ക്രിസ്ത്യാനികളായി ജീവിക്കാം
സംഭാഷണത്തിനുള്ള മാതൃകകൾ എങ്ങനെ ഉപയോഗിക്കണം?
വളരെയധികം ചിന്തിച്ചാണ് സംഭാഷണത്തിനുള്ള മാതൃകകൾ തയ്യാറാക്കുന്നത്. പല പ്രചാരകർക്കും അതു തങ്ങളുടെ പ്രദേശത്ത് നന്നായി ഉപയോഗിക്കാനും പറ്റുന്നുണ്ട്. എന്നാൽ ശുശ്രൂഷയിൽ, ഈ സംഭാഷണങ്ങൾ ഇതേപോലെ അവതരിപ്പിക്കണമെന്നില്ല. കാരണം, ഓരോ സ്ഥലത്തും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. അതുകൊണ്ട് ചിലപ്പോൾ മറ്റൊരു രീതിയിൽ സംഭാഷണം തുടങ്ങാനോ അല്ലെങ്കിൽ മറ്റൊരു വിഷയംതന്നെ ഉപയോഗിക്കാനോ കഴിയും. എന്നാൽ പ്രത്യേക പ്രചാരണപരിപാടി നടക്കുമ്പോൾ, അതിന്റെ നിർദേശങ്ങൾ അതേപടി പിൻപറ്റണം. ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത അറിയിക്കാൻ യേശു നമ്മളെ ഏൽപ്പിച്ച നിയമനം ചെയ്യുക എന്നതാണ് നമ്മുടെ ലക്ഷ്യം.—മത്ത 24:14.
വിദ്യാർഥിനിയമനങ്ങൾ നടത്തുമ്പോൾ, ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയിൽ കൊടുത്തിരിക്കുന്ന, സംഭാഷണത്തിനുള്ള മാതൃകയുടെ വിഷയം ഉപയോഗിക്കണം, പക്ഷേ, ചോദ്യവും, തിരുവെഴുത്തും, മടക്കസന്ദർശനത്തിനുള്ള ചോദ്യവും അവതരണത്തിന്റെ സെറ്റിങ്ങും നിങ്ങളുടെ പ്രദേശത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാം. 2020 ജൂൺ ലക്കം പഠനസഹായിയുടെ 8-ാം പേജിലെ നിർദേശത്തിൽ വരുത്തിയിരിക്കുന്ന ഒരു മാറ്റമാണ് ഇത്.