വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w24 നവംബർ പേ. 31
  • ക്രമമായ പഠനത്തി​നുള്ള സഹായം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ക്രമമായ പഠനത്തി​നുള്ള സഹായം
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • സമാനമായ വിവരം
  • എന്റെ ബൈബിൾപഠനം എങ്ങനെ രസകരമാക്കാം?
    ഉണരുക!—2012
  • കുടുംബപ്പട്ടിക​—⁠കുടുംബാധ്യയനം
    നമ്മുടെ രാജ്യ ശുശ്രൂഷ—2005
  • പഠനം പ്രതിഫലദായകമാണ്‌
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • യാതൊന്നും ഒരു തടസ്സമാകരുത്‌ —തിരക്കുപിടിച്ച ദിനചര്യ
    2012 നമ്മുടെ രാജ്യശുശ്രൂഷ
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
w24 നവംബർ പേ. 31
ഒരു സഹോദരി ലാപ്‌ടോപ്പും ബൈബിളും ഒരു നോട്ടുബുക്കും ഉപയോഗിച്ച്‌ വ്യക്തിപരമായി ബൈബിൾ പഠിക്കുന്നു. “പുതിയ ലോക ഭാഷാന്തരം” ബൈബിളിലെ അനുബന്ധം ബി9-ലുള്ള “ദാനിയേൽ മുൻകൂട്ടിപ്പറഞ്ഞ ലോകശക്തികൾ” എന്ന ചാർട്ട്‌ സഹോദരി ഉപയോഗിക്കുന്നുണ്ട്‌.

ക്രമമായ പഠനത്തി​നുള്ള സഹായം

നിങ്ങളു​ടെ വ്യക്തി​പ​ര​മായ പഠനം ക്രമമാ​യും രസകര​മാ​യും നടത്താൻ നിങ്ങൾ ബുദ്ധി​മു​ട്ടു​ന്നു​ണ്ടോ? ഇടയ്‌ക്കൊ​ക്കെ നമുക്ക്‌ എല്ലാവർക്കും അങ്ങനെ തോന്നാ​റുണ്ട്‌. നമ്മൾ ക്രമമാ​യി ചെയ്യുന്ന മറ്റു ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, കുളി​ക്കു​ന്നത്‌. ക്രമമാ​യി കുളി​ക്കു​ന്ന​തി​നു നമുക്ക്‌ സമയവും ശ്രമവും ആവശ്യ​മാണ്‌. പക്ഷേ അതു ചെയ്‌ത​ക​ഴി​യു​മ്പോൾ നമുക്ക്‌ എത്ര ഉന്മേഷം തോന്നു​മല്ലേ! ബൈബിൾ പഠിക്കു​മ്പോ​ഴും നമ്മൾ നമ്മളെ​ത്തന്നെ “ദൈവ​വ​ച​ന​മെന്ന ജലം​കൊണ്ട്‌ കഴുകി” വെടി​പ്പാ​ക്കു​ക​യാണ്‌. (എഫെ. 5:26) അതു നമുക്ക്‌ ഉന്മേഷം പകരും. അതിനു നിങ്ങളെ സഹായി​ക്കുന്ന ചില കാര്യങ്ങൾ നോക്കാം:

  • ഒരു പട്ടിക ഉണ്ടാക്കുക. വ്യക്തി​പ​ര​മായ ബൈബിൾപ​ഠനം ഒരു ക്രിസ്‌ത്യാ​നി ഒഴിവാ​ക്കാൻ പാടി​ല്ലാത്ത ‘കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യ​ങ്ങ​ളിൽ’ ഉൾപ്പെ​ടുന്ന ഒന്നാണ്‌. (ഫിലി. 1:10) ആ പട്ടിക പാലി​ക്കാൻ കഴി​യേ​ണ്ട​തിന്‌ അത്‌ എളുപ്പം കാണാൻ പറ്റുന്ന വിധത്തിൽ, നോട്ടീസ്‌ ബോർഡി​ലോ ഫ്രിഡ്‌ജി​ലോ മറ്റോ ഒട്ടിച്ചു​വെ​ക്കാ​നാ​കു​മോ? ഇനി, പഠിക്കാ​നുള്ള സമയം ആകുന്ന​തി​നു കുറച്ച്‌ മുമ്പ്‌ അലാറം അടിക്കുന്ന രീതി​യിൽ ക്രമീ​ക​രി​ക്കു​ന്നതു സഹായി​ച്ചേ​ക്കും.

  • നിങ്ങൾക്കു പറ്റിയ സമയവും രീതി​യും കണ്ടെത്തുക. ഒറ്റയി​രു​പ്പി​നു കുറേ പഠിക്കു​ന്ന​താ​ണോ അതോ ചെറിയ ഇടവേ​ളകൾ എടുത്ത്‌ പഠിക്കു​ന്ന​താ​ണോ നിങ്ങൾക്ക്‌ എളുപ്പം? നിങ്ങൾക്കാ​ണു നിങ്ങളു​ടെ സാഹച​ര്യം ഏറ്റവും നന്നായി അറിയാ​വു​ന്നത്‌. അതനു​സ​രിച്ച്‌ പഠനം ക്രമീ​ക​രി​ക്കുക. പഠിക്കാ​നുള്ള സമയമാ​കു​മ്പോൾ മടി തോന്നു​ന്നെ​ങ്കിൽ, ഒരു പത്തു മിനി​ട്ടെ​ങ്കി​ലും പഠിക്കാൻ നിങ്ങൾക്കു തീരു​മാ​നി​ച്ചു​കൂ​ടേ? ഒട്ടും പഠിക്കാ​തി​രി​ക്കു​ന്ന​തി​നെ​ക്കാൾ നല്ലതാണു കുറച്ച്‌ സമയ​മെ​ങ്കി​ലും പഠിക്കു​ന്നത്‌. ചില​പ്പോൾ പഠിച്ചു​തു​ട​ങ്ങു​മ്പോൾ നിങ്ങൾക്കു കുറച്ച്‌ നേരം​കൂ​ടെ ഇരുന്ന്‌ പഠിക്കാ​നുള്ള ആഗ്രഹം തോന്നി​യേ​ക്കാം.—ഫിലി. 2:13.

  • പഠനത്തി​നുള്ള വിഷയങ്ങൾ മുന്നമേ തീരു​മാ​നി​ക്കുക. നിങ്ങൾ പഠിക്കാ​നാ​യി ഇരുന്നി​ട്ടാണ്‌ എന്തു പഠിക്കു​മെന്ന്‌ ചിന്തി​ക്കു​ന്ന​തെ​ങ്കിൽ ‘സമയം ഏറ്റവും നന്നായി ഉപയോ​ഗി​ക്കു​ക​യാ​യി​രി​ക്കില്ല.’ (എഫെ. 5:16) പഠിക്കാൻ ആഗ്രഹി​ക്കുന്ന ലേഖന​ങ്ങ​ളു​ടെ​യോ വിഷയ​ങ്ങ​ളു​ടെ​യോ ഒരു ലിസ്റ്റ്‌ ഉണ്ടാക്കി​ക്കൂ​ടേ? എന്തെങ്കി​ലും ഒരു ചോദ്യം മനസ്സിൽവ​ന്നാൽ അത്‌ എഴുതി​വെ​ക്കുക. ഓരോ തവണയും പഠിച്ചു​ക​ഴി​യു​മ്പോൾ ആ ലിസ്റ്റി​ലേക്ക്‌ ഇനി പഠിക്കാൻ ആഗ്രഹി​ക്കുന്ന വിഷയങ്ങൾ കൂട്ടി​ച്ചേർക്കാം.

  • ആവശ്യ​മു​ള്ള​പ്പോൾ മാറ്റങ്ങൾ വരുത്തുക. പഠിക്കാൻ എടുക്കുന്ന സമയത്തി​ന്റെ​യും തിര​ഞ്ഞെ​ടു​ക്കുന്ന വിഷയ​ത്തി​ന്റെ​യും കാര്യ​ത്തിൽ നിങ്ങൾക്കു മാറ്റങ്ങൾ വരുത്താം. നിങ്ങൾ എപ്പോൾ, എത്ര നേരം, എന്തു പഠിച്ചു എന്നതല്ല, ക്രമമാ​യി പഠിക്കു​ന്നു​ണ്ടോ എന്നതാണ്‌ പ്രധാനം.

എല്ലാ ആഴ്‌ച​യും പഠിക്കു​ക​യാ​ണെ​ങ്കിൽ അതു നമുക്ക്‌ ഒത്തിരി പ്രയോ​ജനം ചെയ്യും. അതു നമ്മളെ യഹോ​വ​യോട്‌ അടുപ്പി​ക്കു​ക​യും ജ്ഞാന​ത്തോ​ടെ പ്രവർത്തി​ക്കാൻ സഹായി​ക്കു​ക​യും നമുക്കു പ്രോ​ത്സാ​ഹനം പകരു​ക​യും ചെയ്യും.—യോശു. 1:8.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക