ദൈവവചനത്തിലെ നിധികൾ
“നിങ്ങൾ എത്രത്തോളം രണ്ടു പക്ഷത്ത് നിൽക്കും?”
ഒരു തീരുമാനമെടുത്ത് പ്രവർത്തിക്കാൻ ഏലിയ ഇസ്രായേല്യരോട് ആഹ്വാനം ചെയ്‌തു (1രാജ 18:21; w17.03 14 ¶6)
ബാൽ ജീവനില്ലാത്ത ഒരു ദൈവമായിരുന്നു (1രാജ 18:25-29; ia 102 ¶15)
താനാണു ശരിക്കും സത്യദൈവമെന്ന് യഹോവ നാടകീയമായ വിധത്തിൽ തെളിയിച്ചു (1രാജ 18:36-38; ia 104 ¶18)
യഹോവയുടെ നിയമം അനുസരിച്ചുകൊണ്ട് വിശ്വാസം തെളിയിക്കാൻ ഏലിയ ജനത്തോടു പറഞ്ഞു. (ആവ 13:5-10; 1രാജ 18:40) ഇന്ന്, യഹോവയുടെ കല്പനകളെല്ലാം ശ്രദ്ധാപൂർവം അനുസരിച്ചുകൊണ്ട് നമ്മൾ നമ്മുടെ വിശ്വാസവും ദൈവഭക്തിയും തെളിയിക്കുന്നു.