വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w23 ആഗസ്റ്റ്‌ പേ. 32
  • കൂടുതൽ പഠിക്കാനായി . . .

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കൂടുതൽ പഠിക്കാനായി . . .
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ ആഴത്തിൽ പഠിക്കുക
  • പ്രാവർത്തി​ക​മാ​ക്കാ​നാ​കുന്ന ആത്മീയരത്നങ്ങൾ കണ്ടെത്തുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • ഇൻഡക്‌സിന്‌ കുടുംബത്തിനു പ്രയോജനംചെയ്യാൻ കഴിയുന്ന വിധം
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • യഹോ​വ​യെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • യഹോവയുടെ സാക്ഷികളെന്ന നിലയിൽ നമ്മുടെ രാജ്യശുശ്രൂഷ നിവർത്തിക്കൽ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
w23 ആഗസ്റ്റ്‌ പേ. 32

കൂടുതൽ പഠിക്കാ​നാ​യി . . .

യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ ആഴത്തിൽ പഠിക്കുക

ബൈബിൾ വായി​ക്കു​മ്പോൾ ആ ഭാഗം നന്നായി മനസ്സി​ലാ​ക്കാൻ അതെക്കു​റിച്ച്‌ ആഴത്തിൽ പഠിക്കാ​നാ​കും. പക്ഷേ പഠിക്കു​ന്ന​തി​ന്റെ ഉദ്ദേശ്യം ബൈബി​ളി​നെ​ക്കു​റിച്ച്‌ കുറെ അറിവ്‌ നേടുക എന്നതു മാത്ര​മാ​യി​രി​ക്ക​രുത്‌. പകരം യഹോ​വ​യു​ടെ ഗുണങ്ങ​ളെ​ക്കു​റിച്ച്‌ പഠിക്കാൻ ശ്രമി​ക്കുക. അങ്ങനെ ചെയ്യു​ന്നത്‌ യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേഹം വർധി​പ്പി​ക്കും. അതിനു​വേണ്ടി നമ്മളോ​ടു​തന്നെ ഈ ചോദ്യം ചോദി​ക്കാം: ‘ഈ ബൈബിൾവി​വ​രണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?’

ഓരോ ഭാഗവും വായി​ക്കു​മ്പോൾ യഹോവ തന്റെ ഏറ്റവും പ്രധാ​ന​ഗു​ണ​ങ്ങ​ളായ സ്‌നേഹം, നീതി, ജ്ഞാനം, ശക്തി എന്നിവ കാണി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്നു കണ്ടെത്താൻ ശ്രമി​ക്കുക. എന്നാൽ ആകർഷ​ക​മായ വേറെ​യും ഗുണങ്ങൾ യഹോ​വ​യ്‌ക്കുണ്ട്‌. അവയെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം?

അതിനു​വേ​ണ്ടി യഹോ​വ​യു​ടെ സാക്ഷി​കൾക്കു​വേ​ണ്ടി​യുള്ള ഗവേഷ​ണ​സ​ഹാ​യി​യിൽ “ദൈവ​മായ യഹോവ” എന്ന പ്രധാ​ന​ത​ല​ക്കെ​ട്ടി​നു കീഴിൽ “യഹോ​വ​യു​ടെ ഗുണങ്ങൾ” എന്ന ഉപതല​ക്കെട്ടു കാണുക. എന്നിട്ട്‌, നിങ്ങൾ വായി​ക്കുന്ന ബൈബിൾഭാ​ഗത്ത്‌ അതിൽ കൊടു​ത്തി​രി​ക്കുന്ന ഏതെല്ലാം ഗുണങ്ങ​ളാ​ണു തെളി​ഞ്ഞു​നിൽക്കു​ന്ന​തെന്നു കണ്ടെത്തു​ക​യും അവയെ​ക്കു​റിച്ച്‌ കൂടു​ത​ലാ​യി പഠിക്കു​ക​യും ചെയ്യുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക