ലോകത്തെ വീക്ഷിക്കൽ
സൈനിക ചെലവ്
“സൈനിക ചെലവ് സാമ്പത്തിക വളർച്ചയെ പ്രോൽസാഹിപ്പിക്കുമോ, തടയുമോ?” എന്ന് യു എൻ ക്രോണിക്കിൾ ചോദിക്കുന്നു. പതിമൂന്ന് രാജ്യങ്ങളിലെ വിദഗ്ദ്ധർ തയ്യാറാക്കിയ ഒരു പഠനം സംബന്ധിച്ച് ക്രോണിക്കിളിന്റെ റിപ്പോർട്ട് “ഉയർന്ന സൈനികചെലവിന്റെ ദീർഘകാലമൂല്യം മിക്കവാറും സ്ഥിരമായി പ്രതികൂലമാണ്” എന്ന് കുറിക്കൊള്ളുന്നു. പ്രാഥമികമായി തൊഴിലും ഉപഭോഗവും സൃഷ്ടിക്കപ്പെടുന്നിടത്തുപോലും സൈനികചെലവ് ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് ദ്രോഹമായി പര്യവസാനിക്കുന്നു, “കാരണം അത് വലിയ അളവിൽ നിക്ഷേപമൂലധനം മററ് ഉൽപ്പാദനക്ഷമമായ മണ്ഡലങ്ങളിൽ നിന്ന് തിരിച്ചു വിടുന്നു,” ഭവന നിർമ്മാണം പോലുള്ള മണ്ഡലങ്ങളിൽ നിന്നു തന്നെ. സാമൂഹ്യക്ഷേമ സുരക്ഷിതത്വ പദ്ധതികൾ മിക്ക പാശ്ചാത്യരാജ്യങ്ങളിലും പ്രചാരത്തിലുണ്ടെങ്കിലും വികസ്വരരാജ്യങ്ങളിൽ സൈനീകചെലവിന്റെ സമ്മർദ്ദം ഈ സേവനങ്ങൾക്ക് നാശകരമായിത്തീർന്നിരിക്കുന്നു. “രാജ്യം എത്രയധികം ദരിദ്രമാണോ, അതിന്റെ സാമ്പത്തിക സ്ഥിതിയുടെമേൽ സൈനികചെലവിന്റെ ആഘാതം അത്രയധികം പ്രതികൂലമാണ്, അതിന്റെ ക്ഷേമത്തിന്റെ കാര്യം പറയുകയും വേണ്ട,” എന്ന് ക്രോണിക്കിൾ കുറിക്കൊള്ളുന്നു. അത് ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ഓരോ മൂന്നുമണിക്കൂറിലും ലോകം സൈനീകോദ്ദേശ്യങ്ങൾക്കായി 300 ദശലക്ഷം ഡോളർ ചെലവഴിക്കുന്നു. ആ പണം കൊണ്ട് ഭൂമുഖത്തുള്ള ഓരോ കുട്ടിക്കും മാരകവ്യാധികൾക്കെതിരെ പ്രതിരോധശേഷി കൊടുക്കാൻ കഴിയും.
അജയ്യമായ നേട്ടം
ടോക്കിയോയിൽ നിന്ന് ലണ്ടനിലേക്ക് വാങ്ങിയ ഒരു മിതവിലയുള്ള വിമാന ടിക്കററ്—3,000 ഡോളറിൽ താഴെ—ഉപയോഗിച്ച് ഒരു ജാപ്പനീസ് യുവതിക്ക്, ബ്രിട്ടീഷ് എയർവേയ്സിന് ഇന്ധനവും കൂലിയുമുൾപ്പെടെ ഏതാണ്ട് 25,000 ഡോളർ ചെലവു വന്ന ബോയിംഗ് 747 വിമാനത്തിന്റെ തനിക്കു മാത്രമായുള്ള ഉപയോഗം ലഭ്യമായി. ആ ജംബോ ജററിലെ 8,000 മൈൽ യാത്രയിലെ മിസ്സിസ്സ് യമാമോട്ടോ എന്ന ആ ഏക യാത്രക്കാരിക്ക് 353 ഇരിപ്പിടങ്ങളുടെ തെരഞ്ഞെടുപ്പും ആറ് ഫീലിമുകളും ഉല്ലാസകരമായ വിഭവങ്ങളും വിമാനത്തിലെ 15 സേവകരുടെ നിരന്തരമായ ശ്രദ്ധയും ലഭിച്ചിരുന്നു. ആ വിമാനം 20 മണിക്കൂർ വൈകിയതിനാൽ മറെറല്ലാ യാത്രക്കാരും മററു വാഹനങ്ങളിലേക്ക് ബുക്ക് ചെയ്ത് മാറിയിരുന്നു. ആ വിമാനത്തിന് പട്ടികയിലേക്കു മടങ്ങുന്നതിന് ബ്രിട്ടനിലേക്കു പറക്കേണ്ടതുണ്ടായിരുന്നതിനാൽ കാത്തിരുന്ന മിസ്സിസ്സ് യമാമോട്ടോക്ക് ജീവിതകാലത്ത് ഒരിക്കൽ മാത്രമുണ്ടായ അവസരം ലഭിച്ചു. “മിസ്സിസ്സ് യമാമോട്ടോ ഒരു ഒഴിഞ്ഞ തീവണ്ടി പ്രതീക്ഷിച്ചുകൊണ്ട് ടോക്കിയോയിലേക്ക് മടങ്ങുന്നുവെങ്കിൽ അവൾ ഭൂമിയിലേക്ക് തിരികെ വരുന്നത് പ്രയാസകരമായിട്ടായിരിക്കും” എന്ന് ഏഷ്യാ വീക്ക് അഭിപ്രായപ്പെടുന്നു.
സീററ് ബൽററുകൾ ജീവൻ രക്ഷിക്കുന്നു
ഐക്യനാടുകളിൽ ഉത്തരവനുസരിച്ചുള്ള സീററ് ബൽററുകളുടെ ഉപയോഗത്തെ സംബന്ധിച്ച ഒരു പഠനം സീററ് ബൽററുകൾ യഥാർത്ഥത്തിൽ ജീവൻ രക്ഷിക്കുന്നുവെന്ന് തെളിവുകൾ വ്യക്തമാക്കുന്നുവെന്ന് നിഗമനം ചെയ്തു. സീററ് ബൽററ് നിയമം അനുസരിച്ച “കാറിന്റെ മുൻസീററ് യാത്രക്കാരിൽ, സംഘട്ടനത്തിൽ ഗൗരവതരവും മാരകവുമായ പരുക്കുകളിൽ സാരമായ കുറവു” കണ്ടതായി ജാമാ എന്ന വൈദ്യശാസ്ത്ര പ്രസിദ്ധീകരണത്തിലെ പഠന റിപ്പോർട്ട് പറഞ്ഞു. അതുകൊണ്ട് അടുത്ത പ്രാവശ്യം നിങ്ങൾ കാറിൽ കയറുമ്പോൾ നിങ്ങളുടെ സീററ് ബൽററ് കെട്ടുക; നിങ്ങൾ ഒരു ജീവൻ രക്ഷിച്ചേക്കാം—നിങ്ങളുടെ സ്വന്തം! (g89 6/8)
ഭോപ്പാൽ ഒത്തുതീർപ്പ്
നഷ്ടപരിഹാരം തേടുന്ന ഭോപ്പാൽ രാസദുരന്തത്തിന്റെ ഇരകൾക്ക് “ഉദ്ദിഷ്ടഫലം കാഴ്ചപ്പാടിലെങ്ങുമില്ലെന്ന്” ഇന്ത്യാ ററുഡേ മാസിക പറഞ്ഞെങ്കിലും ഒടുവിൽ ഒരളവിൽ ഫലസിദ്ധിവന്നതായി തോന്നുന്നു. (ഉണരുക! 1989 മെയ് 8 കാണുക.) ഈയിടെ കോടതിക്ക് വെളിയിൽ വെച്ചുണ്ടായ ഒരു ഒത്തുതീർപ്പിൽ നിയമജ്ഞർ 3 ശതകോടി ഡോളർ ആവശ്യപ്പെട്ടെങ്കിലും യൂണിയൻ കാർബൈഡ് ദുരന്തത്തിനിരയായവർക്ക് 470 ദശലക്ഷം ഡോളർ നൽകാമെന്ന് സമ്മതിച്ചു. ബലിയാടുകൾക്ക് ശരാശരി 14,460 ഡോളർ ലഭിക്കും. ബ്രിട്ടീഷ് മാസികയായ ദി ഇക്കണോമിസ്ററ് കുറിക്കൊള്ളുന്നതുപോലെ അത് ഏതാണ്ട് ഐക്യനാടുകളിൽ ഒരു വ്യക്തിക്ക് ഒരു ദശലക്ഷം ഡോളറിന് തുല്യമാണ്.” അപകടത്തിനിരയാകുന്നവർക്ക് കുറച്ചു മാത്രം നഷ്ടപരിഹാരം കൊടുക്കേണ്ടിവരുന്ന ദരിദ്രരാജ്യങ്ങളിൽ അപകടംപിടിച്ച ഫാക്ടറികൾ പണിയാൻ വലിയ കോർപറേഷനുകളെ പ്രേരിപ്പിക്കത്തക്കവണ്ണം ഒത്തു തീർപ്പ് വ്യവസ്ഥ വളരെ താഴ്ന്നതായിരിക്കാമെന്നും ആ മാസിക പ്രസ്താവിക്കുന്നു. ആ താഴ്ന്ന ഒത്തു തീർപ്പ് യൂണിയൻ കാർബൈഡിന്റെ ഓഹരിവില ഉയരാനും ഇടയാക്കി എന്ന് ദി ഇക്കണോമിസ്ററ് കൂട്ടിച്ചേർക്കുന്നു.
ഗർഭസ്ഥശിശു കേൾക്കുന്നത്
അജാതശിശു എത്രമാത്രം ബാഹ്യശബ്ദം കേൾക്കാനിടയുണ്ടെന്ന് ഈയിടെ കണ്ടുപിടിച്ചത് ഗവേഷകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. ഗർഭപാത്രത്തിൽ ശിശുവിന്റെ തലയോടു ചേർന്ന് ഒരു ഉച്ചഭാഷിണി സ്ഥാപിച്ച് പുറമെനിന്നുള്ള വ്യത്യസ്ത ശബ്ദങ്ങൾ വ്യക്തമായി കേൾക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞു, പന്ത്രണ്ടടി അകലെ നിന്നുള്ള സംഭാഷണങ്ങൾ മുതൽ അടഞ്ഞ വാതിലിന് അപ്പുറത്തുള്ള ഒരു ഇടനാഴിയിലൂടെ പോകുന്ന ഒരു വണ്ടിയുടെ ശബ്ദം വരെ. സമാനമായി, നവജാതശിശുക്കൾ, അവരുടെ അമ്മമാർ ഗർഭിണികളായിരുന്നപ്പോൾ നിരന്തരം വീക്ഷിച്ചിരുന്ന ഒരു ടെലിവിഷൻ പരിപാടിയിലെ സംഗീതം തിരിച്ചറിയുന്നതായി തോന്നിയെന്ന് അയർലണ്ടിലെ ഒരു മന:ശാസ്ത്രവിദഗ്ദ്ധൻ പ്രസ്താവിച്ചു. അജാതശിശുക്കളുടെ കുഞ്ഞുകാതുകളിൽ ഈ ശബ്ദത്തിനെല്ലാം എന്തുഫലമുണ്ടായിരിക്കാമെന്ന കൂടുതൽ ഗവേഷണത്തിലേക്ക് അത്തരം കണ്ടുപിടുത്തങ്ങൾ നയിച്ചേക്കാമെന്ന് സ്ത്രീകളുടെ ലോകം എന്ന യു. എസ്സ്. മാസിക റിപ്പോർട്ടു ചെയ്യുന്നു. (g89 6/22)