ദൈവവചനത്തിലെ നിധികൾ | ലേവ്യ 12–13
കുഷ്ഠരോഗത്തെക്കുറിച്ചുള്ള നിയമങ്ങളിൽനിന്ന് പഠിക്കുക
നമ്മുടെ ആത്മീയാരോഗ്യം സംരക്ഷിക്കാൻ കുഷ്ഠരോഗവുമായി ബന്ധപ്പെട്ട നിയമങ്ങൾക്കു പിന്നിലെ തത്ത്വങ്ങൾ സഹായിക്കുന്നത് എങ്ങനെ?
കുഷ്ഠരോഗമുണ്ടോ ഇല്ലയോ എന്നു പെട്ടെന്നു കണ്ടെത്താൻ യഹോവ പുരോഹിതന്മാരെ പഠിപ്പിച്ചു. ആത്മീയസഹായം ആവശ്യമുള്ളവർക്ക് അതു പെട്ടെന്നു കൊടുക്കാൻ ഇക്കാലത്തെ ക്രിസ്തീയ ഇടയന്മാരും ശ്രദ്ധിക്കുന്നു.—യാക്ക 5:14, 15
കുഷ്ഠരോഗംകൊണ്ട് മലിനമായ വസ്തുക്കൾ ഇസ്രായേല്യർ നശിപ്പിച്ചുകളയണമായിരുന്നു. കൂടുതൽ പടരാതിരിക്കാനായിരുന്നു അത്. തങ്ങളെ പാപത്തിലേക്കു നയിക്കുന്ന കാര്യങ്ങൾ ഉപേക്ഷിക്കാൻ ക്രിസ്ത്യാനികളും തയ്യാറായിരിക്കണം, അത് എത്ര വിലപ്പെട്ടതാണെങ്കിലും. (മത്ത 18:8, 9) അതിൽ നമ്മുടെ ചില ശീലങ്ങളും കൂട്ടുകെട്ടുകളും വിനോദവും ഒക്കെ ഉൾപ്പെട്ടേക്കാം
യഹോവയുടെ സഹായം സ്വീകരിക്കാൻ തനിക്കു ശരിക്കും ആഗ്രഹമുണ്ടെന്ന് ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ കാണിക്കാം?