ക്രിസ്ത്യാനികളായി ജീവിക്കാം
സ്‌മാരകകാലത്തിനായി ലക്ഷ്യങ്ങൾ വെക്കുക
സ്മാരകം ആചരിക്കാനായി ഓരോ വർഷവും യഹോവയുടെ ജനം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്മാരകത്തിനു മുമ്പും ശേഷവും ഉള്ള ആഴ്ചകളിൽ മോചനവിലയെന്ന സമ്മാനം തന്നതിന് യഹോവയ്ക്കു നന്ദിയും സ്തുതിയും അർപ്പിക്കാനുള്ള പ്രത്യേക അവസരങ്ങൾ നമ്മൾ പ്രയോജനപ്പെടുത്തും. (എഫ 1:3, 7) ഉദാഹരണത്തിന്, സ്മാരകത്തിനു മറ്റുള്ളവരെ ക്ഷണിക്കാൻ നമ്മൾ ഉത്സാഹത്തോടെ പ്രവർത്തിക്കും. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 30 മണിക്കൂറോ 50 മണിക്കൂറോ പ്രവർത്തിച്ചുകൊണ്ട് സഹായ മുൻനിരസേവനം ചെയ്യാനുള്ള അവസരമുണ്ട്. ചില സഹോദരങ്ങൾ കാര്യങ്ങളൊക്കെ ക്രമീകരിച്ചുകൊണ്ട് അതു ചെയ്യുന്നു. ഈ സ്മാരകകാലത്ത് ശുശ്രൂഷയിൽ കൂടുതൽ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ആ ആഗ്രഹം സഫലമാക്കാൻ നിങ്ങളെ എന്തു സഹായിക്കും?
മുന്നമേ പ്ലാൻ ചെയ്യുക. (സുഭ 21:5) സ്‌മാരകകാലം ഉടൻതന്നെ ഇങ്ങെത്തും എന്നതുകൊണ്ട് ഇപ്പോൾത്തന്നെ പ്ലാൻ ചെയ്തുതുടങ്ങുക. ശുശ്രൂഷയിൽ കൂടുതൽ ഏർപ്പെടുന്നതിന് എന്തൊക്കെ ലക്ഷ്യങ്ങൾ വെക്കാമെന്നും ആ ലക്ഷ്യങ്ങളിൽ എത്തുന്നതിന് എന്തൊക്കെ ചെയ്യാമെന്നും ചിന്തിക്കുക. നിങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കേണമേ എന്ന് യഹോവയോടു യാചിക്കുക.—1യോഹ 5:14, 15.
സ്മാരകകാലത്ത് ശുശ്രൂഷയിൽ കൂടുതൽ ചെയ്യാൻ കഴിയുന്ന ചില വിധങ്ങളെക്കുറിച്ച് നിങ്ങൾക്കു ചിന്തിക്കാനാകുമോ?