ലോകത്തെ വീക്ഷിക്കൽ
“കണക്കു കൊടുക്കേണ്ട ഒരു കളി”
മൂന്നുവർഷം മുമ്പ് ആഗോള സാമ്പത്തിക വ്യവസ്ഥതകർന്നുപോകുമെന്നു ഭയപ്പെടത്തക്കവിധം മൂന്നാം ലോക കടബാദ്ധ്യത പ്രതിസന്ധി ഊറ്റമായി പൊട്ടിത്തെറിച്ചു. എന്നിരുന്നാലും, ഇന്ന്, ദി ന്യൂയോർക്ക് ടൈംസിനുള്ള ഒരു വാർത്താപഗ്രഥനത്തിൽ “ഡോമിനോസ് പോലെയുള്ള വലിയ ബാങ്കുകൾ ബാലൻസുതെറ്റി മറിഞ്ഞു വീഴുന്ന കടബാദ്ധ്യത പ്രശ്നങ്ങളുടെ പെട്ടെന്നുള്ള ഏതെങ്കിലും അപകടം ഉള്ളതായി തോന്നുന്നില്ല” എന്നു നിക്കോലാസ് ഡി. ക്രിസ്റ്റോഫ് എഴുതുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഋണാവലംബികളായ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ വാണിജ്യമിച്ചങ്ങൾ ഉല്പാദിപ്പിക്കുന്നു, അങ്ങനെ അവ ഇൻറർ നാഷണൽ മണി ഫണ്ടിൽ നിന്നും മറ്റുള്ളവയിൽ നിന്നും കൂടുതലായ കടങ്ങൾ വാങ്ങുന്നതിനുള്ള വാതിൽ തുറക്കുന്നു. എന്നിരുന്നാലും വിമർശകർ പറയുന്നത് ഇതു കണക്കു തീർക്കേണ്ട ഒരു ദിവസം മാറ്റി വയ്ക്കുന്നതു മാത്രമാണെന്നാണ്. “ഒരു വിധത്തിൽ ഇതൊരു കണക്കു കൊടുക്കേണ്ട കളി” യാണെന്നു ഒരു വലിയ ദല്ലാൾ ഭവനത്തിന്റെ സീനിയർ വൈസ് പ്രസിഡണ്ട് കുറ്റപ്പെടുത്തുന്നു. “നിങ്ങൾ പ്രധാന പണമെടുക്കലുകൾ മാറ്റിവെക്കുകയും പലിശലഭിക്കുന്നതിനായി പുതുതായി പണം കൊടുക്കുകയും ചെയ്യുക” “കഴിഞ്ഞ മൂന്നു വർഷമായി അടിയന്തിര കേടുപോക്കൽ പണികൾക്കു ലാറ്റിൻ അമേരിക്കൻ ഋണബാദ്ധ്യതയുടെ മൊത്തതുക യഥാർത്ഥത്തിൽ ഉയരുകയാണ് താഴുകയല്ല ചെയ്തിരിക്കുന്നത്” എന്നു ക്രിസ്റ്റോഫ് കൂട്ടിച്ചേർക്കുന്നു.
സ്ത്രീകളും സമ്മർദ്ദവും
പുരുഷൻമാർക്കു തങ്ങളുടെ ജോലിയിലുള്ള പ്രശ്നങ്ങളിൽ നിന്നുണ്ടാകുന്നതിനേക്കാൾ കൂടുതൽ സമ്മർദ്ദം സ്ത്രീകൾക്കു തങ്ങളുടെ കുടുംബഭാഗങ്ങളിൽ നിന്നുണ്ടാകുന്നുവെന്നു ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. “പ്രത്യേകിച്ചു കൊച്ചുകുട്ടികളുള്ള വീട്ടമ്മമാരെ ജോലിക്കാരായ ഭർത്താക്കൻമാരോടും പിതാക്കൻമാരോടും നിങ്ങൾ താരതമ്യപ്പെടുത്തുകയാണെങ്കിൽ” “വീട്ടമ്മമാരാണു കൂടുതൽ ഉൽക്കണ്ഠയും ക്ലേശവും അനുഭവിക്കുന്നതെന്നതിന് അല്പം പോലും സന്ദേഹമില്ല” എന്നു പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ഡോ. പെഗ്ഗിതേയ്ട്സ് പറയുന്നു. “റോൾ കാപ്റ്റീവ്സ്” എന്നു വിളിക്കപ്പെടുന്ന സ്ത്രീകളാണ് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നവർ—അവർ ഒരു വിരസമായ ജോലിയിലോ ഭവനത്തിലോ കുടുങ്ങിപ്പോയവരെന്നു കരുതുന്നവരാണ്. ഏറ്റവും സന്തുഷ്ടരായ വീട്ടമ്മമാർക്കു ബാഹ്യതാൽപര്യങ്ങളുണ്ടെന്നും അവർ ബഹുവിധജോലികൾ നിർവഹിക്കുന്നു—അതായത് ഭാര്യ, അമ്മ, അംശകാലജോലിക്കാരി, വിദ്യാർത്ഥിനി, ഒരു മതസ്ഥാപനത്തിലെ അഥവാ സാമൂഹ്യസ്ഥാപനത്തിലെ ചുറുചുറുക്കുള്ള അംഗങ്ങളാണെന്നും ഗവേഷകർ കണ്ടെത്തി.
മിന്നൽ ജാഗ്രത
“ഒരു പക്ഷേ നിങ്ങൾ മനസ്സിലാക്കിയിട്ടുള്ളതിനെക്കാൾ കൂടുതൽ മാരകമാണു മിന്നൽ” എന്നു പേരൻറ്സ് മാസിക പ്രസ്താവിക്കുന്നു. മിന്നലിനെതിരെ സംരക്ഷണ നടപടി സ്വീകരിച്ചിട്ടില്ലാത്ത കെട്ടിടങ്ങളിൽ വസിക്കുന്ന ജനങ്ങൾക്കാണ് പരുക്കുകൾ അധികവും സംഭവിക്കാറുള്ളത്. ഒരു വൈദ്യുത കൊടുംകാറ്റടിക്കുമ്പോൾ വീട്ടിലുള്ള ആളുകൾ തുറന്ന വാതിൽ, ജനൽ, തീ കത്തുന്നസ്ഥലം, ടെലഫോൺ, ലോഹവസ്തുക്കൾ എന്നിവയുടെ അടുത്തുനിന്നും മാറിനിൽക്കുവാൻ ഉപദേശിക്കപ്പെട്ടിരിക്കുന്നു. വെളിയിൽ കുടുങ്ങിപ്പോകുന്നവർ തുറസ്സായ വയലുകൾ തുറന്നബോട്ടുകൾ കമ്പിവേലികൾ ഒറ്റപ്പെട്ടമരങ്ങൾ, അഥവാ ചോലവൃക്ഷനിരയിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷങ്ങൾ എന്നിവ ഒഴിവാക്കേണ്ടതാണ്. നീന്തുകയാണെങ്കിൽ വെള്ളത്തിൽനിന്നും കരക്കു കയറുക. നിങ്ങൾക്കു ഏറ്റവും നല്ല സംരക്ഷണം ലഭിക്കുന്നതിനു നിങ്ങൾ ഒരു താഴ്ന്ന സ്ഥലത്ത് ആയിരിക്കുന്നതാണു നല്ലത്. എന്നാൽ നിങ്ങൾ തുറസ്സായ സ്ഥലത്തു കുടുങ്ങിപ്പോകയാണെങ്കിൽ മാസിക ഈ ഉപദേശം നൽകുന്നു: “മുട്ടുകുത്തി താഴ്ന്ന് കുനിഞ്ഞിരിക്കുക, കൈകൾ മുട്ടിൻമേൽ വയ്ക്കാതിരിക്കുക, നിങ്ങളുടെ കാൽമുട്ടുകളും പാദങ്ങളും മാത്രം തറയിൽ മുട്ടാനനുവദിക്കുക, വൈദ്യുതാഘാത അപകടം കുറയ്ക്കാനുള്ള ഒരു നിലയാണിത്.”
അസ്ഥി—മജ്ജഘടികാരം
അസ്ഥി മജ്ജകാണ്ഡ കോശങ്ങളാൽ ഉല്പാദിപ്പിക്കപ്പെടുന്ന ശോണരക്തത്തിലെ ചുവപ്പു പദാർത്ഥ (hemoglobin) ത്തെക്കുറിച്ചു പഠിക്കുന്ന ഗവേഷകൻമാർ, ഈ കോശങ്ങളിൽ “വികസനസംബന്ധമായ ഒരു ഘടികാരം” സ്ഥിതിചെയ്യുന്നുണ്ടെന്നു റിപ്പോർട്ടു ചെയ്യുന്നു. ലണ്ടനിലെ ദി ഗാർഡിയൻ പറയുന്നപ്രകാരം: “ഭ്രൂണാവസ്ഥയിലുള്ള ശോണരക്തത്തിലെ ചുവപ്പു പദാർത്ഥം ജനനാനന്തരമുള്ള ശോണരക്തകോശങ്ങളിൽ നിന്നും രാസികമായി വ്യത്യസ്തമാണെന്നും ഇത് അമ്മയുടെ രക്തത്തിൽ നിന്നും പ്രാണവായു കൂടുതൽ സന്നദ്ധതയോടെ സ്വീകരിക്കുന്നതായും കണ്ടുപിടിക്കപ്പെട്ടു. എന്നിരുന്നാലും, ജനനാനന്തരം പുതുതായി ജനിച്ച ശിശുവിന്റെ ശ്വാസകോശങ്ങളിൽ നിന്നു ധാരാളമായി ലഭിക്കുന്ന പ്രാണവായുവോടുകൂടെ കാണ്ഡകോശങ്ങൾ രാസികമായി ഒരു വ്യത്യസ്ത ശോണരക്ത ചുവപ്പു പദാർത്ഥം ഉല്പാദിപ്പിക്കാൻ തുടങ്ങുന്നു. ഈ ഉല്പാദനം എപ്പോൾ ആരംഭിക്കണമെന്നു കോശങ്ങൾക്ക് എങ്ങനെ അറിയാം? സമയം സ്ഥിരീകരിച്ചിരിക്കുന്നതു കോശങ്ങൾക്കുള്ളിലെ ഏതോ ഒരുതരം പാരമ്പര്യതന്ത്രം സംബന്ധിച്ച ഘടികാരത്താലാണ്. “കോശങ്ങൾ കൃത്യമായും മുൻകൂട്ടി പദ്ധതി തയ്യാറാക്കുന്നതെങ്ങനെയെന്നും അവയുടെ സ്വന്ത പാരമ്പര്യതന്ത്രം സംബന്ധിച്ച സംഭവങ്ങളുടെ സമയം നിശ്ചയപ്പെടുത്തുന്നതെങ്ങനെയെന്നും ഉള്ളകാര്യങ്ങൾ വിസ്മയിപ്പിക്കുന്ന ഒരു ചോദ്യമായി അവശേഷിക്കുന്നുവെന്നു ഗാർഡിയൻ പറയുന്നു.
തോക്കുകൾ അഥവാ കുഞ്ഞുങ്ങൾ
ഹാർവാർഡും ബോസ്റ്റണും യൂണിവാർസികളിലെ ഗവേഷകൻമാർ 141 രാജ്യങ്ങളിലെ അടിസ്ഥാന വിവരങ്ങൾ സംബന്ധിച്ച പഠനം നടത്തിയതനുസരിച്ച് യുദ്ധാവശ്യങ്ങൾക്കുള്ള ചെലവു വർദ്ധിക്കുന്നതുപോലെ തന്നെ ശിശുക്കളുടെ മരണനിരക്കും വർദ്ധിക്കുന്നു. ശിശുക്കളുടെ മരണനിരക്കുകൾ കുറയ്ക്കാൻ സഹായിക്കുന്ന സാമൂഹ്യ പദ്ധതികളിൽനിന്നു യുദ്ധാവശ്യത്തിനു ചെലവിടാനുള്ള പണം എടുക്കുന്നതിനാൽ ഈ തീരുമാനം അർത്ഥവത്താണെന്നു ഗവേഷകർ കരുതുന്നു. ഒരുദാഹരണത്തിന്, ജപ്പാൻ അതിന്റെ ദേശീയ ഉല്പാദനത്തിന്റെ ഒരു ശതമാനത്തിലും കുറഞ്ഞ തുക യുദ്ധോദ്ദ്യേശ്യങ്ങൾക്കായി ചെലവിടുമ്പോൾ ജീവനോടെ ജനിക്കുന്ന 1000 ശിശുക്കളിൽ 6 എണ്ണം ഒന്നോ അതിനു താഴെയോ വർഷത്തിനുള്ളിൽ പ്രായമുള്ളപ്പോൾ മരിക്കുന്നു. ഇതിനു വിപരീതമായി ഐക്യനാടുകൾക്കു ഉയർന്ന യുദ്ധ ചെലവു നിരക്കുണ്ട്—6 ശതമാനം—അതേപോലെ തന്നെ ഉയർന്ന ശിശുമരണനിരക്കും ഉണ്ട്—1000ന് 11. ഈ വ്യത്യാസത്തിന്റെ കാരണം യുദ്ധത്തിന് അധികം ചെലവഴിക്കുന്നതായിരിക്കാമെന്നു ഗവേഷകൻമാരിൽ ഒരാൾ പറയുന്നു.
മൗന നയം
യഹോവയുടെ സാക്ഷികൾ പലരാജ്യങ്ങളിലും “ഗവൺമെൻറ് മുൻകയ്യെടുത്തുനടത്തുന്ന മതദ്വേഷ”ത്തിന്റെ ലക്ഷ്യങ്ങളായിരുന്നിട്ടുള്ള അനേകം ദൃഷ്ടാന്തങ്ങൾ ഉദ്ധരിച്ചശേഷം ദ വോൾസ്ട്രീറ്റ് ജേർണലിലെ ഒരു റിപ്പോർട്ട് ഇപ്രകാരം തുടർന്നു പറയുന്നു: “മത സ്വാതന്ത്രത്തിന്റെ കാര്യത്തിൽ ലോക വ്യാപകമായി ഭരണകൂടങ്ങളുടെ മനോഭാവം വിലയിരുത്താനുള്ള ഒരു മാർഗ്ഗം ഈ മണ്ഡലത്തിൽ ഐക്യരാഷ്ട്രങ്ങൾ എന്തു നടപടികൾ സ്വീകരിച്ചിരിക്കുന്നുവെന്ന് പരിശോധിക്കുന്നതായിരിക്കും. വർഗ്ഗ വിവേചനത്തിന്റെ കാര്യത്തിലുള്ള അതിന്റെ പ്രവർത്തനത്തിന് വിരുദ്ധമായി, ഗവൺമെൻറ് മുൻകയ്യെടുത്തുനടത്തുന്ന മതദ്വേഷത്തെ നിരോധിക്കുന്നതിന് യു. എൻ. യാതൊന്നും ചെയ്തിട്ടില്ലെന്നുള്ളതാണ് അതിന്റെ ഉത്തരം.” എന്നാൽ ആ വിഷയത്തിൽ മൗനമായിരിക്കുന്നത് യു.എൻ മാത്രമല്ല. ആ ലേഖനം ഇപ്രകാരം പറയുന്നു: “ഐക്യരാഷ്ട്രങ്ങളുടെ രാഷ്ട്രീയ പ്രവർത്തന മണ്ഡലത്തിൽനിന്ന് ഒരുവന് നിഷ്ക്രിയത്വം പ്രതീക്ഷിക്കാമെങ്കിലും മതസ്വാതന്ത്ര്യം സംബന്ധിച്ചു ബുദ്ധിശാലികളുടെ വിരളമായ അഭിപ്രായങ്ങൾ കൂടുതൽ ശല്യം ചെയ്യുന്നതാണ്. ആഫ്രിക്കയെ സംബന്ധിച്ച് നിരവധി ലേഖനങ്ങളും പുസ്തകങ്ങളും ഒരുവന് വായിക്കാൻ കഴിയും. യഹോവയുടെ സാക്ഷികളെ സംബന്ധിച്ച് ഒരിക്കലും വായിക്കാൻ കഴിയുന്നില്ലതാനും; സോവ്യറ്റ് യൂണിയനെ സംബന്ധിച്ച് വാല്യങ്ങൾ തന്നെ ഒരുവന് വായിക്കാൻ കഴിയും മതവിശ്വാസികളോടുള്ള അതിന്റെ പെരുമാറ്റം സംബന്ധിച്ച് യാതൊന്നും പഠിക്കുന്നുമില്ല.”