വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 മേയ്‌ പേ. 11
  • നിങ്ങളുടെ ആഗ്രഹങ്ങൾക്ക്‌ കടിഞ്ഞാണിടുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങളുടെ ആഗ്രഹങ്ങൾക്ക്‌ കടിഞ്ഞാണിടുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • പുകവ​ലി​യെ​യും വേപ്പി​ങ്ങി​നെ​യും കുറിച്ച്‌ ഞാൻ എന്താണ്‌ അറിഞ്ഞി​രി​ക്കേ​ണ്ടത്‌?
    യുവജനങ്ങൾ ചോദിക്കുന്നു
  • പുകവലിക്കാനുള്ള സമ്മർദ്ദത്തെ എനിക്കെങ്ങനെ ചെറുക്കാൻ കഴിയും?
    ഉണരുക!—1992
  • പുകവലി—എന്താണ്‌ ദൈവത്തിന്റെ വീക്ഷണം?
    2014 വീക്ഷാഗോപുരം
  • തെറ്റായ മോഹങ്ങളെ നിങ്ങൾക്ക്‌ എങ്ങനെ ചെറുത്തു നിൽക്കാനാകും?
    ഉണരുക!—2004
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 മേയ്‌ പേ. 11

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

നിങ്ങളു​ടെ ആഗ്രഹ​ങ്ങൾക്ക്‌ കടിഞ്ഞാണിടുക

അപൂർണ​രാ​യ​തു​കൊണ്ട്‌ നമു​ക്കെ​ല്ലാം ആഗ്രഹങ്ങൾ നിയ​ന്ത്രി​ക്കാൻ മിക്ക​പ്പോ​ഴും ബുദ്ധി​മു​ട്ടാണ്‌. എന്നാൽ നമ്മൾ ആഗ്രഹി​ക്കു​ന്ന​തെ​ല്ലാം ചെയ്‌താൽ യഹോ​വ​യു​ടെ പ്രീതി നഷ്ടമാ​കും. ഉദാഹ​ര​ണ​ത്തിന്‌, ചിലർ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ ഭക്ഷണ​ത്തെ​യും വസ്‌ത്ര​ത്തെ​യും പാർപ്പി​ട​ത്തെ​യും ഒക്കെ സ്‌നേ​ഹി​ച്ചേ​ക്കാം. മറ്റു ചിലർ ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾക്ക്‌ ഒരു വിലയും കൊടു​ക്കാ​തെ തങ്ങളുടെ ലൈം​ഗി​കാ​ഗ്ര​ഹ​ങ്ങൾക്കു പിന്നാലെ പോകു​ന്നു. (റോമ 1:26, 27) ഇനി മറ്റുള്ള​വ​രു​ടെ അംഗീ​കാ​ര​വും ഇഷ്ടവും ഒക്കെ നേടാൻവേണ്ടി അവരുടെ താളത്തി​നൊ​ത്തു ജീവി​ക്കു​ന്ന​വ​രു​മുണ്ട്‌.—പുറ 23:2.

എങ്കിൽ നമ്മുടെ ആഗ്രഹ​ങ്ങൾക്കു കടിഞ്ഞാ​ണി​ടാൻ എങ്ങനെ കഴിയും? നമ്മുടെ ശ്രദ്ധ ആത്മീയ​കാ​ര്യ​ങ്ങ​ളിൽ കേന്ദ്രീ​ക​രി​ക്കുക. (മത്ത 4:4) അതോ​ടൊ​പ്പം ആഗ്രഹ​ങ്ങളെ നിയ​ന്ത്രി​ക്കാൻ സഹായി​ക്കണേ എന്ന്‌ യഹോ​വ​യോട്‌ പ്രാർഥി​ക്കാം. എന്തു​കൊണ്ട്‌? കാരണം നമുക്ക്‌ ഏറ്റവും നല്ലത്‌ എന്താ​ണെ​ന്നും നമ്മുടെ ഉചിത​മായ ആഗ്രഹങ്ങൾ എങ്ങനെ തൃപ്‌തി​പ്പെ​ടു​ത്ത​ണ​മെ​ന്നും യഹോ​വ​യ്‌ക്കാണ്‌ അറിയാ​വു​ന്നത്‌.—സങ്ക 145:16.

ജീവിതം പുകച്ചു​തീർക്ക​രുത്‌! എന്ന വീഡി​യോ കാണുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • “ജീവിതം പുകച്ചുതീർക്കരുത്‌!” എന്ന വീഡിയോയിലെ ഒരു രംഗം. പുകവലിക്കുന്ന പാവകളെ ഒരു ഫാക്ടറിയിൽ ഒന്നൊന്നായി നിർമിക്കുന്നു.

    എന്തു​കൊ​ണ്ടാണ്‌ ചിലർ പുകവ​ലി​ക്കു​ന്നത്‌?

  • “ജീവിതം പുകച്ചുതീർക്കരുത്‌!” എന്ന വീഡിയോയിലെ ഒരു രംഗം. പുകവലിക്കുന്ന ഒരാളുടെ ശ്വാസകോശം വല്ലാതെ ചുമയ്‌ക്കുന്നു.

    പുകവലി എങ്ങനെ ദോഷം ചെയ്യും?

  • “ജീവിതം പുകച്ചുതീർക്കരുത്‌!” എന്ന വീഡിയോയിലെ ഒരു രംഗം. അസാമാന്യ വലുപ്പമുള്ള ഒരു ബിസിനസ്സുകാരൻ പുകവലിക്കാനുള്ള ഒരു ഉപകരണം ചൂണ്ടയിൽ കൊളുത്തി ഒരു സ്‌ത്രീയുടെ മുന്നിൽ കാണിക്കുന്നു.

    പുകവ​ലി​യും വേപ്പി​ങും തെറ്റാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?—2കൊ 7:1

  • “ജീവിതം പുകച്ചുതീർക്കരുത്‌!” എന്ന വീഡിയോയിലെ ഒരു രംഗം. കെട്ടിടത്തിന്റെ മുകളിൽ നിൽക്കുന്ന ഒരു സ്‌ത്രീ തെളിവുള്ള ആകാശത്തേക്ക്‌ നോക്കുന്നു.

    പുകവ​ലി​ക്കാ​നുള്ള ആഗ്രഹത്തെ കീഴ്‌പെ​ടു​ത്താൻ നിങ്ങൾക്കാ​കും!

    പുകവ​ലി​ക്കാ​നുള്ള സമ്മർദം ചെറു​ക്കാ​നും അങ്ങനെ​യൊ​രു ശീലം ഉണ്ടെങ്കിൽ അതു നിറു​ത്താ​നും എങ്ങനെ കഴിയും?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക