ്പെടുത്താം?
ഏതു മഹത്തായ ഒത്തുചേരലാണു നമ്മൾ ഉടനെ കാണാൻപോകുന്നത്?
ഇപ്പോഴത്തെ കഷ്ടപ്പാടുകൾ സഹിച്ചുനിൽക്കാൻ രാജ്യപ്രത്യാശ നമ്മളെ എങ്ങനെയാണു സഹായിക്കുന്നത്?—റോമ 8:25