വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp22 നമ്പർ 1 പേ. 8-9
  • 2 | പ്രതി​കാ​രം ചെയ്യരുത്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 2 | പ്രതി​കാ​രം ചെയ്യരുത്‌
  • 2022 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബിൾ പഠിപ്പി​ക്കു​ന്നത്‌:
  • അർഥം:
  • നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌:
  • പ്രതി​കാ​രം ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ആരെങ്കിലും നിങ്ങളെ വ്രണപ്പെടുത്തിയാൽ
    2010 വീക്ഷാഗോപുരം
  • പ്രതികാരം ചെയ്യുന്നത്‌ തെററാണോ?
    വീക്ഷാഗോപുരം—1992
  • നമുക്കു വെറു​പ്പി​നെ കീഴട​ക്കാ​നാ​കും!
    2022 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
കൂടുതൽ കാണുക
2022 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp22 നമ്പർ 1 പേ. 8-9
ദേഷ്യംപൂണ്ട രണ്ടു വ്യക്തികൾ ഒരു മരത്തിന്റെ രണ്ടു ശിഖരങ്ങളിൽ ഇരിക്കുന്നു. അവർ ഓരോരുത്തരും ഇരിക്കുന്ന കൊമ്പ്‌ മുറിക്കുന്നു.

വെറു​പ്പി​ന്റെ ചങ്ങല എങ്ങനെ പൊട്ടി​ക്കാം?

2 | പ്രതി​കാ​രം ചെയ്യരുത്‌

ബൈബിൾ പഠിപ്പി​ക്കു​ന്നത്‌:

‘തിന്മയ്‌ക്കു പകരം തിന്മ ചെയ്യരുത്‌. എല്ലാവ​രു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ നിങ്ങളു​ടെ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കുക. നിങ്ങൾതന്നെ പ്രതി​കാ​രം ചെയ്യരുത്‌. കാരണം, “‘പ്രതി​കാ​രം എനിക്കു​ള്ളത്‌; ഞാൻ പകരം ചെയ്യും’ എന്ന്‌ യഹോവ പറയുന്നു” എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.’—റോമർ 12:17-19.

അർഥം:

നമ്മളോട്‌ ആരെങ്കി​ലും ദ്രോഹം ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ സ്വാഭാ​വി​ക​മാ​യും നമുക്കു ദേഷ്യം തോന്നും. പക്ഷേ നമ്മൾ പ്രതി​കാ​രം ചെയ്യു​ന്നത്‌ ദൈവ​ത്തിന്‌ ഇഷ്ടമല്ല. താൻ എല്ലാ അനീതി​യും തുടച്ചു​നീ​ക്കു​ന്ന​തു​വരെ കാത്തി​രി​ക്കാ​നാണ്‌ ദൈവം പറയു​ന്നത്‌.—സങ്കീർത്തനം 37:7, 10.

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌:

മനുഷ്യർ പകരം വീട്ടാൻ തുനി​ഞ്ഞി​റ​ങ്ങി​യാൽ അതു വെറു​പ്പും വിദ്വേ​ഷ​വും ആളിക്ക​ത്തി​ക്കു​കയേ ഉള്ളൂ. അതു​കൊണ്ട്‌ ആരെങ്കി​ലും നിങ്ങളെ ദ്രോ​ഹി​ക്കു​ക​യോ വേദനി​പ്പി​ക്കു​ക​യോ ചെയ്‌താൽ പകരം​വീ​ട്ടാൻ ശ്രമി​ക്ക​രുത്‌. പകരം സംയമനം പാലി​ക്കുക, തിരിച്ച്‌ സമാധാ​ന​ത്തോ​ടെ ഇടപെ​ടുക. ചില​പ്പോൾ ചില​തൊ​ക്കെ കണ്ടി​ല്ലെന്നു വെക്കു​ന്ന​താണ്‌ ഏറ്റവും നല്ലത്‌. (സുഭാ​ഷി​തങ്ങൾ 19:11) എന്നാൽ മറ്റു ചില സാഹച​ര്യ​ങ്ങ​ളിൽ ആ പ്രശ്‌നം വേണ്ടതു​പോ​ലെ കൈകാ​ര്യം ചെയ്യേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾ ഒരു കുറ്റകൃ​ത്യ​ത്തിന്‌ ഇരയാ​യാൽ ആ കാര്യം പോലീ​സി​നെ​യോ മറ്റ്‌ അധികാ​രി​ക​ളെ​യോ അറിയി​ക്കാൻ നിങ്ങൾ തീരു​മാ​നി​ച്ചേ​ക്കാം.

വെറുപ്പ്‌ വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നതു നമുക്കു​തന്നെ ദോഷം ചെയ്യും

സമാധാ​ന​പ​ര​മാ​യി പ്രശ്‌നം പരിഹ​രി​ക്കാൻ പറ്റി​ല്ലെന്നു തോന്നു​ന്നെ​ങ്കി​ലോ? അല്ലെങ്കിൽ ഒരു പ്രശ്‌നം പരിഹ​രി​ക്കാൻ നിങ്ങളാൽ കഴിയു​ന്ന​തെ​ല്ലാം ചെയ്‌തി​ട്ടും പ്രയോ​ജ​ന​മൊ​ന്നും ഉണ്ടാകു​ന്നി​ല്ലെ​ങ്കി​ലോ? പ്രതി​കാ​രം ചെയ്യരുത്‌. അതു പ്രശ്‌നം കൂടുതൽ വഷളാ​ക്കു​കയേ ഉള്ളൂ. പകരം, വെറു​പ്പി​ന്റെ ചങ്ങല പൊട്ടി​ച്ചെ​റി​യുക. ദൈവം തന്റേതായ വിധത്തിൽ പ്രശ്‌ന​ത്തിന്‌ ഒരു തീർപ്പു​ണ്ടാ​ക്കു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക. “ദൈവ​ത്തിൽ ആശ്രയി​ക്കൂ, ദൈവം നിനക്കു​വേണ്ടി പ്രവർത്തി​ക്കും.”—സങ്കീർത്തനം 37:3-5.

അനുഭവം—ഏഡ്രിയൻ

പ്രതികാരചിന്തകൾ മറിക​ട​ന്നു

ഏഡ്രിയൻ.

കൗമാരപ്രായത്തിൽ പ്രതി​കാ​ര​ദാ​ഹ​ത്തോ​ടെ തെരു​വിൽ അടിപി​ടി കൂടി​യി​രുന്ന ഒരാളാ​യി​രു​ന്നു ഏഡ്രിയൻ. അദ്ദേഹം പറയുന്നു: “അടിപി​ടി​കൾക്കി​ട​യിൽ വെടി​വെ​യ്‌പ്‌ സാധാ​ര​ണ​മാ​യി​രു​ന്നു. മിക്ക​പ്പോ​ഴും രക്തത്തിൽ കുളി​ച്ചു​കി​ട​ക്കുന്ന എന്നെ മരി​ച്ചെന്നു കരുതി തെരു​വിൽ ഇട്ടിട്ടു​പോ​കു​മാ​യി​രു​ന്നു.”

16-ാമത്തെ വയസ്സിൽ ഏഡ്രിയൻ ബൈബിൾ പഠിക്കാൻ തുടങ്ങി. അദ്ദേഹം പറയുന്നു: “ബൈബിൾ പഠിച്ച​പ്പോൾ എനിക്കു പല മാറ്റങ്ങ​ളും വരുത്താ​നു​ണ്ടെന്ന്‌ മനസ്സി​ലാ​യി.” അദ്ദേഹം ഉള്ളിൽനിന്ന്‌ വെറു​പ്പും വിദ്വേ​ഷ​വും ഒക്കെ നീക്കണ​മാ​യി​രു​ന്നു. അതു​പോ​ലെ, അക്രമം ഒരു ആയുധ​മാ​ക്കു​ന്ന​തും നിറു​ത്ത​ണ​മാ​യി​രു​ന്നു. പ്രതി​കാ​രം ചെയ്യരു​തെന്നു പറയുന്ന റോമർ 12:17-19-ലെ വാക്കുകൾ അദ്ദേഹ​ത്തി​നു പ്രത്യേ​കം ഇഷ്ടപ്പെട്ടു. ഏഡ്രിയൻ പറയുന്നു: “യഹോവ തന്റേതായ വിധത്തിൽ, തന്റേതായ സമയത്ത്‌ അനീതി​യെ​ല്ലാം പരിഹ​രി​ക്കു​മെന്നു ഞാൻ മനസ്സി​ലാ​ക്കി. അങ്ങനെ പതുക്കെ, എന്തിനും ഏതിനും അടിപി​ടി കൂടുന്ന സ്വഭാവം എനിക്കു മാറ്റാ​നാ​യി.”

ഒരു ദിവസം വൈകു​ന്നേരം, ഏഡ്രി​യനെ പണ്ടത്തെ ഒരു ശത്രു​സം​ഘം ആക്രമി​ച്ചു. ആ ഗുണ്ടാ​സം​ഘ​ത്തി​ന്റെ നേതാവ്‌ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “ചുണയു​ണ്ടെ​ങ്കിൽ തിരി​ച്ച​ടി​ക്കെടാ.” “എനിക്ക്‌ അപ്പോൾ ശരിക്കും തരിച്ചു​ക​യറി” എന്ന്‌ ഏഡ്രിയൻ പറയുന്നു. പക്ഷേ തിരി​ച്ച​ടി​ക്കു​ന്ന​തി​നു പകരം, ദൈവ​ത്തോ​ടു ചെറു​താ​യി​ട്ടൊ​ന്നു പ്രാർഥി​ച്ചിട്ട്‌ ഏഡ്രിയൻ അവി​ടെ​നിന്ന്‌ മാറി.

പിന്നീട്‌ എന്തു സംഭവി​ച്ചു? “പിറ്റേ ദിവസം ആ ഗുണ്ടാ​ത്ത​ല​വനെ ഞാൻ വീണ്ടും കണ്ടു. അപ്പോൾ അവൻ ഒറ്റയ്‌ക്കാ​യി​രു​ന്നു. എനിക്കു ശരിക്കും ദേഷ്യം വന്നു. അവനിട്ട്‌ ഒരെണ്ണം കൊടു​ക്കാൻ എനിക്കു തോന്നി​യ​താണ്‌. പക്ഷേ ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ച്ചു, സംയമനം പാലി​ക്കാ​നുള്ള സഹായം തരണേ എന്ന്‌ അപേക്ഷി​ച്ചു. പക്ഷേ എന്നെ അതിശ​യി​പ്പി​ച്ചു​കൊണ്ട്‌ അവൻ എന്റെ അടുത്തു​വന്ന്‌ കഴിഞ്ഞ ദിവസത്തെ സംഭവ​ത്തിന്‌ ക്ഷമ ചോദി​ച്ചു. എന്നിട്ട്‌ പറഞ്ഞു: ‘എനിക്കും നിന്നെ​പ്പോ​ലെ​യാ​കണം, എനിക്കും ബൈബിൾ പഠിക്കണം.’ എന്റെ ദേഷ്യം അടക്കി​യത്‌ എത്ര നന്നാ​യെന്നു ഞാൻ അപ്പോൾ ഓർത്തു. എനിക്കു ഭയങ്കര സന്തോ​ഷ​മാ​യി. ഞങ്ങൾ ഒരുമിച്ച്‌ ബൈബിൾ പഠിക്കാൻ തുടങ്ങി.”

2016 നമ്പർ 5 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 14-15 പേജു​ക​ളിൽ ഏഡ്രി​യന്റെ ജീവി​തകഥ മുഴുവൻ വായി​ക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക