ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 44-45
യോസേഫ് ചേട്ടന്മാരോടു ക്ഷമിക്കുന്നു
ക്ഷമിക്കുന്നത് എളുപ്പമല്ല. ആരെങ്കിലും നമ്മളെ മനഃപൂർവം ദ്രോഹിച്ചതാണെങ്കിൽ അതു വിശേഷിച്ചും ബുദ്ധിമുട്ടാണ്. തന്നോടു തെറ്റു ചെയ്ത ചേട്ടന്മാരോടു ക്ഷമിക്കാൻ യോസേഫിനെ എന്താണു സഹായിച്ചത്?
യോസേഫ് അവരോടു പ്രതികാരം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചില്ല. പകരം, അവരോടു ക്ഷമിക്കാൻ ആഗ്രഹിച്ചതുകൊണ്ട് അവർക്കു മാറ്റം വന്നോ എന്ന് അറിയാൻ ശ്രമിച്ചു.—സങ്ക 86:5; ലൂക്ക 17:3, 4
യോസേഫ് നീരസം വെച്ചുകൊണ്ടിരുന്നില്ല. ഉദാരമായി ക്ഷമിക്കുന്ന യഹോവയെ യോസേഫ് അനുകരിച്ചു.—മീഖ 7:18, 19
യഹോവയെപ്പോലെ, എനിക്ക് എങ്ങനെ മറ്റുള്ളവരോടു ക്ഷമിക്കാം?