ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 29–30
യഹോവയ്ക്കുള്ള സംഭാവന
സാന്നിധ്യകൂടാരം നിർമിച്ചപ്പോൾ, യഹോവയുടെ ആരാധനയെ സാമ്പത്തികമായി പിന്തുണയ്ക്കാനുള്ള അവസരം എല്ലാവർക്കുമുണ്ടായിരുന്നു. അതിൽ സമ്പന്നരെന്നോ ദരിദ്രരെന്നോ ഉള്ള വ്യത്യാസമില്ലായിരുന്നു. നമുക്ക് ഇന്ന് എങ്ങനെ യഹോവയ്ക്കു സംഭാവന കൊടുക്കാം? രാജ്യഹാളുകൾ, സമ്മേളനഹാളുകൾ, വിദൂര പരിഭാഷാകേന്ദ്രങ്ങൾ, ബഥേൽ കെട്ടിടങ്ങൾ പോലെ യഹോവയുടെ ആരാധനയ്ക്ക് ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി സാമ്പത്തികമായി സംഭാവന ചെയ്യുന്നതാണ് ഒരു വിധം.
സത്യാരാധനയെ പിന്തുണയ്ക്കുന്നതിനു സാമ്പത്തികമായി സംഭാവന ചെയ്യുന്നതിനെപ്പറ്റി പിൻവരുന്ന തിരുവെഴുത്തുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?