വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 മേയ്‌ പേ. 13
  • കുടുംബത്തിൽ സ്‌നേഹം കാണിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കുടുംബത്തിൽ സ്‌നേഹം കാണിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • സന്തോഷമുള്ള കുടുംബജീവിതം നിങ്ങൾക്കും സാധ്യം!
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കാവുന്ന വിധം
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • ദൈവത്തിനു പ്രസാദകരമായ കുടുംബജീവിതം
    ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു?
  • നിലനിൽക്കുന്ന വിവാഹത്തിനുള്ള രണ്ടു താക്കോലുകൾ
    കുടുംബ സന്തുഷ്ടിയുടെ രഹസ്യം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 മേയ്‌ പേ. 13
മീറ്റിങ്ങിന്റെ സമയത്ത്‌ ഒരു കുടുംബം പാട്ടു പാടുന്നു.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

കുടും​ബ​ത്തിൽ സ്‌നേഹം കാണി​ക്കു​ക

സ്‌നേഹം കുടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ ഇഴയടു​പ്പം വർധി​പ്പി​ക്കും. സ്‌നേ​ഹ​മി​ല്ലെ​ങ്കിൽ കുടും​ബ​ത്തിൽ ഐക്യ​വും സഹകര​ണ​വും ഒന്നും കാണില്ല. ഭർത്താ​ക്ക​ന്മാർക്കും ഭാര്യ​മാർക്കും മാതാ​പി​താ​ക്കൾക്കും എങ്ങനെ​യാ​ണു കുടും​ബ​ത്തിൽ സ്‌നേഹം കാണി​ക്കാ​നാ​കു​ന്നത്‌?

സ്‌നേഹമുള്ള ഒരു ഭർത്താവ്‌ ഭാര്യ​യു​ടെ ആവശ്യങ്ങൾ തിരി​ച്ച​റിഞ്ഞ്‌ പ്രവർത്തി​ക്കും. അവളുടെ ചിന്തക​ളും വികാ​ര​ങ്ങ​ളും ഒക്കെ കണക്കി​ലെ​ടു​ക്കും. (എഫ 5:28, 29) അദ്ദേഹം കുടും​ബ​ത്തി​ന്റെ ശാരീ​രി​കാ​വ​ശ്യ​ങ്ങൾക്കു​വേണ്ടി മാത്രമല്ല ആത്മീയാ​വ​ശ്യ​ങ്ങൾക്കു​വേ​ണ്ടി​യും കരുതും. കുടും​ബാ​രാ​ധ​ന​യ്‌ക്കു​വേണ്ടി പതിവാ​യി സമയം കണ്ടെത്തു​ന്ന​തും അതിൽ ഉൾപ്പെ​ടു​ന്നു. (1തിമ 5:8) സ്‌നേ​ഹ​മുള്ള ഒരു ഭാര്യ ഭർത്താ​വി​നു കീഴ്‌പെ​ട്ടി​രി​ക്കു​ക​യും അദ്ദേഹത്തെ “ആഴമായി ബഹുമാ​നി​ക്കു​ക​യും” ചെയ്യും. (എഫ 5:22, 33; 1പത്ര 3:1-6) ഇണകൾ പരസ്‌പരം ഉദാര​മാ​യി ക്ഷമിക്കാൻ മനസ്സു​ള്ള​വ​രാ​യി​രി​ക്കണം. (എഫ 4:32) സ്‌നേ​ഹ​മുള്ള മാതാ​പി​താ​ക്കൾ മക്കളെ ഓരോ​രു​ത്ത​രെ​യും ശ്രദ്ധി​ക്കു​ക​യും യഹോ​വയെ സ്‌നേ​ഹി​ക്കാൻ അവരെ പഠിപ്പി​ക്കു​ക​യും ചെയ്യും. (ആവ 6:6, 7; എഫ 6:4) സ്‌കൂ​ളിൽ അവർക്കു നേരി​ടുന്ന പ്രശ്‌നങ്ങൾ എന്തൊ​ക്കെ​യാണ്‌? സഹപാ​ഠി​ക​ളിൽനി​ന്നുള്ള സമ്മർദത്തെ അവർ എങ്ങനെ​യാ​ണു നേരി​ടു​ന്നത്‌? കുടും​ബാം​ഗ​ങ്ങൾക്കി​ട​യിൽ സ്‌നേഹം വർധി​ക്കു​മ്പോൾ തങ്ങൾ സുരക്ഷി​ത​രാ​ണെന്ന്‌ അവർക്കു തോന്നും.

കുടും​ബ​ത്തിൽ നിലയ്‌ക്കാത്ത സ്‌നേഹം കാണി​ക്കുക എന്ന വീഡി​യോ കണ്ടിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകുക:

  • ‘കുടുംബത്തിൽ നിലയ്‌ക്കാത്ത സ്‌നേഹം കാണിക്കുക’ എന്ന വീഡിയോയിലെ ഒരു രംഗം. മീറ്റിങ്ങ്‌ കഴിഞ്ഞ്‌ വീട്ടിൽ എത്തിയ ഒരു ഭാര്യയും ഭർത്താവും ഒരു തിരുവെഴുത്ത്‌ ചർച്ച ചെയ്യുന്നു.

    സ്‌നേ​ഹ​മുള്ള ഭർത്താവ്‌ ഭാര്യ​യോട്‌ എങ്ങനെ ഇടപെ​ടും?

  • ‘കുടുംബത്തിൽ നിലയ്‌ക്കാത്ത സ്‌നേഹം കാണിക്കുക’ എന്ന വീഡിയോയിലെ ഒരു രംഗം. മീറ്റിങ്ങ്‌ കഴിഞ്ഞ്‌ തിരിച്ചെത്തിയ ഭാര്യ, സാക്ഷി അല്ലാത്ത തന്റെ ഭർത്താവ്‌ പറയുന്നത്‌ ക്ഷമയോടെ കേട്ടുനിൽക്കുന്നു. അദ്ദേഹത്തെ താൻ സ്‌നേഹിക്കുന്നുണ്ടെന്ന്‌ ഉറപ്പുകൊടുക്കുന്നു.

    സ്‌നേ​ഹ​മുള്ള ഭാര്യ ഭർത്താ​വി​നോട്‌ എങ്ങനെ ആഴമായ ബഹുമാ​നം കാണി​ക്കും?

  • ‘കുടുംബത്തിൽ നിലയ്‌ക്കാത്ത സ്‌നേഹം കാണിക്കുക’ എന്ന വീഡിയോയിലെ ഒരു രംഗം. ഒരു കുടുംബം ലഘുഭക്ഷണം കഴിക്കുന്നതിനിടയ്‌ക്ക്‌ മീറ്റിങ്ങിൽ കേട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നു.

    ദൈവ​വ​ചനം മക്കളുടെ മനസ്സിൽ പതിപ്പി​ക്കാൻ സ്‌നേ​ഹ​മുള്ള മാതാ​പി​താ​ക്കൾ എന്തു ചെയ്യും?

ഇല​ക്ട്രോ​ണിക്‌ ഉപകര​ണ​ങ്ങ​ളു​ടെ ഉപയോ​ഗം

കുടും​ബാം​ഗങ്ങൾ തമ്മിലുള്ള സ്‌നേ​ഹ​ബന്ധം ശക്തി​പ്പെ​ടു​ത്താൻ ഉപയോ​ഗി​ക്കേണ്ട സമയമാണ്‌ പലപ്പോ​ഴും ഇല​ക്ട്രോ​ണിക്‌ ഉപകര​ണങ്ങൾ കവർന്നെ​ടു​ക്കു​ന്നത്‌. മൊ​ബൈൽഫോ​ണും മറ്റും എത്ര നേരം ഉപയോ​ഗി​ക്കണം എന്ന കാര്യ​ത്തിൽ മാതാ​പി​താ​ക്കൾ തങ്ങൾക്കു​വേ​ണ്ടി​യും മക്കൾക്കു​വേ​ണ്ടി​യും പരിധി നിശ്ചയി​ക്കു​ന്നതു നല്ലതാ​യി​രി​ക്കും. കുട്ടികൾ ഓൺ​ലൈ​നിൽ ചാറ്റ്‌ ചെയ്യണോ, ഇനി അങ്ങനെ ചെയ്യണ​മെ​ങ്കിൽത്തന്നെ ആരുമാ​യി​ട്ടാണ്‌ എന്നതും മാതാ​പി​താ​ക്കൾ ശ്രദ്ധി​ക്കണം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക