വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwwd ലേഖനം 8
  • ബർണക്കി​ളി​ന്റെ പശ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബർണക്കി​ളി​ന്റെ പശ
  • ആരുടെ കരവിരുത്‌?
  • സമാനമായ വിവരം
  • പൈലറ്റ്‌ തിമിം​ഗ​ല​ത്തി​ന്റെ സ്വയം വൃത്തി​യാ​ക്കുന്ന ചർമം
    ആരുടെ കരവിരുത്‌?
  • ഒച്ചിന്റെ പശ
    ആരുടെ കരവിരുത്‌?
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1990
  • ഇരുട്ടിൽ മിന്നും “കൊച്ചു തീവണ്ടികൾ”
    ഉണരുക!—2006
കൂടുതൽ കാണുക
ആരുടെ കരവിരുത്‌?
ijwwd ലേഖനം 8
ബർണക്കിൾ

ആരുടെ കരവിരുത്‌?

ബർണക്കി​ളി​ന്റെ പശ

ബർണക്കിൾ എന്നറി​യ​പ്പെ​ടുന്ന ഒരിനം കക്കയ്‌ക്ക്‌ പാറക​ളി​ലും തടിക​ളി​ലും കപ്പലിന്റെ അടിത്ത​ട്ടി​ലും പറ്റിപ്പി​ടി​ച്ചി​രി​ക്കാ​നുള്ള കഴിവു​ണ്ടെന്ന കാര്യം ജന്തുശാ​സ്‌ത്രജ്ഞർ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. മനുഷ്യൻ നിർമി​ച്ചി​ട്ടുള്ള ഏതു പശയേ​ക്കാ​ളും വളരെ മികച്ച​താ​ണു ബർണക്കി​ളി​ന്റെ പശ. നനഞ്ഞ പ്രതല​ത്തിൽ ഇവയ്‌ക്ക്‌ എങ്ങനെ​യാണ്‌ ഇത്ര ശക്തമായി പറ്റിപ്പി​ടി​ച്ചി​രി​ക്കാൻ കഴിയു​ന്നത്‌ എന്ന കാര്യം ഇയ്യി​ടെ​വരെ ഒരു ചോദ്യ​മാ​യി​രു​ന്നു.

സവി​ശേ​ഷത: ബർണക്കി​ളി​ന്റെ ലാർവ എവി​ടെ​യെ​ങ്കി​ലും പറ്റിപ്പി​ടി​ക്കു​ന്ന​തി​നു മുമ്പ്‌ ഒഴുകി നടന്ന്‌ ഓരോ പ്രതല​ങ്ങ​ളും പരി​ശോ​ധി​ക്കു​ന്നു. അനു​യോ​ജ്യ​മായ ഒരു സ്ഥലം കണ്ടെത്തി​യാൽ ഉടനെ ശരീര​ത്തിൽനിന്ന്‌ രണ്ടു പദാർഥങ്ങൾ പുറ​പ്പെ​ടു​വി​ക്കും. ആദ്യ​ത്തേത്‌ എണ്ണപോ​ലുള്ള ഒരു രാസവ​സ്‌തു​വാണ്‌. അത്‌ പ്രതല​ത്തി​ലുള്ള വെള്ളം പരിപൂർണ​മാ​യി തുടച്ചു​നീ​ക്കും. രണ്ടാമ​ത്തേത്‌ പ്രോ​ട്ടീ​നു​കൾ കൊണ്ടുള്ള ഫോസ്‌ഫോ​പ്രോ​ട്ടീ​നാണ്‌. ഇതിനു പ്രവർത്തി​ക്കാൻ അനു​യോ​ജ്യ​മായ സാഹച​ര്യം സൃഷ്ടി​ക്കു​ന്ന​തും എണ്ണപോ​ലുള്ള ആ രാസവ​സ്‌തു​വാണ്‌.

ഈ രണ്ടു പദാർഥ​ങ്ങ​ളും കൂടി​ച്ചേ​രു​മ്പോൾ ശക്തമായ ഒരു പശയു​ണ്ടാ​കു​ന്നു. ബാക്ടീ​രി​യു​ടെ പ്രവർത്ത​ന​ത്തെ​പ്പോ​ലും കാലങ്ങ​ളോ​ളം ചെറു​ത്തു​നിൽക്കാൻ ഈ പശയ്‌ക്കു കഴിയും. ഇതു പ്രധാ​ന​മാണ്‌. കാരണം ബർണക്കി​ളി​ന്റെ ശേഷിച്ച ജീവി​ത​കാ​ലം മുഴുവൻ അവിടെ പറ്റിപ്പി​ടി​ച്ചാ​യി​രി​ക്കും അതു കഴിയുക.

ബർണക്കിളുകൾ, വലുതാ​ക്കി​ക്കാ​ണി​ച്ചി​രി​ക്കു​ന്നത്‌ അവയുടെ പശ

ബർണക്കിളുകൾ, വലുതാ​ക്കി​ക്കാ​ണി​ച്ചി​രി​ക്കു​ന്നത്‌ അവയുടെ പശ

ശാസ്‌ത്ര​ജ്ഞ​ന്മാർ മുമ്പ്‌ വിചാ​രി​ച്ച​തി​നെ​ക്കാൾ വളരെ സങ്കീർണ​മാ​ണു ബർണക്കി​ളി​ന്റെ പശനിർമാ​ണം. ഈ നിർമാ​ണ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഗവേഷണം നടത്തിയ സംഘത്തി​ലെ ഒരംഗം പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “വെള്ളത്തി​ലുള്ള ഒരു പ്രതലം ഉണക്കി​യെ​ടു​ക്കു​ന്ന​തി​നുള്ള പ്രകൃ​തി​യു​ടെ അത്ഭുത​ക​ര​മായ ഒരു വഴിയാണ്‌ ഇത്‌.” ഇതിനു പിന്നി​ലുള്ള ഗവേഷണം, വെള്ളത്തി​ന​ടി​യിൽ ഉപയോ​ഗി​ക്കാ​വുന്ന തരം പശ നിർമി​ക്കു​ന്ന​തി​നും വൈദ്യ​മേ​ഖ​ല​യി​ലും ഇല​ക്ട്രോ​ണിക്‌ മേഖല​യി​ലും ഉപയോ​ഗി​ക്കാ​വുന്ന തരം ശക്തമായ പശ നിർമി​ക്കു​ന്ന​തി​നും സഹായ​ക​മാ​യി​രി​ക്കും.

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ബർണക്കി​ളി​ന്റെ പശ പരിണ​മി​ച്ചു​വ​ന്ന​താ​ണോ? അതോ ആരെങ്കി​ലും രൂപക​ല്‌പന ചെയ്‌ത​താ​ണോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക