വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 ജനുവരി പേ. 11
  • യഹോവയെ സേവിക്കാൻ തീരുമാനിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയെ സേവിക്കാൻ തീരുമാനിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • സ്‌നാനം—ഒരു നല്ല ഭാവി​ക്കു​വേ​ണ്ടി​യുള്ള തുടക്കം
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • സ്‌നാനം​—ക്രിസ്‌ത്യാനികൾക്ക്‌ അനിവാര്യം
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • ക്രിസ്‌തീയ സ്‌നാപനത്തിനു യോഗ്യത പ്രാപിക്കുന്ന വിധം
    2006 വീക്ഷാഗോപുരം
  • സ്‌നാപനവും ദൈവവുമായുള്ള നിങ്ങളുടെ ബന്ധവും
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 ജനുവരി പേ. 11
വളഞ്ഞുപുളഞ്ഞുകിടക്കുന്ന ഒരു വഴി ഉപയോഗിച്ച്‌ ദൈവസേവനം ചിത്രീകരിച്ചിരിക്കുന്നു. വഴിയോരത്തെ സൈൻബോർഡുകളിൽ ബൈബിൾപഠനം, യോഗഹാജർ, പ്രസംഗപ്രവർത്തനം, സ്‌നാനം എന്നീ പടികൾ ചിത്രീകരിച്ചിരിക്കുന്നു.

സ്‌നാനത്തിലേക്കുള്ള യാത്ര​യിൽ നിങ്ങൾ എവി​ടെ​യെത്തി?

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

യഹോ​വയെ സേവി​ക്കാൻ തീരു​മാ​നി​ക്കു​ക

നിങ്ങൾ ചെറു​പ്പ​ക്കാ​ര​നായ ഒരു പ്രചാ​ര​ക​നോ ഒരു ബൈബിൾവി​ദ്യാർഥി​യോ ആണോ? നിങ്ങൾ സ്‌നാ​ന​മേൽക്കാൻ ലക്ഷ്യം വെച്ചി​ട്ടു​ണ്ടോ? ആകട്ടെ, എന്തു​കൊ​ണ്ടാണ്‌ നിങ്ങൾ സ്‌നാ​ന​മേൽക്കേ​ണ്ടത്‌? യഹോ​വ​യു​മാ​യുള്ള ഒരു പ്രത്യേ​ക​ബ​ന്ധ​ത്തി​ന്റെ തുടക്ക​മാണ്‌ സമർപ്പ​ണ​വും സ്‌നാ​ന​വും. (സങ്ക 91:1) കൂടാതെ, അത്‌ നമ്മളെ രക്ഷയി​ലേക്കു നയിക്കും. (1പത്ര 3:21) നിങ്ങൾക്ക്‌ എങ്ങനെ ആ ലക്ഷ്യത്തിൽ എത്താൻ കഴിയും?

നിങ്ങൾ പഠിക്കു​ന്നത്‌ സത്യമാ​ണെന്ന്‌ സ്വയം പരി​ശോ​ധിച്ച്‌ ഉറപ്പു വരുത്തുക. ഏതെങ്കി​ലും വിഷയ​ത്തെ​ക്കു​റിച്ച്‌ സംശയം തോന്നി​യാൽ നിങ്ങൾതന്നെ ഗവേഷണം ചെയ്‌ത്‌ ഉത്തരം കണ്ടെത്തുക. (റോമ 12:2) ഏതെല്ലാം കാര്യ​ങ്ങ​ളി​ലാണ്‌ നിങ്ങൾ മാറ്റം വരു​ത്തേ​ണ്ട​തെന്ന്‌ തിരി​ച്ച​റി​യുക, വേണ്ട മാറ്റങ്ങൾ വരുത്തുക. പക്ഷേ, യഹോ​വയെ സന്തോ​ഷി​പ്പി​ക്കാ​നുള്ള ആഗ്രഹ​മാ​യി​രി​ക്കണം അതിനു നിങ്ങളെ പ്രേരി​പ്പി​ക്കേ​ണ്ടത്‌. (സുഭ 27:11; എഫ 4:23, 24) സഹായ​ത്തി​നാ​യി എപ്പോ​ഴും പ്രാർഥി​ക്കുക. യഹോവ തന്റെ പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗി​ച്ചു​കൊണ്ട്‌ നിങ്ങളെ ശക്തീക​രി​ക്കു​ക​യും പിന്തു​ണ​യ്‌ക്കു​ക​യും ചെയ്യു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക. (1പത്ര 5:10, 11) നിങ്ങൾ ചെയ്യുന്ന ശ്രമം അൽപ്പം​പോ​ലും വൃഥാ​വാ​കില്ല. ഓർക്കുക, യഹോ​വയെ സേവി​ച്ചു​കൊ​ണ്ടുള്ള ജീവി​ത​മാണ്‌ ഏറ്റവും നല്ല ജീവിതം.—സങ്ക 16:11.

സ്‌നാനത്തിലേക്കുള്ള വഴി എന്ന വീഡി​യോ കാണുക, എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • സ്‌നാ​ന​പ്പെ​ടു​ന്ന​തിന്‌ എന്തു തടസ്സങ്ങ​ളാണ്‌ ചിലർ മറിക​ട​ന്നത്‌?

  • യഹോ​വ​യ്‌ക്ക്‌ നിങ്ങ​ളെ​ത്തന്നെ സമർപ്പി​ക്കാൻ ആവശ്യ​മായ വിശ്വാ​സം എങ്ങനെ വളർത്തി​യെ​ടു​ക്കാം?

  • സ്‌നാ​ന​ത്തി​നുള്ള യോഗ്യ​ത​യിൽ എത്തി​ച്ചേ​രു​ന്ന​തിന്‌ വേണ്ട കാര്യങ്ങൾ ചെയ്യാൻ ചിലരെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌?

  • തന്നെ സേവി​ക്കാൻ തീരു​മാ​നി​ച്ച​വരെ യഹോവ എങ്ങനെ​യാണ്‌ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നത്‌?

  • സമർപ്പ​ണ​വും സ്‌നാ​ന​വും എന്ത്‌ അർഥമാ​ക്കു​ന്നു?

സ്‌നാനപ്രസംഗത്തിന്റെ ഒടുവി​ലാ​യി പ്രസം​ഗകൻ സ്‌നാ​ന​മേൽക്കാൻ വന്നിരി​ക്കു​ന്ന​വ​രോട്‌ എഴു​ന്നേ​റ്റു​നിൽക്കാ​നും പിൻവ​രുന്ന രണ്ടു ചോദ്യ​ങ്ങൾക്ക്‌ ഉച്ചത്തിൽ മറുപടി പറയാ​നും ആവശ്യ​പ്പെ​ടും: 

നിങ്ങൾ സ്വന്തപാ​പ​ങ്ങ​ളെ​ക്കു​റിച്ച്‌ പശ്ചാത്ത​പി​ക്കു​ക​യും യഹോ​വ​യ്‌ക്കു നിങ്ങ​ളെ​ത്തന്നെ സമർപ്പി​ക്കു​ക​യും യേശു​ക്രി​സ്‌തു​വി​ലൂ​ടെ യഹോവ തുറന്നു​തന്ന രക്ഷാമാർഗം അംഗീ​ക​രി​ക്കു​ക​യും ചെയ്‌തി​ട്ടു​ണ്ടോ?

നിങ്ങളുടെ സ്‌നാനം നിങ്ങളെ യഹോ​വ​യു​ടെ സംഘട​ന​യു​ടെ ഭാഗമാ​ക്കി​ത്തീർക്കു​മെ​ന്നും നിങ്ങൾ ഇനിമു​തൽ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി അറിയ​പ്പെ​ടു​മെ​ന്നും നിങ്ങൾ മനസ്സി​ലാ​ക്കു​ന്നു​ണ്ടോ?

ഈ ചോദ്യ​ങ്ങൾക്ക്‌ ‘ഉവ്വ്‌’ എന്ന, ബോധ്യ​ത്തോ​ടെ​യുള്ള മറുപടി സ്‌നാ​ന​മേൽക്കാൻ എത്തിയി​രി​ക്കു​ന്നവർ നടത്തുന്ന ഒരു ‘പരസ്യ​മായ പ്രഖ്യാ​പനം’ ആണ്‌. അവർ മോച​ന​വി​ല​യിൽ വിശ്വാ​സം അർപ്പി​ച്ചി​രി​ക്കു​ന്നെ​ന്നും തങ്ങളെ​ത്തന്നെ യഹോ​വ​യ്‌ക്കു നിരു​പാ​ധി​കം സമർപ്പി​ച്ചി​രി​ക്കു​ന്നെ​ന്നും ഇതു തെളി​യി​ക്കു​ന്നു.—റോമ 10:9, 10.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക