വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w24 ജൂലൈ പേ. 8-13
  • നിങ്ങൾ സത്യം തിരി​ച്ച​റി​യു​ന്നു​ണ്ടോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾ സത്യം തിരി​ച്ച​റി​യു​ന്നു​ണ്ടോ?
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സത്യം തിരി​ച്ച​റി​യാൻ നമുക്കു വേണ്ട ഗുണങ്ങൾ
  • നമുക്ക്‌ എങ്ങനെ സത്യത്തിൽ ഉറച്ചു​നിൽക്കാം
  • നമ്മുടെ തീരുമാനങ്ങൾ യഹോവയിലുള്ള ആശ്രയം തെളിയിക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാ​രു​ടെ അവസാ​ന​വാ​ക്കു​ക​ളിൽനിന്ന്‌ പഠിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • യഹോ​വ​യു​ടെ സംഘട​ന​യി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • യഹോവ ‘ജീവനുള്ള ദൈവ​മാ​ണെന്ന്‌’ ഓർക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
w24 ജൂലൈ പേ. 8-13

പഠനലേഖനം 28

ഗീതം 123 ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തി​നു മനസ്സോ​ടെ കീഴ്‌പെ​ടാം

നിങ്ങൾ സത്യം തിരി​ച്ച​റി​യു​ന്നു​ണ്ടോ?

“സത്യം അരയ്‌ക്കു കെട്ടി . . . ഉറച്ചു​നിൽക്കുക.”—എഫെ. 6:14, 15.

ഉദ്ദേശ്യം

യഹോ​വ​യിൽനിന്ന്‌ നമുക്കു കിട്ടിയ സത്യവും, സാത്താ​നും നമ്മുടെ എതിരാ​ളി​ക​ളും പറഞ്ഞു​പ​ര​ത്തുന്ന നുണയും തമ്മിലുള്ള വ്യത്യാ​സം എങ്ങനെ തിരി​ച്ച​റി​യാ​മെന്നു പഠിക്കാം.

1. സത്യ​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്താണു തോന്നു​ന്നത്‌?

യഹോ​വ​യു​ടെ ജനം ദൈവ​വ​ച​ന​ത്തിൽ കാണുന്ന സത്യത്തെ സ്‌നേ​ഹി​ക്കു​ന്നു. അതാണു നമ്മുടെ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​നം. (റോമ. 10:17) യഹോവ ക്രിസ്‌തീ​യസഭ സ്ഥാപി​ച്ചി​രി​ക്കു​ന്നത്‌, “സത്യത്തി​ന്റെ തൂണും താങ്ങും” ആയിട്ടാ​ണെന്നു നമുക്ക്‌ അറിയാം. (1 തിമൊ. 3:15) നമുക്കി​ട​യിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്നവർ ബൈബി​ളിൽനി​ന്നുള്ള ഈ സത്യങ്ങൾ വിശദീ​ക​രി​ക്കു​ക​യും ദൈ​വേ​ഷ്ട​ത്തി​നു ചേർച്ച​യിൽ നമുക്കു നിർദേ​ശങ്ങൾ തരുക​യും ചെയ്യു​മ്പോൾ നമ്മൾ അതിനു മനസ്സോ​ടെ കീഴ്‌പെ​ടു​ന്നു.—എബ്രാ. 13:17.

2. യാക്കോബ്‌ 5:19 അനുസ​രിച്ച്‌ നമ്മൾ സത്യം സ്വീക​രിച്ച്‌ കഴിഞ്ഞും എന്ത്‌ അപകടം സംഭവി​ച്ചേ​ക്കാം?

2 എന്നാൽ, സത്യം സ്വീക​രി​ക്കു​ക​യും ദൈവ​ത്തി​ന്റെ സംഘടന ശരിയായ നിർദേ​ശ​ങ്ങ​ളാ​ണു നൽകു​ന്ന​തെന്നു വിശ്വ​സി​ക്കു​ക​യും ചെയ്‌തി​ട്ടു​ണ്ടെ​ങ്കി​ലും, നമ്മൾ സത്യത്തിൽനിന്ന്‌ വഴി​തെ​റ്റി​പ്പോ​കാൻ സാധ്യ​ത​യുണ്ട്‌. (യാക്കോബ്‌ 5:19 വായി​ക്കുക.) ബൈബി​ളി​ലും സംഘടന നൽകുന്ന നിർദേ​ശ​ങ്ങ​ളി​ലും ഉള്ള നമ്മുടെ വിശ്വാ​സം നഷ്ടപ്പെട്ട്‌ കാണു​ന്ന​താ​ണു സാത്താന്‌ ഏറ്റവും സന്തോഷം.—എഫെ. 4:14.

3. നമ്മൾ സത്യത്തിൽ ഉറച്ചു​നിൽക്കേ​ണ്ടതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3 എഫെസ്യർ 6:13, 14 വായി​ക്കുക. പെട്ടെ​ന്നു​തന്നെ സാത്താൻ രാഷ്‌ട്ര​ങ്ങളെ മുഴുവൻ യഹോ​വ​യ്‌ക്ക്‌ എതിരെ തിരി​ക്കു​ന്ന​തി​നു വളരെ തന്ത്രപ​ര​മാ​യി മനഞ്ഞെ​ടുത്ത നുണകൾ പ്രചരി​പ്പി​ക്കും. (വെളി. 16:13, 14) അതു​പോ​ലെ യഹോ​വ​യു​ടെ ജനത്തെ വഴി​തെ​റ്റി​ക്കാ​നുള്ള ശ്രമങ്ങ​ളും സാത്താൻ ശക്തമാ​ക്കു​മെന്നു നമുക്ക്‌ അറിയാം. (വെളി. 12:9) അതു​കൊണ്ട്‌ സത്യവും നുണയും തമ്മിലുള്ള വ്യത്യാ​സം തിരി​ച്ച​റി​യാ​നും സത്യത്തിൽത്തന്നെ ഉറച്ചു​നിൽക്കാ​നും നമ്മൾ പഠി​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌. (റോമ. 6:17; 1 പത്രോ. 1:22) മഹാക​ഷ്ട​തയെ നമ്മൾ അതിജീ​വി​ക്കു​മോ എന്നത്‌ അതിനെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌!

4. ഈ ലേഖന​ത്തിൽ നമ്മൾ എന്തു പഠിക്കും?

4 ബൈബി​ള​നു​സ​രിച്ച്‌ ഒരു കാര്യം സത്യമാ​ണോ എന്നു തിരി​ച്ച​റി​യാ​നും ദൈവ​ത്തി​ന്റെ സംഘടന നൽകുന്ന നിർദേ​ശങ്ങൾ അംഗീ​ക​രി​ക്കാ​നും നമ്മളെ സഹായി​ക്കുന്ന രണ്ടു ഗുണങ്ങ​ളെ​ക്കു​റിച്ച്‌ ഈ ലേഖന​ത്തിൽ നമ്മൾ പഠിക്കും. തുടർന്ന്‌ സത്യത്തിൽ ഉറച്ചു​നിൽക്കാൻ നമ്മൾ ചെയ്യേണ്ട മൂന്നു കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ചർച്ച ചെയ്യും.

സത്യം തിരി​ച്ച​റി​യാൻ നമുക്കു വേണ്ട ഗുണങ്ങൾ

5. യഹോ​വ​യോ​ടുള്ള ഭയം സത്യം തിരി​ച്ച​റി​യാൻ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

5 യഹോ​വ​യോ​ടുള്ള ഭയം. യഹോ​വ​യോട്‌ ഉചിത​മായ ഒരു ഭയം വളർത്തി​യെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കിൽ, നമ്മൾ യഹോ​വയെ ഒരുപാ​ടു സ്‌നേ​ഹി​ക്കും. ദൈവത്തെ വിഷമി​പ്പി​ക്കുന്ന ഒന്നും നമ്മൾ ചെയ്യില്ല. യഹോ​വ​യു​ടെ അംഗീ​കാ​രം നേടാൻ ആഗ്രഹി​ക്കു​ന്ന​തു​കൊ​ണ്ടു​തന്നെ ശരിയും തെറ്റും തമ്മിലുള്ള വ്യത്യാ​സ​വും, സത്യവും നുണയും തമ്മിലുള്ള വ്യത്യാ​സ​വും മനസ്സി​ലാ​ക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യും. (സുഭാ. 2:3-6; എബ്രാ. 5:14) മനുഷ്യ​രോ​ടുള്ള പേടി യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​ത്തെ​ക്കാൾ കൂടു​ത​ലാ​കാൻ നമ്മൾ ഒരിക്ക​ലും അനുവ​ദി​ക്ക​രുത്‌. കാരണം, മനുഷ്യ​രെ പേടി​ച്ചാൽ നമ്മൾ അവർക്ക്‌ ഇഷ്ടമു​ള്ളതു ചെയ്യും. അതു മിക്ക​പ്പോ​ഴും യഹോ​വയെ വിഷമി​പ്പി​ക്കു​ന്ന​താ​യി​രി​ക്കും.

6. പത്ത്‌ ഇസ്രാ​യേ​ല്യ​ത​ല​വ​ന്മാർ മനുഷ്യ​രെ പേടി​ച്ച​തു​കൊണ്ട്‌ സത്യത്തെ വളച്ചൊ​ടി​ച്ചത്‌ എങ്ങനെ?

6 ദൈവ​ത്തെ​ക്കാൾ മനുഷ്യ​രെ ഭയന്നാൽ നമ്മൾ സത്യത്തിൽനിന്ന്‌ അകന്നു​പോ​യേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേ​ല്യർക്ക്‌ യഹോവ കൊടു​ക്കാ​നി​രുന്ന വാഗ്‌ദ​ത്ത​ദേശം ഒറ്റു​നോ​ക്കാൻ പോയ 12 തലവന്മാ​രു​ടെ കാര്യം ചിന്തി​ക്കുക. അവരിൽ പത്തു പേർ യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ കനാന്യ​രെ ഭയപ്പെട്ടു. സഹ ഇസ്രാ​യേ​ല്യ​രോട്‌ അവർ പറഞ്ഞു: “ആ ജനത്തിനു നേരെ ചെല്ലാൻ നമുക്കു കഴിയില്ല. അവർ നമ്മളെ​ക്കാൾ ശക്തരാണ്‌.” (സംഖ്യ 13:27-31) കനാന്യർ ഇസ്രാ​യേ​ല്യ​രെ​ക്കാൾ ശക്തരാ​ണെന്ന്‌ അവർ പറഞ്ഞതു മനുഷ്യ​രു​ടെ കാഴ്‌ച​പ്പാ​ടിൽ സത്യമാ​യി​രു​ന്നു. പക്ഷേ അവരുടെ മനസ്സിൽ യഹോ​വ​യു​ണ്ടാ​യി​രു​ന്നില്ല. അതു​കൊ​ണ്ടാണ്‌ തങ്ങൾക്കു കനാന്യ​രെ ജയിക്കാൻ കഴിയി​ല്ലെന്ന്‌ അവർ പറഞ്ഞത്‌. ഇസ്രാ​യേ​ല്യർ എന്തു ചെയ്യാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്ന​തെന്ന്‌ അവർ ചിന്തി​ച്ചില്ല. ഇനി, യഹോവ അവർക്കു​വേണ്ടി അത്ഭുത​ക​ര​മാ​യി പല കാര്യ​ങ്ങ​ളും ചെയ്‌തിട്ട്‌ അധികം നാളാ​യി​ട്ടില്ല; അതെക്കു​റി​ച്ചും അവർ ഓർത്തില്ല. അങ്ങനെ ചെയ്‌തി​രു​ന്നെ​ങ്കിൽ സർവശ​ക്ത​നായ യഹോ​വ​യു​ടെ മുന്നിൽ കനാന്യർ ഒന്നുമ​ല്ലെന്ന്‌ അവർ തിരി​ച്ച​റി​ഞ്ഞേനേ. എന്നാൽ യോശു​വ​യും കാലേ​ബും, അവിശ്വ​സ്‌ത​രായ ആ ഒറ്റുകാ​രെ​പ്പോ​ലെ ആയിരു​ന്നില്ല. അവർ യഹോ​വ​യു​ടെ അംഗീ​കാ​രം നേടാൻ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ അവർ ജനത്തോട്‌ ഇങ്ങനെ പറഞ്ഞു: “ദൈവ​മായ യഹോവ നമ്മളിൽ പ്രസാ​ദി​ക്കു​ന്നെ​ങ്കിൽ, . . . ആ ദേശ​ത്തേക്കു ദൈവം ഉറപ്പാ​യും നമ്മളെ കൊണ്ടു​പോ​കു​ക​യും അതു നമുക്കു തരുക​യും ചെയ്യും.”—സംഖ്യ 14:6-9.

7. യഹോ​വ​യോ​ടുള്ള ഭയം നമുക്ക്‌ എങ്ങനെ ശക്തമാ​ക്കാം? (ചിത്ര​വും കാണുക.)

7 യഹോ​വ​യോ​ടുള്ള ഭയം ശക്തമാ​ക്ക​ണ​മെ​ങ്കിൽ, ഓരോ തീരു​മാ​ന​മെ​ടു​ക്കു​മ്പോ​ഴും യഹോ​വ​യു​ടെ ഇഷ്ടം എന്താ​ണെന്നു നമ്മൾ ചിന്തി​ക്കണം. (സങ്കീ. 16:8) ബൈബിൾവി​വ​ര​ണങ്ങൾ വായി​ക്കു​മ്പോൾ സ്വയം ചോദി​ക്കുക: ‘ഞാനാ​യി​രു​ന്നു ആ സ്ഥാന​ത്തെ​ങ്കിൽ എന്തു തീരു​മാ​നം എടുക്കു​മാ​യി​രു​ന്നു?’ ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേ​ല്യർക്ക്‌ കനാന്യ​രെ കീഴട​ക്കാൻ കഴിയി​ല്ലെന്ന്‌ ആ പത്തു തലവന്മാർ പറഞ്ഞ​പ്പോൾ നിങ്ങൾ അവി​ടെ​യു​ണ്ടാ​യി​രു​ന്നെന്നു ചിന്തി​ക്കുക. നിങ്ങൾ അവർ പറഞ്ഞതു വിശ്വ​സിച്ച്‌ മനുഷ്യ​രെ പേടി​ക്കു​മാ​യി​രു​ന്നോ, അതോ അപ്പോ​ഴും യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​വും യഹോ​വ​യു​ടെ ഇഷ്ടം ചെയ്യാ​നുള്ള ആഗ്രഹ​വും നിങ്ങളിൽ ശക്തമാ​യി​ത്തന്നെ നിൽക്കു​മാ​യി​രു​ന്നോ? യോശു​വ​യും കാലേ​ബും പറഞ്ഞ സത്യം തിരി​ച്ച​റി​യാൻ ഇസ്രാ​യേ​ല്യ​രു​ടെ ആ തലമുറ മുഴുവൻ പരാജ​യ​പ്പെട്ടു. അതു​കൊ​ണ്ടു​തന്നെ വാഗ്‌ദ​ത്ത​ദേ​ശ​ത്തേക്കു കടക്കാൻ യഹോവ അവരെ അനുവ​ദി​ച്ചില്ല.—സംഖ്യ 14:10, 22, 23.

ദേഷ്യം വന്ന ഇസ്രായേല്യർ തങ്ങളെ കല്ലെറിയാൻ തുടങ്ങുമ്പോൾ യോശുവയും കാലേബും അവരോട്‌ അപേക്ഷിക്കുന്നു. പുറകിലായി മേഘസ്‌തംഭം കാണാം.

നിങ്ങൾ ആരെ വിശ്വ​സി​ക്കു​മാ​യി​രു​ന്നു? (7-ാം ഖണ്ഡിക കാണുക)


8. ഏതു ഗുണം വളർത്തി​യെ​ടു​ക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യണം, എന്തു​കൊണ്ട്‌?

8 താഴ്‌മ. യഹോവ സത്യം വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കു​ന്നതു താഴ്‌മ​യു​ള്ള​വർക്കാണ്‌. (മത്താ. 11:25) നമുക്കു താഴ്‌മ​യു​ള്ള​തു​കൊ​ണ്ടാ​ണു സത്യം പഠിക്കാൻ നമ്മൾ സഹായം സ്വീക​രി​ച്ചത്‌. (പ്രവൃ. 8:30, 31) എങ്കിലും, നമ്മളിൽ അഹങ്കാരം വളരാൻ സാധ്യ​ത​യു​ള്ള​തു​കൊണ്ട്‌ ശരിക്കും ശ്രദ്ധി​ക്കണം. കാരണം അഹങ്കാരം വന്നാൽ നമ്മുടെ സ്വന്തം അഭി​പ്രാ​യങ്ങൾ, തിരു​വെ​ഴുത്ത്‌ തത്ത്വങ്ങ​ളും യഹോ​വ​യു​ടെ സംഘടന നൽകുന്ന നിർദേ​ശ​ങ്ങ​ളും പോ​ലെ​തന്നെ ശരിയാ​ണെന്നു നമ്മൾ ചിന്തി​ക്കാൻ തുടങ്ങും.

9. താഴ്‌മ നിലനി​റു​ത്താൻ നമുക്ക്‌ എങ്ങനെ കഴിയും?

9 യഹോ​വ​യോ​ടുള്ള താരത​മ്യ​ത്തിൽ നമ്മൾ എത്ര ചെറു​താ​ണെന്നു ചിന്തി​ക്കു​ന്നതു താഴ്‌മ നിലനി​റു​ത്താൻ നമ്മളെ സഹായി​ക്കും. (സങ്കീ. 8:3, 4) ഇനി, താഴ്‌മ​യും പഠിക്കാൻ മനസ്സൊ​രു​ക്ക​വും ഉള്ള ഒരാളാ​യി​രി​ക്കാൻ സഹായി​ക്കണേ എന്ന്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കുക. അപ്പോൾ ബൈബി​ളി​ലൂ​ടെ​യും സംഘട​ന​യി​ലൂ​ടെ​യും പഠിക്കുന്ന യഹോ​വ​യു​ടെ ചിന്തകൾ നമ്മുടെ ചിന്തക​ളെ​ക്കാൾ വലുതാ​യി കാണാൻ യഹോവ നമ്മളെ സഹായി​ക്കും. നിങ്ങൾ ബൈബിൾ വായി​ക്കു​മ്പോൾ, യഹോവ എത്രമാ​ത്രം താഴ്‌മയെ സ്‌നേ​ഹി​ക്കു​ന്നെ​ന്നും അഹങ്കാ​ര​ത്തെ​യും ധിക്കാ​ര​ത്തെ​യും വെറു​ക്കു​ന്നെ​ന്നും മനസ്സി​ലാ​ക്കാൻ സഹായി​ക്കുന്ന ആശയങ്ങൾ കണ്ടെത്തുക. നിങ്ങൾക്കു ലഭിക്കുന്ന നിയമനം ഒരുപക്ഷേ മറ്റുള്ളവർ കൂടുതൽ ശ്രദ്ധി​ക്കു​ന്ന​തോ അല്ലെങ്കിൽ ഒരു പരിധി​വ​രെ​യുള്ള അധികാ​രം ഉപയോ​ഗി​ക്കേ​ണ്ട​തോ ഒക്കെ ആയിരി​ക്കാം. അങ്ങനെ​യു​ള്ള​പ്പോൾ താഴ്‌മ കാണി​ക്കാൻ പ്രത്യേ​കം ശ്രദ്ധി​ക്കണം.

നമുക്ക്‌ എങ്ങനെ സത്യത്തിൽ ഉറച്ചു​നിൽക്കാം

10. ദൈവ​ജ​നത്തെ വഴിന​യി​ക്കാ​നും വേണ്ട നിർദേ​ശങ്ങൾ കൊടു​ക്കാ​നും യഹോവ ആരെ​യൊ​ക്കെ ഉപയോ​ഗി​ച്ചു?

10 യഹോ​വ​യു​ടെ സംഘടന നൽകുന്ന നിർദേ​ശങ്ങൾ എപ്പോ​ഴും വിശ്വ​സി​ക്കുക. ഇസ്രാ​യേ​ല്യ​രു​ടെ കാലത്ത്‌ ജനത്തിനു നിർദേ​ശങ്ങൾ കൊടു​ക്കാൻ യഹോവ മോശ​യെ​യും പിന്നീട്‌ യോശു​വ​യെ​യും ഉപയോ​ഗി​ച്ചു. (യോശു. 1:16, 17) ഈ പുരു​ഷ​ന്മാ​രെ യഹോ​വ​യു​ടെ പ്രതി​നി​ധി​ക​ളാ​യി കണ്ടപ്പോൾ യഹോവ ഇസ്രാ​യേ​ല്യ​രെ അനു​ഗ്ര​ഹി​ച്ചു. ഇനി, നൂറ്റാ​ണ്ടു​കൾക്കു ശേഷം ക്രിസ്‌തീ​യസഭ സ്ഥാപി​ത​മാ​യ​പ്പോൾ 12 അപ്പോ​സ്‌ത​ല​ന്മാ​രാണ്‌ വേണ്ട നിർദേ​ശങ്ങൾ കൊടു​ത്തി​രു​ന്നത്‌. (പ്രവൃ. 8:14, 15) പിന്നീട്‌ യരുശ​ലേ​മി​ലെ മൂപ്പന്മാ​രും അവരോ​ടൊ​പ്പം പ്രവർത്തി​ച്ചു. വിശ്വ​സ്‌ത​രായ ഈ പുരു​ഷ​ന്മാർ കൊടുത്ത നിർദേ​ശങ്ങൾ അനുസ​രി​ച്ച​പ്പോൾ “സഭകളു​ടെ വിശ്വാ​സം ശക്തമായി; അംഗസം​ഖ്യ ദിവസേന വർധിച്ചു.” (പ്രവൃ. 16:4, 5) നമ്മുടെ നാളി​ലും യഹോ​വ​യു​ടെ സംഘടന നൽകുന്ന നിർദേ​ശങ്ങൾ അനുസ​രി​ക്കു​മ്പോൾ യഹോവ നമ്മളെ അനു​ഗ്ര​ഹി​ക്കു​ന്നു. എന്നാൽ, നേതൃ​ത്വ​മെ​ടു​ക്കാൻ യഹോവ നിയമി​ച്ചി​രി​ക്കു​ന്ന​വരെ നമ്മൾ അംഗീ​ക​രി​ക്കാ​തി​രു​ന്നാൽ യഹോ​വ​യ്‌ക്ക്‌ എന്തു തോന്നും? അതു മനസ്സി​ലാ​ക്കാൻ വാഗ്‌ദ​ത്ത​ദേ​ശ​ത്തേക്കു കടക്കാ​നി​രുന്ന ഇസ്രാ​യേ​ല്യർക്കു സംഭവി​ച്ചത്‌ എന്താ​ണെന്നു നോക്കാം.

11. നേതൃ​ത്വ​മെ​ടു​ക്കാൻ ദൈവം തിര​ഞ്ഞെ​ടുത്ത മോശയെ ആദരി​ക്കാ​തി​രുന്ന ഇസ്രാ​യേ​ല്യർക്ക്‌ എന്തു സംഭവി​ച്ചു? (ചിത്ര​വും കാണുക.)

11 വാഗ്‌ദ​ത്ത​ദേ​ശ​ത്തേ​ക്കുള്ള യാത്ര​യ്‌ക്കി​ടെ ഇസ്രാ​യേൽ ജനത്തിലെ പ്രധാ​നി​കൾ മോശ​യ്‌ക്ക്‌ എതിരെ സംസാ​രി​ക്കു​ക​യും യഹോവ അദ്ദേഹ​ത്തി​നു കൊടുത്ത നിയമ​നത്തെ ചോദ്യം ചെയ്യു​ക​യും ചെയ്‌തു. അവർ പറഞ്ഞു: “(മോശ മാത്രമല്ല) സമൂഹ​ത്തി​ലുള്ള എല്ലാവ​രും വിശു​ദ്ധ​രാണ്‌. യഹോവ അവരുടെ മധ്യേ​യുണ്ട്‌.” (സംഖ്യ 16:1-3) ശരിയാണ്‌, ദൈവ​ത്തി​ന്റെ കണ്ണിൽ സമൂഹ​ത്തി​ലുള്ള ‘എല്ലാവ​രും വിശു​ദ്ധ​രാ​യി​രു​ന്നു.’ പക്ഷേ, ജനത്തെ വഴി നയിക്കാൻ യഹോവ തിര​ഞ്ഞെ​ടു​ത്തതു മോശയെ ആയിരു​ന്നു. (സംഖ്യ 16:28) മോശയെ കുറ്റ​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ ആ ധിക്കാ​രി​കൾ ശരിക്കും യഹോ​വ​യെ​യാ​ണു കുറ്റ​പ്പെ​ടു​ത്തി​യത്‌. യഹോവ എന്താണ്‌ ആഗ്രഹി​ക്കു​ന്ന​തെന്ന്‌ അവർ ചിന്തി​ച്ചില്ല. അവർ സ്വന്തം ആഗ്രഹ​ത്തി​നു മാത്ര​മാ​ണു പ്രാധാ​ന്യം കൊടു​ത്തത്‌. അവർക്കു വേണ്ടതു മറ്റുള്ള​വ​രു​ടെ മുന്നിൽ ഉയർന്ന സ്ഥാനവും വലിയ അധികാ​ര​വും ഒക്കെയാ​യി​രു​ന്നു. ധിക്കാ​ര​ത്തോ​ടെ പ്രവർത്തി​ക്കു​ന്ന​തി​നു നേതൃ​ത്വ​മെ​ടു​ത്ത​വ​രെ​യും അവരെ അനുകൂ​ലിച്ച ആയിര​ക്ക​ണ​ക്കി​നു പേരെ​യും യഹോവ കൊന്നു​ക​ളഞ്ഞു. (സംഖ്യ 16:30-35, 41, 49) ഇന്നും സംഘട​ന​യിൽനിന്ന്‌ ലഭിക്കുന്ന നിർദേ​ശ​ങ്ങളെ ആദരി​ക്കാ​ത്ത​വരെ യഹോവ വെറു​ക്കു​ന്നു എന്ന കാര്യം ഉറപ്പാണ്‌.

മോശയും അഹരോനും ഒരു പാറയുടെ മുകളിൽ നിൽക്കുന്നു. ഇസ്രായേല്യർ ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി, അവർക്കു നേരെ ആക്രോശിക്കുന്നു.

നിങ്ങൾ ആരെ പിന്തു​ണ​യ്‌ക്കു​മാ​യി​രു​ന്നു? (11-ാം ഖണ്ഡിക കാണുക)


12. യഹോ​വ​യു​ടെ സംഘട​നയെ നമുക്ക്‌ എപ്പോ​ഴും വിശ്വ​സി​ക്കാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

12 യഹോ​വ​യു​ടെ സംഘട​നയെ നമുക്ക്‌ എപ്പോ​ഴും വിശ്വ​സി​ക്കാ​നാ​കും. കാരണം ഒരു ബൈബിൾസ​ത്യം മനസ്സി​ലാ​ക്കിയ വിധത്തി​നോ രാജ്യ​പ്ര​വർത്ത​നങ്ങൾ സംഘടി​പ്പി​ച്ചി​രി​ക്കുന്ന രീതി​ക്കോ മാറ്റം വരു​ത്തേ​ണ്ട​തു​ണ്ടെന്നു മനസ്സി​ലാ​കു​മ്പോൾ നേതൃ​ത്വ​മെ​ടു​ക്കു​ന്നവർ ഒരു മടിയും കൂടാതെ അങ്ങനെ ചെയ്യുന്നു. (സുഭാ. 4:18) ഏറ്റവും പ്രധാ​ന​മാ​യി യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ അവർ അതിനു തയ്യാറാ​കു​ന്നത്‌. കൂടാതെ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​മ്പോൾ അതു ദൈവ​വ​ച​ന​ത്തി​നു ചേർച്ച​യി​ലാ​യി​രി​ക്കാ​നും അവർ പ്രത്യേ​കം ശ്രദ്ധി​ക്കു​ന്നു. യഹോ​വ​യു​ടെ ജനത്തിലെ എല്ലാവ​രും പിൻപ​റ്റേ​ണ്ടതു ദൈവ​വ​ച​ന​ത്തി​ലെ മാതൃ​ക​യാ​ണ​ല്ലോ.

13. നമ്മൾ മാതൃ​ക​യാ​ക്കേണ്ട “പ്രയോ​ജ​ന​ക​ര​മായ വാക്കുകൾ” എന്താണ്‌, അതി​നോ​ടുള്ള ബന്ധത്തിൽ നമ്മൾ എന്താണു ചെയ്യേ​ണ്ടത്‌?

13 “പ്രയോ​ജ​ന​ക​ര​മായ വാക്കുകൾ എപ്പോ​ഴും ഒരു മാതൃ​ക​യാ​യി മുറുകെ പിടി​ക്കുക.” (2 തിമൊ. 1:13) നമ്മൾ മാതൃ​ക​യാ​ക്കേണ്ട “പ്രയോ​ജ​ന​ക​ര​മായ വാക്കുകൾ” ബൈബി​ളിൽ കാണുന്ന ക്രിസ്‌തീ​യ​പ​ഠി​പ്പി​ക്ക​ലു​ക​ളാണ്‌. (യോഹ. 17:17) ആ പഠിപ്പി​ക്ക​ലു​ക​ളാണ്‌ നമ്മൾ വിശ്വ​സി​ക്കുന്ന എല്ലാത്തി​ന്റെ​യും അടിസ്ഥാ​നം. യഹോ​വ​യു​ടെ സംഘടന എപ്പോ​ഴും അതി​നോ​ടു ചേർന്നു​നിൽക്കാൻ നമ്മളെ പഠിപ്പി​ക്കു​ന്നു. അങ്ങനെ ചേർന്ന്‌ നിൽക്കു​ന്നി​ട​ത്തോ​ളം കാലം നമുക്ക്‌ യഹോ​വ​യു​ടെ അനു​ഗ്ര​ഹ​മു​ണ്ടാ​യി​രി​ക്കും.

14. ‘പ്രയോ​ജ​ന​ക​ര​മായ വാക്കുകൾ ഒരു മാതൃ​ക​യാ​യി മുറുകെ പിടി​ക്കാൻ‘ ചില ക്രിസ്‌ത്യാ​നി​കൾ പരാജ​യ​പ്പെ​ട്ടത്‌ എങ്ങനെ​യാണ്‌?

14 ‘പ്രയോ​ജ​ന​ക​ര​മായ വാക്കുകൾ ഒരു മാതൃ​ക​യാ​യി മുറുകെ പിടി​ക്കാൻ’ നമ്മൾ പരാജ​യ​പ്പെ​ട്ടാൽ എന്തു സംഭവി​ക്കും? ഒരു ഉദാഹ​രണം നോക്കാം. യഹോ​വ​യു​ടെ ദിവസം എത്തിക്ക​ഴി​ഞ്ഞെന്ന തെറ്റായ ഒരു വാർത്ത ഒന്നാം നൂറ്റാ​ണ്ടി​ലെ ചില ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ പ്രചരി​ക്കു​ന്നു​ണ്ടാ​യി​രു​ന്നെന്നു തോന്നു​ന്നു. ഒരുപക്ഷേ അങ്ങനെ പറയുന്ന ഒരു കത്തും അവർക്കു കിട്ടി​ക്കാ​ണും; പൗലോസ്‌ എഴുതി​യ​താ​ണെന്നു തോന്നി​പ്പി​ക്കുന്ന ഒരു കത്ത്‌. അതെല്ലാം സത്യമാ​ണോ​യെന്ന്‌ അന്വേ​ഷി​ക്കാൻ നിൽക്കാ​തെ തെസ്സ​ലോ​നി​ക്യ​യി​ലെ ചില ക്രിസ്‌ത്യാ​നി​കൾ ആ തെറ്റായ വാർത്ത വിശ്വ​സി​ച്ചു, അതു പറഞ്ഞു​പ​ര​ത്തു​ക​പോ​ലും ചെയ്‌തു. മുമ്പ്‌ പൗലോസ്‌ അവരുടെ കൂടെ​യു​ണ്ടാ​യി​രു​ന്ന​പ്പോൾ പറഞ്ഞി​രുന്ന കാര്യങ്ങൾ അവർ ഓർത്തി​രു​ന്നെ​ങ്കിൽ ഇങ്ങനെ​യൊ​രു അബദ്ധം പറ്റില്ലാ​യി​രു​ന്നു. (2 തെസ്സ. 2:1-5) അതു​കൊണ്ട്‌ കേൾക്കു​ന്ന​തെ​ല്ലാം വിശ്വ​സി​ക്ക​രു​തെന്നു പൗലോസ്‌ അവരെ ഉപദേ​ശി​ച്ചു. ഭാവി​യിൽ അവർക്കൊ​രു സഹായ​മാ​കു​ന്ന​തി​നു​വേണ്ടി തെസ്സ​ലോ​നി​ക്യ​ക്കാർക്കുള്ള തന്റെ രണ്ടാമത്തെ കത്ത്‌ പൗലോസ്‌ ഇങ്ങനെ​യാണ്‌ അവസാ​നി​പ്പി​ച്ചത്‌: “പൗലോസ്‌ എന്ന ഞാൻ സ്വന്തം കൈപ്പ​ട​യിൽ എന്റെ ആശംസ അറിയി​ക്കു​ന്നു. എന്റെ കത്തുകളെ തിരി​ച്ച​റി​യി​ക്കുന്ന ഒരു അടയാ​ള​മാണ്‌ ഇത്‌. ഇങ്ങനെ​യാ​ണു ഞാൻ എഴുതാറ്‌.”—2 തെസ്സ. 3:17.

15. സത്യ​മെന്നു തോന്നി​ക്കുന്ന നുണക​ളിൽനിന്ന്‌ നമുക്ക്‌ എങ്ങനെ സ്വയം സംരക്ഷി​ക്കാം? ഒരു ഉദാഹ​രണം നൽകുക. (ചിത്ര​ങ്ങ​ളും കാണുക.)

15 തെസ്സ​ലോ​നി​ക്യ​ക്കാ​രോ​ടുള്ള പൗലോ​സി​ന്റെ വാക്കു​ക​ളിൽനിന്ന്‌ നമ്മൾ എന്താണു പഠിക്കു​ന്നത്‌? ബൈബി​ളി​നോ​ടു യോജി​ക്കാത്ത എന്തെങ്കി​ലും കാര്യ​ങ്ങ​ളോ അല്ലെങ്കിൽ ഞെട്ടി​ക്കുന്ന എന്തെങ്കി​ലും വിവര​ങ്ങ​ളോ ഒക്കെ കേൾക്കു​മ്പോൾ നമ്മൾ വിവേ​ച​നാ​പ്രാ​പ്‌തി ഉപയോ​ഗി​ക്കണം. പണ്ട്‌ സോവി​യറ്റ്‌ യൂണി​യ​നി​ലു​ണ്ടായ ഒരു സംഭവം നോക്കാം. അവിടത്തെ നമ്മുടെ സഹോ​ദ​ര​ങ്ങൾക്ക്‌, ലോകാ​സ്ഥാ​നത്ത്‌ നിന്നു​ള്ള​താ​ണെന്നു തെറ്റി​ദ്ധ​രി​പ്പി​ക്കുന്ന ഒരു കത്ത്‌ ശത്രു​ക്ക​ളിൽനിന്ന്‌ കിട്ടി. സ്വത​ന്ത്ര​മായ മറ്റൊരു സംഘടന തുടങ്ങാൻ ആ കത്ത്‌ ചില സഹോ​ദ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ആ കത്ത്‌ ശരിക്കും ലോകാ​സ്ഥാ​നത്ത്‌ നിന്നു​ള്ള​താ​ണെന്നു തോന്നി​യെ​ങ്കി​ലും വിശ്വ​സ്‌ത​രായ സഹോ​ദ​ര​ന്മാർ വഞ്ചിക്ക​പ്പെ​ട്ടില്ല. അതിലെ ആശയങ്ങൾ സംഘടന തങ്ങളെ പഠിപ്പി​ച്ചി​രി​ക്കുന്ന കാര്യ​ങ്ങ​ളു​മാ​യി യോജി​പ്പി​ല​ല്ലെന്ന്‌ അവർ മനസ്സി​ലാ​ക്കി. ഇന്നും സത്യത്തി​ന്റെ ശത്രുക്കൾ ഇന്റർനെ​റ്റും സോഷ്യൽമീ​ഡി​യ​യും പോലുള്ള ഇന്നത്തെ സാങ്കേ​തി​ക​വി​ദ്യ​കൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ നമ്മളെ ആശയക്കു​ഴ​പ്പ​ത്തി​ലാ​ക്കാ​നും ഭിന്നി​പ്പി​ക്കാ​നും ഒക്കെ ശ്രമി​ച്ചേ​ക്കാം. ‘പെട്ടെന്നു സുബോ​ധം നഷ്ടപ്പെട്ട്‌ ആശയക്കു​ഴ​പ്പ​ത്തി​ലാ​കു​ന്ന​തി​നു’ പകരം, കേൾക്കു​ക​യോ വായി​ക്കു​ക​യോ ചെയ്യുന്ന കാര്യങ്ങൾ നമ്മൾ പഠിച്ച സത്യങ്ങൾക്കു ചേർച്ച​യി​ലാ​ണോ എന്ന്‌ ചിന്തി​ച്ചു​കൊണ്ട്‌ സ്വയം സംരക്ഷി​ക്കാം.—2 തെസ്സ. 2:2; 1 യോഹ. 4:1.

ചിത്രങ്ങൾ: 1. വർഷങ്ങൾക്കു മുമ്പ്‌, ഒരു സഹോദരൻ “വാച്ച്‌ടവർ” എന്ന തലക്കെട്ടിലുള്ള ഒരു കത്ത്‌ വീട്ടിൽ കൂടിയിരിക്കുന്ന സഹോദരങ്ങളെ കാണിക്കുന്നു. 2. ആധുനികനാളിൽ, ഒരു സഹോദരൻ സാമൂഹികകൂടിവരവിൽ വെച്ച്‌ യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള ഒരു വീഡിയോ ഇന്റർനെറ്റിൽനിന്ന്‌ സഹോദരങ്ങൾക്കു കാണിച്ചുകൊടുക്കുന്നു.

സത്യ​മെന്നു തോന്നി​ക്കുന്ന നുണകൾ കേട്ട്‌ വഞ്ചിത​രാ​ക​രുത്‌ (15-ാം ഖണ്ഡിക കാണുക)a


16. റോമർ 16:17, 18 അനുസ​രിച്ച്‌ ആരെങ്കി​ലും സത്യത്തിന്‌ എതിരെ പ്രവർത്തി​ക്കു​ന്നെ​ങ്കിൽ നമ്മൾ എന്തു ചെയ്യണം?

16 യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്ന​വ​രോ​ടു ചേർന്നു​നിൽക്കുക. നമ്മൾ എല്ലാവ​രും ഐക്യ​ത്തിൽ യഹോ​വയെ ആരാധി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. സത്യ​ത്തോ​ടു പറ്റിനിൽക്കു​ന്നി​ട​ത്തോ​ളം നമുക്കി​ട​യിൽ ഐക്യ​മു​ണ്ടാ​യി​രി​ക്കും. എന്നാൽ ആരെങ്കി​ലും സത്യത്തിന്‌ എതിരാ​യി പ്രവർത്തി​ച്ചാൽ അതു സഭയിൽ ഭിന്നി​പ്പു​ണ്ടാ​ക്കും. അതു​കൊണ്ട്‌ “അവരെ ഒഴിവാ​ക്കുക” എന്നു ദൈവം നമുക്കു മുന്നറി​യിപ്പ്‌ തരുന്നു. അങ്ങനെ ചെയ്‌തി​ല്ലെ​ങ്കിൽ നമ്മളും സത്യത്തിൽനിന്ന്‌ അകന്നു​പോ​കാൻ സാധ്യ​ത​യുണ്ട്‌.—റോമർ 16:17, 18 വായി​ക്കുക.

17. സത്യം തിരി​ച്ച​റി​യു​ക​യും അതു മുറുകെ പിടി​ക്കു​ക​യും ചെയ്യു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജ​നങ്ങൾ എന്തെല്ലാ​മാണ്‌?

17 നമ്മൾ സത്യം തിരി​ച്ച​റി​യു​ക​യും അതു മുറുകെ പിടി​ക്കു​ക​യും ചെയ്‌താൽ ആത്മീയ​മാ​യി സുരക്ഷി​ത​രാ​യി​രി​ക്കാ​നും ശക്തരാ​യി​രി​ക്കാ​നും നമുക്കു കഴിയും. (എഫെ. 4:15, 16) അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ സാത്താന്റെ തെറ്റായ പഠിപ്പി​ക്ക​ലു​ക​ളിൽനി​ന്നും വ്യാജ​പ്ര​ചാ​ര​ണ​ങ്ങ​ളിൽനി​ന്നും നമുക്കു നമ്മളെ സംരക്ഷി​ക്കാ​നാ​കും. അതു​പോ​ലെ മഹാക​ഷ്ട​ത​യു​ടെ സമയത്ത്‌ യഹോ​വ​യു​ടെ കൈക​ളിൽ സുരക്ഷി​ത​രാ​യി​രി​ക്കാ​നും നമുക്കാ​കും. അതു​കൊണ്ട്‌ സത്യത്തെ തുടർന്നും മുറുകെ പിടി​ക്കുക. “അപ്പോൾ സമാധാ​ന​ത്തി​ന്റെ ദൈവം നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കും.”—ഫിലി. 4:8, 9.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

  • സത്യം തിരി​ച്ച​റി​യേ​ണ്ടതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • യഹോ​വ​യോ​ടുള്ള ഭയവും താഴ്‌മ​യും, സത്യം തിരി​ച്ച​റി​യാ​നും അതനു​സ​രിച്ച്‌ ജീവി​ക്കാ​നും നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

  • സത്യത്തെ മുറുകെ പിടി​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

ഗീതം 122 അചഞ്ചല​രായ്‌ ഉറച്ചു​നിൽക്കാം

a ചിത്രത്തിന്റെ വിവരണം : വർഷങ്ങൾക്കു മുമ്പ്‌ സോവി​യറ്റ്‌ യൂണി​യ​നിൽ നടന്ന സംഭവ​ത്തി​ന്റെ പുനര​വ​ത​രണം. ലോകാ​സ്ഥാ​ന​ത്തു​നി​ന്നാണ്‌ എന്നു തോന്നി​പ്പി​ക്കുന്ന ഒരു കത്ത്‌ അവിടത്തെ സഹോ​ദ​ര​ങ്ങൾക്കു ലഭിച്ചു. അതു പക്ഷേ ശരിക്കും ശത്രു​ക്ക​ളിൽനി​ന്നാ​യി​രു​ന്നു. ഇക്കാലത്ത്‌ യഹോ​വ​യു​ടെ സംഘട​ന​യെ​ക്കു​റിച്ച്‌ തെറ്റി​ദ്ധ​രി​പ്പി​ക്കുന്ന വാർത്തകൾ പ്രചരി​പ്പി​ക്കു​ന്ന​തി​നു​വേണ്ടി നമ്മുടെ ശത്രുക്കൾ ഇന്റർനെറ്റ്‌ ഉപയോ​ഗി​ച്ചേ​ക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക