വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp22 നമ്പർ 1 പേ. 6-7
  • 1 | വേർതി​രിവ്‌ കാണി​ക്കാ​തി​രി​ക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 1 | വേർതി​രിവ്‌ കാണി​ക്കാ​തി​രി​ക്കുക
  • 2022 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബിൾ പഠിപ്പി​ക്കു​ന്നത്‌:
  • അർഥം:
  • നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌:
  • തീ ത്തൊസ്‌—“നിങ്ങളുടെ താത്‌പര്യങ്ങൾക്കു വേണ്ടിയുള്ള ഒരു കൂട്ടുവേലക്കാരൻ”
    വീക്ഷാഗോപുരം—1998
  • ബൈബിൾ പുസ്‌തക നമ്പർ 56—തീത്തൊസ്‌
    ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’
  • 3 | വെറു​പ്പും പകയും മനസ്സിൽനി​ന്നു​തന്നെ കളയുക
    2022 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • വെറു​പ്പി​ന്റെ ചങ്ങല എങ്ങനെ പൊട്ടി​ക്കാം?
    2022 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
കൂടുതൽ കാണുക
2022 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp22 നമ്പർ 1 പേ. 6-7
കറുത്ത വർഗക്കാരനായ ഒരു വ്യക്തി ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു വെള്ളക്കാരന്റെ ഫോട്ടോയും വെള്ളക്കാരനായ ഒരു വ്യക്തി ചിരിച്ചുകൊണ്ടിരിക്കുന്ന കറുത്ത വർഗക്കാരന്റെ ഫോട്ടോയും പിടിച്ചിരിക്കുന്നു. പിന്നിൽ ദേഷ്യത്തോടെ നിൽക്കുന്ന ആളുകളുടെ ഫോട്ടോകളും കാണാം.

വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാം?

1 | വേർതി​രിവ്‌ കാണി​ക്കാ​തി​രി​ക്കുക

ബൈബിൾ പഠിപ്പി​ക്കു​ന്നത്‌:

‘ദൈവം പക്ഷപാ​ത​മു​ള്ള​വനല്ല. ദൈവത്തെ ഭയപ്പെട്ട്‌ ശരിയാ​യതു പ്രവർത്തി​ക്കുന്ന എല്ലാവ​രെ​യും ദൈവം അംഗീ​ക​രി​ക്കു​ന്നു.’—പ്രവൃ​ത്തി​കൾ 10:34, 35.

അർഥം:

ദേശത്തിന്റെയോ വംശത്തി​ന്റെ​യോ നിറത്തി​ന്റെ​യോ സംസ്‌കാ​ര​ത്തി​ന്റെ​യോ അടിസ്ഥാ​ന​ത്തി​ലല്ല ദൈവ​മായ യഹോവa നമ്മളെ വിലയി​രു​ത്തു​ന്നത്‌. പകരം നമ്മുടെ ഉള്ളാണ്‌ ദൈവം നോക്കു​ന്നത്‌. അതാണ​ല്ലോ പ്രധാ​ന​വും. “കണ്ണിനു കാണാ​നാ​കു​ന്നതു മാത്രം മനുഷ്യൻ കാണുന്നു. യഹോ​വ​യോ ഹൃദയ​ത്തിന്‌ ഉള്ളിലു​ള്ളതു കാണുന്നു” എന്നാണ്‌ ബൈബിൾ പറയു​ന്നത്‌.—1 ശമുവേൽ 16:7.

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌:

ആളുകളുടെ മനസ്സു വായി​ക്കാ​നുള്ള കഴിവി​ല്ലെ​ങ്കി​ലും ദൈവ​ത്തെ​പ്പോ​ലെ പക്ഷപാ​ത​മി​ല്ലാ​തെ അഥവാ, വേർതി​രി​വി​ല്ലാ​തെ അവരോട്‌ ഇടപെ​ടാൻ നമുക്കു ശ്രമി​ക്കാം. ഒരു വ്യക്തിയെ കാണു​മ്പോൾ, ‘ഓ, അയാൾ ആ കൂട്ടത്തിൽപ്പെട്ട ആളാണ്‌ അല്ലേ’ എന്നു ചിന്തി​ക്കു​ന്ന​തി​നു പകരം അദ്ദേഹത്തെ ഒരു വ്യക്തി​യാ​യി കാണാൻ ശ്രമി​ക്കുക. ജാതി​യു​ടെ​യോ ദേശത്തി​ന്റെ​യോ ഒക്കെ പേരിൽ നമ്മൾ ആരെക്കു​റി​ച്ചെ​ങ്കി​ലും മോശ​മാ​യി​ട്ടാ​ണു ചിന്തി​ക്കു​ന്ന​തെ​ങ്കിൽ ആ ചിന്തകൾ മാറ്റാ​നുള്ള സഹായ​ത്തി​നാ​യി പ്രാർഥി​ക്കുക. (സങ്കീർത്തനം 139:23, 24) പക്ഷപാതം കാണി​ക്കാ​തി​രി​ക്കാ​നുള്ള സഹായ​ത്തി​നാ​യി പ്രാർഥി​ക്കു​ന്നെ​ങ്കിൽ ആ പ്രാർഥന യഹോവ ഉറപ്പാ​യും കേൾക്കും, നിങ്ങളെ സഹായി​ക്കു​ക​യും ചെയ്യും.—1 പത്രോസ്‌ 3:12.

a ദൈവ​ത്തി​ന്റെ പേരാണ്‌ യഹോവ.—സങ്കീർത്തനം 83:18.

“ഒരു വെള്ളക്കാ​ര​ന്റെ​കൂ​ടെ​യി​രുന്ന്‌ ഭക്ഷണം കഴിക്കു​ന്ന​തു​പോ​യിട്ട്‌ ഞാൻ അവരോട്‌ ഇതുവരെ സമാധാ​ന​ത്തി​ലൊന്ന്‌ സംസാ​രി​ച്ചി​ട്ടു​പോ​ലു​മി​ല്ലാ​യി​രു​ന്നു. . . . ശരിക്കും ഞാൻ ലോക​മെ​ങ്ങു​മുള്ള ഒരു സഹോ​ദ​ര​കു​ടും​ബ​ത്തി​ന്റെ ഭാഗമാ​യി മാറി​യി​രു​ന്നു.”—ടൈറ്റസ്‌

അനുഭവം—ടൈറ്റസ്‌

വെറുപ്പിന്റെ ചങ്ങല പൊട്ടി​ച്ചെ​റി​ഞ്ഞു

ടൈറ്റസ്‌.

കറുത്തവർഗക്കാരെ അടിച്ച​മർത്തുന്ന നിയമ​ങ്ങൾക്കെ​തി​രെ പ്രതി​ക​രി​ച്ചി​രുന്ന ഒരു ഗുണ്ടാ​സം​ഘ​ത്തി​ലെ അംഗമാ​യി​രു​ന്നു ടൈറ്റസ്‌. അദ്ദേഹ​ത്തി​ന്റെ ഉള്ളുനി​റയെ പകയും വെറു​പ്പും ആയിരു​ന്നു. ടൈറ്റസ്‌ പറയുന്നു: “കറുത്ത​വർക്ക്‌ പ്രവേ​ശ​ന​മി​ല്ലാത്ത ഹോട്ട​ലു​ക​ളി​ലും ബാറു​ക​ളി​ലും ഞങ്ങൾ വെറുതെ കയറി​ച്ചെ​ല്ലും, പ്രശ്‌ന​മു​ണ്ടാ​ക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ. . . . ആരെങ്കി​ലു​മാ​യി പ്രശ്‌ന​മു​ണ്ടാ​യാൽ, ഒരു കാര്യ​ത്തിൽ എനിക്കു നിർബ​ന്ധ​മു​ണ്ടാ​യി​രു​ന്നു, ആദ്യത്തെ അടി പൊട്ടി​ക്കു​ന്നതു ഞാനാ​യി​രി​ക്കണം.”

യഹോവയുടെ സാക്ഷി​ക​ളു​ടെ​കൂ​ടെ ബൈബിൾ പഠിക്കാൻ തുടങ്ങി​യ​പ്പോൾ ടൈറ്റസ്‌ പതിയെ മാറാൻ തുടങ്ങി. ബൈബിൾ വായി​ച്ച​പ്പോൾ അദ്ദേഹ​ത്തി​ന്റെ കാഴ്‌ച​പ്പാ​ടിൽ മാറ്റങ്ങൾ വന്നു. പ്രത്യേ​കി​ച്ചും ഒരു നല്ല ഭാവി​യെ​ക്കു​റി​ച്ചുള്ള വാഗ്‌ദാ​നം അതായത്‌, “മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല” എന്ന വാഗ്‌ദാ​നം അദ്ദേഹത്തെ സ്‌പർശി​ച്ചു.—വെളി​പാട്‌ 21:3, 4.

ആദ്യമൊക്കെ തന്റെ ഉള്ളിൽനിന്ന്‌ വെറു​പ്പും പകയും മാറ്റാൻ ടൈറ്റ​സിന്‌ എളുപ്പ​മാ​യി​രു​ന്നില്ല. അദ്ദേഹം പറയുന്നു: “എന്റെ ചിന്തകൾക്കും പെരു​മാ​റ്റ​ത്തി​നും മാറ്റം വരുത്താൻ ശരിക്കും പാടാ​യി​രു​ന്നു.” പക്ഷേ ദൈവം പക്ഷപാ​ത​മി​ല്ലാ​ത്ത​വ​നാ​ണെന്നു പറയുന്ന പ്രവൃ​ത്തി​കൾ 10:34, 35-ലെ വാക്കുകൾ അദ്ദേഹ​ത്തി​ന്റെ കണ്ണു തുറപ്പി​ച്ചു.

എന്തായിരുന്നു പ്രയോ​ജനം? ടൈറ്റസ്‌ പറയുന്നു: “യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യി​ലെ സ്‌നേഹം കണ്ടപ്പോൾ എനിക്ക്‌ ഒരു കാര്യം ഉറപ്പായി, ഇവരു​ടേ​താണ്‌ സത്യമ​ത​മെന്ന്‌. ദേശമോ നിറമോ നോക്കി​യല്ല അവർ സ്‌നേ​ഹി​ക്കു​ന്നത്‌. ഞാൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി സ്‌നാ​ന​മേൽക്കു​ന്ന​തി​നു മുമ്പു​തന്നെ സഭയിലെ വെള്ളക്കാ​ര​നായ ഒരാൾ എന്നെ അദ്ദേഹ​ത്തി​ന്റെ വീട്ടി​ലേക്കു ഭക്ഷണത്തി​നു വിളിച്ചു. ഒരു സ്വപ്‌നം കാണു​ന്ന​തു​പോ​ലെ​യാണ്‌ എനിക്കു തോന്നി​യത്‌. കാരണം ഒരു വെള്ളക്കാ​ര​ന്റെ​കൂ​ടെ​യി​രുന്ന്‌ ഭക്ഷണം കഴിക്കു​ന്ന​തു​പോ​യിട്ട്‌ ഞാൻ അവരോട്‌ ഇതുവരെ സമാധാ​ന​ത്തി​ലൊന്ന്‌ സംസാ​രി​ച്ചി​ട്ടു​പോ​ലു​മി​ല്ലാ​യി​രു​ന്നു. പക്ഷേ അതു സ്വപ്‌ന​മാ​യി​രു​ന്നില്ല. ശരിക്കും ഞാൻ ലോക​മെ​ങ്ങു​മുള്ള ഒരു സഹോ​ദ​ര​കു​ടും​ബ​ത്തി​ന്റെ ഭാഗമാ​യി മാറി​യി​രു​ന്നു.”

2009 ആഗസ്റ്റ്‌ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 28-29 പേജു​ക​ളിൽ ടൈറ്റ​സി​ന്റെ ജീവി​തകഥ മുഴുവൻ വായി​ക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക