വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 ജൂലൈ പേ. 15
  • യഹോവയുടെ അചഞ്ചലസ്‌നേഹം അനുകരിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവയുടെ അചഞ്ചലസ്‌നേഹം അനുകരിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • യഹോവയുടെ അചഞ്ചലസ്‌നേഹം
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • അചഞ്ചലസ്‌നേഹം കാണിക്കുന്നതിൽ യഹോവ സന്തോഷിക്കുന്നു​—നിങ്ങളോ?
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • യഹോ​വ​യ്‌ക്കു നിങ്ങ​ളോ​ടു വാത്സല്യം ഉണ്ട്‌
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • യഹോ​വ​യോട്‌ സ്‌നേ​ഹ​മു​ണ്ടെന്ന്‌ എങ്ങനെ തെളി​യി​ക്കാം?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 ജൂലൈ പേ. 15

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

യഹോ​വ​യു​ടെ അചഞ്ചല​സ്‌നേഹം അനുകരിക്കുക

അചഞ്ചല​സ്‌നേ​ഹ​ത്തി​ന്റെ ഏറ്റവും നല്ല മാതൃ​ക​യാണ്‌ യഹോവ. (സങ്ക 103:11) ഈ സ്‌നേഹം മഞ്ഞു​പോ​ലെ മാഞ്ഞു​പോ​കു​ന്നതല്ല. അതു നിലനിൽക്കുന്ന, ആഴത്തി​ലുള്ള ഒന്നാണ്‌. തന്റെ ജനമായ ഇസ്രാ​യേ​ലി​നോട്‌ ഇത്തരത്തി​ലുള്ള സ്‌നേ​ഹ​മാണ്‌ ഉള്ളതെന്ന്‌ യഹോവ പല വിധങ്ങ​ളിൽ തെളി​യി​ച്ചു. യഹോവ അവരെ ഈജി​പ്‌തി​ന്റെ അടിമ​ത്ത​ത്തിൽനിന്ന്‌ മോചി​പ്പി​ക്കു​ക​യും വാഗ്‌ദ​ത്ത​ദേ​ശ​ത്തേക്ക്‌ കൊണ്ടു​വ​രു​ക​യും ചെയ്‌തു. (സങ്ക 105:42-44) തന്റെ ജനത്തി​നു​വേണ്ടി പോരാ​ടു​ക​യും പല തവണ അവർ പാപം ചെയ്‌തി​ട്ടും അവരോട്‌ ക്ഷമിക്കു​ക​യും ചെയ്‌തു. (സങ്ക 107:19, 20) ‘യഹോവ അചഞ്ചല​സ്‌നേഹം കാണിച്ച വിധങ്ങ​ളെ​ക്കു​റിച്ച്‌ ഗൗരവ​മാ​യി ചിന്തി​ക്കു​മ്പോൾ’ യഹോ​വയെ അനുക​രി​ക്കാൻ നമ്മൾ പ്രചോ​ദി​ത​രാ​കും.—സങ്ക 107:43.

ചിത്രങ്ങൾ: ‘യഹോവ അചഞ്ചലസ്‌നേഹം കാണിച്ച വിധങ്ങളെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കുക’ എന്ന വീഡിയോയിലെ രംഗങ്ങൾ. 1. കാപ്ര സഹോദരനും മറ്റൊരു സഹോദരനും കൂടെ ഒരു സഹോദരിയെ വീട്ടിൽ ചെന്ന്‌ കാണുന്നു. 2. കാപ്ര സഹോദരൻ മറ്റു സഹോദരന്മാരോടൊപ്പം ജയിലിൽ. രോഗിയായി കിടക്കയിൽ കിടക്കുന്ന ഒരു സഹോദരന്‌ കാപ്ര സഹോദരൻ ഭക്ഷണം കൊടുക്കുന്നു.

‘യഹോവ അചഞ്ചല​സ്‌നേഹം കാണിച്ച വിധങ്ങ​ളെ​ക്കു​റിച്ച്‌ ഗൗരവ​മാ​യി ചിന്തി​ക്കുക’ എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ഏതെല്ലാം വിധങ്ങ​ളിൽ നമുക്ക്‌ അചഞ്ചല​സ്‌നേഹം കാണി​ക്കാം?

  • അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്ന​തിൽ ത്യാഗങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക