വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w24 ഫെബ്രുവരി പേ. 32
  • പ്രാവർത്തി​ക​മാ​ക്കാ​നാ​കുന്ന ആത്മീയരത്നങ്ങൾ കണ്ടെത്തുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പ്രാവർത്തി​ക​മാ​ക്കാ​നാ​കുന്ന ആത്മീയരത്നങ്ങൾ കണ്ടെത്തുക
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • സമാനമായ വിവരം
  • കൂടുതൽ പഠിക്കാനായി . . .
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • ബൈബി​ളിൽനിന്ന്‌ എനിക്ക്‌ എങ്ങനെ പ്രയോ​ജനം കിട്ടും?—ഭാഗം 1: ബൈബിൾത്താ​ളു​ക​ളി​ലൂ​ടെ
    യുവജനങ്ങൾ ചോദിക്കുന്നു
  • മറഞ്ഞിരിക്കുന്ന നിധികൾക്കു വേണ്ടിയെന്നപോലെ അന്വേഷിച്ചുകൊണ്ടേയിരിക്കുക
    വീക്ഷാഗോപുരം—1990
  • കൂടുതൽ പഠിക്കാ​നാ​യി . . .
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
w24 ഫെബ്രുവരി പേ. 32

കൂടുതൽ പഠിക്കാ​നാ​യി. . .

പ്രാവർത്തി​ക​മാ​ക്കാ​നാ​കുന്ന ആത്മീയരത്നങ്ങൾ കണ്ടെത്തുക

ബൈബിൾ വായി​ക്കു​മ്പോൾ, ആഴത്തിൽ പഠിച്ചു​കൊണ്ട്‌ നമുക്ക്‌ ആത്മീയരത്നങ്ങൾ കണ്ടെത്താ​നാ​കും. എന്നാൽ കൂടുതൽ പ്രയോ​ജനം നേടാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാം?

ആഴത്തി​ലേക്ക്‌ ഇറങ്ങി​ച്ചെ​ല്ലുക. ബൈബിൾവി​വ​ര​ണങ്ങൾ വായി​ക്കു​മ്പോൾ അതിന്റെ വിശദാം​ശങ്ങൾ മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, ഇങ്ങനെ​യൊ​ക്കെ ചിന്തി​ക്കാം: ആ ഭാഗം എഴുതി​യത്‌ ആരാണ്‌? അത്‌ ആർക്കു​വേണ്ടി, എപ്പോൾ എഴുതി​യ​താണ്‌? ആ സംഭവം നടന്ന​പ്പോ​ഴത്തെ സാഹച​ര്യം എന്തായി​രു​ന്നു? അതിനു മുമ്പും അതിനു ശേഷവും എന്തൊ​ക്കെ​യാണ്‌ നടന്നത്‌?

പാഠങ്ങൾ മനസ്സി​ലാ​ക്കുക. അതിന്‌ ഇത്തരം ചോദ്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക: ‘ഈ വിവര​ണ​ത്തി​ലെ ആളുകൾക്ക്‌ ആ സമയത്ത്‌ എന്തു വികാ​ര​മാണ്‌ തോന്നി​യത്‌? എന്തെല്ലാം ഗുണങ്ങ​ളാണ്‌ അവർ കാണി​ച്ചത്‌? ഞാൻ ആ ഗുണങ്ങൾ അനുക​രി​ക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാണ്‌? ഇനി അവർ കാണി​ച്ചത്‌ മോശം ഗുണമാ​ണെ​ങ്കിൽ അത്‌ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?’

പ്രാവർത്തി​ക​മാ​ക്കുക. ശുശ്രൂ​ഷ​യിൽ ആയിരി​ക്കു​മ്പോ​ഴോ മറ്റുള്ള​വ​രോട്‌ ഇടപെ​ടു​മ്പോ​ഴോ പഠിച്ച കാര്യ​ങ്ങൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കുക. അങ്ങനെ ചെയ്യു​മ്പോൾ നിങ്ങൾ ദൈവി​ക​ജ്ഞാ​നം പ്രകടി​പ്പി​ക്കു​ക​യാണ്‌. ബൈബിൾ അതെക്കു​റിച്ച്‌ പറയുന്നു: “ദിവ്യാ​ജ്ഞകൾ പാലി​ക്കു​ന്ന​വ​രെ​ല്ലാം നല്ല ഉൾക്കാഴ്‌ച കാണി​ക്കു​ന്നു.”—സങ്കീ. 111:10.

  • ഒരു സഹായം: ഇടദി​വ​സത്തെ യോഗ​ത്തി​ലുള്ള ദൈവ​വ​ച​ന​ത്തി​ലെ നിധികൾ എന്ന ഭാഗം, പഠിച്ച കാര്യങ്ങൾ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാം എന്നു ചിന്തി​ക്കാൻ സഹായി​ക്കും. സ്വയം ചോദി​ക്കാ​നാ​കുന്ന ചോദ്യ​ങ്ങ​ളും ധ്യാനി​ക്കാ​നാ​കുന്ന പോയി​ന്റു​ക​ളും കൂടുതൽ മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ചിത്ര​ങ്ങ​ളും അതിൽ പതിവാ​യി കൊടു​ക്കാ​റുണ്ട്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക