ആമുഖം
ലോകമെങ്ങുമായി ദശലക്ഷക്കണക്കിന് ആളുകളാണ് മാനസികാരോഗ്യപ്രശ്നങ്ങളാൽ വലയുന്നത്. എല്ലാ വിദ്യാഭ്യാസ-സാമ്പത്തിക തലങ്ങളിലുള്ള, ഏതു മതത്തിലും വംശത്തിലും പെട്ട ആളുകളെയും അതു ബാധിക്കുന്നു. എന്താണ് മാനസികപ്രശ്നങ്ങൾ? ആളുകളുടെ ജീവിതത്തെ അത് എങ്ങനെയാണ് പിടിച്ചുലയ്ക്കുന്നത്? അങ്ങനെയുള്ളവർ ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യത്തെയും ബൈബിൾ അവരെ സഹായിക്കുന്ന വ്യത്യസ്ത വിധങ്ങളെയും കുറിച്ച് ഈ മാസിക വിശദീകരിക്കുന്നു.