വയൽസേവനത്തിനു സജ്ജരാകാം
സംഭാഷണത്തിനുള്ള ചില മാതൃകകൾ
സ്‌മാരക ക്ഷണക്കത്തിന്റെ പ്രചാരണപരിപാടി (മാർച്ച് 19–ഏപ്രിൽ 15)
“ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഒരു പ്രത്യേക പരിപാടിക്കു നിങ്ങളെ ക്ഷണിക്കാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്. യേശുവിന്റെ മരണത്തിന്റെ ഓർമ ആചരിക്കുന്ന പരിപാടിയാണ് അത്.” വ്യക്തിക്കു ക്ഷണക്കത്ത് (പ്രിന്റ് ചെയ്തതോ, ഇലക്ട്രോണിക് രൂപത്തിലുള്ളതോ) കൊടുക്കുക. “ഇവിടെ അടുത്ത് ഈ ആചരണം നടക്കുന്ന സ്ഥലവും സമയവും (അല്ലെങ്കിൽ ഓൺലൈനായി എങ്ങനെ പങ്കെടുക്കാമെന്ന്) ഇതിൽ കൊടുത്തിട്ടുണ്ട്. അതിനു മുമ്പത്തെ ആഴ്‌ച ഒരു പ്രത്യേക പ്രസംഗമുണ്ട്. അതിനും താങ്കളെ ക്ഷണിക്കുന്നു.”
താത്‌പര്യം കാണിച്ചാൽ: യേശുവിന്റെ മരണം ഓർമിക്കുക എന്ന വീഡിയോ കാണിക്കുക (അല്ലെങ്കിൽ അയച്ചുകൊടുക്കുക).
മടങ്ങിച്ചെല്ലുമ്പോൾ: യേശു മരിച്ചത് എന്തിനാണ്?
ആദ്യസന്ദർശനംa (മാർച്ച് 1-18, ഏപ്രിൽ 16-30)
ചോദ്യം: ആരോഗ്യപ്രവർത്തകർ സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവരെ സഹായിക്കുന്നതിനെക്കുറിച്ചൊക്കെ വായിക്കുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നാറുള്ളത്?
തിരുവെഴുത്ത്: യോഹ 15:13
മടങ്ങിച്ചെല്ലുമ്പോൾ: ഇതുപോലെ ആരെങ്കിലും സ്വന്തം ജീവൻ പണയപ്പെടുത്തി നിങ്ങളെയോ നിങ്ങളുടെ പ്രിയപ്പെട്ടവരെയോ സഹായിച്ചിട്ടുണ്ടോ?
മടക്കസന്ദർശനംb
ചോദ്യം: ആരെങ്കിലും സ്വന്തം ജീവൻ പണയപ്പെടുത്തി നിങ്ങളെയോ നിങ്ങളുടെ പ്രിയപ്പെട്ടവരെയോ സഹായിച്ചിട്ടുണ്ടോ?
തിരുവെഴുത്ത്: മത്ത 20:28
മടങ്ങിച്ചെല്ലുമ്പോൾ: നമുക്കുവേണ്ടി ജീവൻ തന്ന ആ വ്യക്തിയുടെ ഓർമ ആചരിക്കുന്ന പരിപാടിയിലേക്ക് താങ്കളെയും ക്ഷണിക്കുന്നു.