എയ്ഡ്സ്—ലോകചരിത്രത്തിൽ അനുപമം!
എയ്ഡ്സ്രോഗം (അക്വയാർഡ് ഇമ്മ്യൂൺ ഡിഫിഷ്യൻസി സിൻഡ്രോം) 1981 എന്ന അടുത്തകാലംവരെ പൊതുവേ അറിയപ്പെട്ടിരുന്നില്ല. ഇപ്പോൾ അത് മിക്കവാറുമെല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ലോകം വെപ്രാളത്തിലാണ്.
എയ്ഡ്സ് മനുഷ്യരോഗപ്രതിരോധ വ്യവസ്ഥയെ—രോഗത്തോട് പോരാടാനുള്ള ശരീരത്തിന്റെ യന്ത്ര സംവിധാനത്തെ—ആക്രമിക്കുന്നു. അത് അതിന്റെ ഇരകളെ അപൂർവ്വ കാൻസറുകൾക്കും മറ്റ് മാരകവ്യാധികൾക്കുമെതിരെ അരക്ഷിതരാക്കുന്നു. ഒരു ദശലക്ഷത്തോളം അമേരിക്കക്കാരും മറ്റു രാജ്യങ്ങളിലെ ശത സഹസ്രങ്ങളും ഇപ്പോൾത്തന്നെ ഈ ഭീകരരോഗത്തിന് വിധേയരാക്കപ്പെട്ടിരിക്കുന്നു.
ലോസ് ആഞ്ചലീസിലും ന്യൂയോർക്കിലുമുള്ള ഡോക്ടർമാർ 1980-81-ൽ ന്യൂമോസൈസ്റ്റിസ് കാരിനൈ എന്നു വിളിക്കപ്പെടുന്ന ഒരു അപൂർവ്വതരം ന്യൂമോണിയായുടെയും സാധാരണയായി സാവധാനത്തിൽ വളരുന്ന കാപോസിസ് സർകോമാ എന്നറിയപ്പെടുന്ന ഒരു കാൻസറിന്റെയും കേസുകളെ അഭിമുഖീകരിച്ചുതുടങ്ങി. ഇരകളെല്ലാം യുവ പുരുഷ സ്വവർഗ്ഗസംഭോഗികളോ മയക്കുമരുന്നു ദുരുപയോക്താക്കളോ ആയിരുന്നു. ഡോക്ടർമാർ അവരുടെ ലക്ഷണങ്ങളെ “ഏതോ അജ്ഞാതപ്രക്രിയയുടെ രോഗനിരോധനപരമായ പരിണിതഫലങ്ങൾ” എന്നു വിളിച്ചു.
രോഗനിയന്ത്രണത്തിനുള്ള യു. എസ്. കേന്ദ്രങ്ങളിലെ ഡോ. വാർഡ് കോറ്റസ് “ഈ രോഗത്തിന് മനുഷ്യവർഗ്ഗം മുമ്പ് കണ്ടിട്ടുള്ള എന്തിനെക്കാളും വളരെയധികം ഹീനമായ” സാദ്ധ്യതയുണ്ടെന്ന് പിന്നീട് പറയുകയുണ്ടായി. സാംക്രമീകരോഗവിദഗ്ദ്ധനായ ഡോ. ജോൺ സീൽ അതിനോട് യോജിച്ചു. കഴിഞ്ഞ വേനൽക്കാലത്ത് ബ്രിട്ടണിലെ ജേണൽ ഓഫ് ദ റോയൽ സൊസൈറ്റി ഓഫ് മെഡിസിനിൽ “എയ്ഡ്സ് മനുഷ്യചരിത്രത്തിൽ തിരക്കുപടിച്ച നഗരങ്ങളിലും ഗ്രാമങ്ങളിലുമുടനീളം മാരകമായ സാംക്രമിക രോഗം” ഉളവാക്കാൻ പര്യാപ്തമാണ് എന്ന് അദ്ദേഹം പറയുകയുണ്ടായി.
ലോകത്തിൽ വീശിയടിക്കുന്നു
ഇരകളുടെ എണ്ണം ഈ ഒരു രാജ്യത്തുതന്നെ 1985 ഏപ്രിൽ ആയതോടെ 10,000 ആയും 1986 ജനുവരി ആയതോടെ 16,500-ൽപരമായും വളർന്നു. 8400-ൽപരം പേർ മരണമടഞ്ഞുകഴിഞ്ഞു. എയ്ഡ്സ് തീർച്ചയായും മാരകമെന്നു പരിഗണിക്കപ്പെടുന്നതിനാൽ ശേഷിച്ചവർക്ക് യാതൊരു പ്രത്യാശയും വെച്ചുനീട്ടപ്പെടുന്നില്ല.
അടുത്ത കാലത്ത് റിപ്പോർട്ടനുസരിച്ച് ഇരകളുടെ എണ്ണം ഓരോ ഒൻപതു മാസങ്ങളിലും ഇരട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ നിരക്കു തുടരുകയാണെങ്കിൽ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഏതാണ്ട് അഞ്ചുലക്ഷം അമേരിക്കക്കാർക്ക് എയ്ഡ്സ് ബാധിച്ചിരിക്കും, 1918-19-ലെ സ്പാനീഷ് ഫ്ളൂ എന്ന വമ്പിച്ച സാംക്രമികരോഗത്തിൽ മരിച്ചവരോളംപേർ. എയ്ഡ്സ് “ഈ നൂറ്റാണ്ടിലേയോ മറ്റേതൊന്നിലേയോ ഏറ്റവും ദുഷ്ടമായ സാംക്രമികരോഗം” എന്നു വിളിക്കപ്പെട്ടിരിക്കുന്നത് അതിശയമല്ല!
ആദ്യം അറിയപ്പെട്ട ഇരകളിൽ മിക്കവരും ഐക്യനാടുകളിലായിരുന്നെങ്കിലും പെട്ടെന്ന് എയ്ഡ്സ് ലോകത്തിൽ വീശിയടിച്ചു. ദി ന്യൂയോർക്ക് റൈംസ് ഇങ്ങനെ റിപ്പോർട്ട് ചെയ്തു: “ജനീവയിലെയും പാരീസിലെയും എയ്ഡ്സ് രോഗബാധ, ഐക്യനാടുകൾക്കു പുറത്തെ മുന്നേറ്റത്തെ പ്രതിഫലിപ്പിക്കുന്നതായി ലോസ് ആഞ്ചലീസിലേതിനെ കവിയുകയാണിപ്പോൾ. “1985 ഒക്ടോബർ 28-ലെ റ്റൈം മാസിക ഇങ്ങനെ പറയുകയുണ്ടായി: “പശ്ചിമ ജർമ്മനിയിൽ 300 കേസുകളുണ്ട്, അവിടെ എച്ച്. റ്റി. എൽ. വീ-III വൈറസുകൾ വഹിക്കുന്ന 1,00,000 പേരുണ്ടെന്ന് റോബർട്ട് കോച്ച് ഇൻസ്റ്റിറ്റുട്ട് കണക്കാക്കുന്നു.”
കഴിഞ്ഞ വസന്തത്തിൽ യൂറോപ്പിൽ രോഗനിർണ്ണയം ചെയ്ത രോഗികളെ സംബന്ധിച്ച ഒരു റിപ്പോർട്ടനുസരിച്ച് 16 ശതമാനം മരിച്ചു—മൂന്നു വർഷം കൊണ്ട് 83 ശതമാനം.
കാരണം തിരിച്ചറിയൽ
തങ്ങൾ എയ്ഡ്സ് വൈറസ് വേർതിരിച്ചെടുത്തതായി രണ്ടു വ്യത്യസ്ത ഗവേഷകസംഘങ്ങൾ രണ്ടു വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ 1984-ന്റെ പ്രാരംഭത്തിൽ പ്രഖാപിച്ചു. പാരീസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ലൂക്ക് മോണ്ടാനിയറും ഐക്യനാടുകളിലെ നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. റോബർട്ട് ഗാലോയും എയ്ഡ്സിന്റെ കാരണമായിരിക്കാനിടയുള്ള വൈറസ് വേർതിരിച്ചെടുത്തതായി വെവ്വേറായി റിപ്പോർട്ട് ചെയ്തു. ഈ വൈറസ് റ്റീ. 4 ലിംഫോസൈറ്റ്സ് എന്നു വിളിക്കപ്പെടുന്ന വെളുത്ത രക്തകോശങ്ങളുടെ ഒരു ഉപ സമൂഹത്തെ ആക്രമിക്കുന്നു. അങ്ങനെ. ഫ്രഞ്ചുകാർ അതിനെ ലിംഫാഡെനോപ്പിതി അസോഷിയേറ്റഡ് വൈറസ്, (LAV) എന്ന് വിളിച്ചു, അതേ സമയം അമേരിക്കക്കാർ അതിനെ മാനുഷ റ്റി. സെൽ ലിംഫോ ട്രോഫിക്ക് വൈറസ്-III (HTLV-III) എന്നു വിളിച്ചു.
ഈ സാർവ്വദേശീയ രോഗം എവിടെനിന്നാണ് വന്നത്? അത് ഇത്ര പെട്ടെന്ന് വ്യാപിച്ചതെങ്ങനെ? ഏതു മുൻകരുതലുകൾ സ്വീകരിക്കുന്നത് ബുദ്ധിയാണ്? തുടർന്നുവരുന്ന ലേഖനങ്ങളിൽ ഈ പ്രധാനപ്പെട്ട ചോദ്യങ്ങൾ ചർച്ചചെയ്യപ്പെടുന്നു. (g86 4/22)
[3-ാം പേജിലെ ചിത്രം]
എയ്ഡ്സ് വൈറസ് വെളുത്ത രക്തകോശങ്ങളിൽനിന്നു മുളയ്ക്കുന്നു
[കടപ്പാട്]
Centers for Disease Control, Atlanta, Ga.