ക്രിസ്ത്യാനികളായി ജീവിക്കാം
“കൊടുക്കുന്നത് ഒരു ശീലമാക്കുക”
കൊടുക്കുന്ന ശീലം മറ്റുള്ളവരിലേക്കും പകരും എന്നു യേശു പറഞ്ഞു. (ലൂക്ക 6:38) നിങ്ങൾക്കു കൊടുക്കുന്ന ശീലമുണ്ടെങ്കിൽ ദയയും ഉദാരതയും ഉള്ളവരാകാൻ അതു നിങ്ങളുടെ സഹോദരങ്ങളെയും പ്രചോദിപ്പിക്കും.
സന്തോഷത്തോടെ കൊടുക്കുന്നതു നമ്മുടെ ആരാധനയുടെ ഭാഗമാണ്. ഉദാരമായി സഹക്രിസ്ത്യാനികളെ സഹായിക്കുന്നവരെ യഹോവ ശ്രദ്ധിക്കുന്നുണ്ട്, അവർക്കു പ്രതിഫലം കൊടുക്കുമെന്നു വാഗ്ദാനം തന്നിട്ടുണ്ട്.—സുഭ 19:17.
ഉദാരമായി കൊടുക്കുന്നതിനു നിങ്ങൾക്കു നന്ദി എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
സഹോദരങ്ങളെ സഹായിക്കുന്നതിനായി നിങ്ങളുടെ സംഭാവനകൾ എങ്ങനെയാണ് ഉപയോഗിക്കുന്നത്?
നമുക്കു കുറച്ചേ കൊടുക്കാനുള്ളെങ്കിലും കൊടുക്കുന്നത് ഒരു ശീലമാക്കേണ്ടത് എന്തുകൊണ്ട്? jw.org-ലെ “സമൃദ്ധികൊണ്ട് കുറവ് നികത്തുന്നു” എന്ന ലേഖനം കാണുക.