വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • hf ഭാഗം 5 ഭാഗങ്ങൾ 1-2
  • ദമ്പതികൾക്ക്‌ മാതാപിതാക്കളുമായി എങ്ങനെ സമാധാനത്തിൽ പോകാം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദമ്പതികൾക്ക്‌ മാതാപിതാക്കളുമായി എങ്ങനെ സമാധാനത്തിൽ പോകാം?
  • കുടുംബജീവിതം സന്തോഷഭരിതമാക്കൂ!
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • 1 മാതാപിതാക്കളുടെ കാര്യ​ത്തിൽ ഉചിത​മായ വീക്ഷണം പുലർത്തു​ക
  • 2 ദൃഢത കാണി​ക്കു​ക
  • പരസ്‌പരം വിശ്വസ്‌തരായിരിക്കുക
    കുടുംബജീവിതം സന്തോഷഭരിതമാക്കൂ!
  • സന്തോഷഭരിതമായ ദാമ്പത്യത്തിന്‌ ദൈവത്തെ വഴികാട്ടിയാക്കുക
    കുടുംബജീവിതം സന്തോഷഭരിതമാക്കൂ!
  • ഇണയോട്‌ ആദര​വോ​ടെ ഇടപെ​ടുക
    2012 വീക്ഷാഗോപുരം
  • കല്യാണത്തിനു ശേഷം
    ദൈവസ്‌നേഹത്തിൽ എങ്ങനെ നിലനിൽക്കാം?
കൂടുതൽ കാണുക
കുടുംബജീവിതം സന്തോഷഭരിതമാക്കൂ!
hf ഭാഗം 5 ഭാഗങ്ങൾ 1-2
മരുമകളുടെ പാചകരീതികൾ അതൃപ്‌തിയോടെ നോക്കുന്ന അമ്മായിയമ്മ

ഭാഗം 5

ദമ്പതി​കൾക്ക്‌ മാതാ​പി​താ​ക്ക​ളു​മാ​യി എങ്ങനെ സമാധാ​ന​ത്തിൽ പോകാം?

“നിങ്ങൾ . . . ദയ, താഴ്‌മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചു​കൊ​ള്ളു​വിൻ.”—കൊ​ലോ​സ്യർ 3:12

വിവാഹത്തോടെ ഒരു പുതിയ കുടും​ബം പിറക്കു​ക​യാ​യി. മാതാ​പി​താ​ക്കളെ എക്കാല​വും സ്‌നേ​ഹി​ക്കു​ക​യും ആദരി​ക്കു​ക​യും ചെയ്യേ​ണ്ട​താ​ണെ​ങ്കി​ലും ഇനിമു​തൽ ഈ ഭൂമി​യിൽ നിങ്ങൾക്ക്‌ ഏറ്റവും വേണ്ട​പ്പെ​ട്ട​യാൾ നിങ്ങളു​ടെ ഇണയാണ്‌! ഈ സത്യം അംഗീ​ക​രി​ക്കാൻ നിങ്ങളു​ടെ മാതാ​പി​താ​ക്കൾക്ക്‌ ചില​പ്പോൾ ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. എന്നാൽ ഇവിടെ സമനില പാലി​ക്കാൻ ബൈബിൾത​ത്ത്വ​ങ്ങൾക്കു നിങ്ങളെ സഹായി​ക്കാ​നാ​കും. അങ്ങനെ, ഒരു പുതിയ കുടും​ബം പടുത്തു​യർത്താൻ ശ്രമി​ക്കു​മ്പോൾത്തന്നെ, സ്വന്തം മാതാ​പി​താ​ക്ക​ളു​മാ​യും ഇണയുടെ മാതാ​പി​താ​ക്ക​ളു​മാ​യും സമാധാ​ന​ബ​ന്ധ​ത്തിൽ പോകാൻ നിങ്ങൾക്കു കഴിയും.

1 മാതാപിതാക്കളുടെ കാര്യ​ത്തിൽ ഉചിത​മായ വീക്ഷണം പുലർത്തു​ക

മാതാപിതാക്കളോടൊപ്പം ദമ്പതികൾ സമയം ചെലവഴിക്കുന്നു

ബൈബിൾ പറയു​ന്നത്‌: “നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കുക.” (എഫെസ്യർ 6:3) നിങ്ങൾക്ക്‌ എത്ര പ്രായ​മാ​യാ​ലും എക്കാല​വും നിങ്ങൾ മാതാ​പി​താ​ക്കളെ ബഹുമാ​നി​ക്കു​ക​യും ആദരി​ക്കു​ക​യും വേണം. നിങ്ങളു​ടെ ഇണയും ഒരു മകനോ മകളോ ആണ്‌. മാതാ​പി​താ​ക്കൾക്ക്‌ ശ്രദ്ധയും പരിഗ​ണ​ന​യും നൽകാ​നുള്ള ചുമതല ഇണയ്‌ക്കു​മുണ്ട്‌. “സ്‌നേഹം അസൂയ​പ്പെ​ടു​ന്നില്ല” എന്നു ബൈബിൾ പറയുന്നു. അതു​കൊണ്ട്‌ ഇണയ്‌ക്ക്‌ സ്വന്തം മാതാ​പി​താ​ക്ക​ളു​മാ​യുള്ള സ്‌നേ​ഹ​ബ​ന്ധത്തെ അസൂയ​യോ​ടെ​യും അനിഷ്ട​ത്തോ​ടെ​യും കാണാ​തി​രി​ക്കുക.—1 കൊരി​ന്ത്യർ 13:4; ഗലാത്യർ 5:26.

ഇങ്ങനെ ചെയ്‌തു​നോ​ക്കൂ:

  • “നിങ്ങളു​ടെ വീട്ടു​കാർ എപ്പോ​ഴും എന്നെ താഴ്‌ത്തി​ക്കെ​ട്ടും,” “നിങ്ങളു​ടെ അമ്മയ്‌ക്കു ഞാൻ എന്തു ചെയ്‌താ​ലും ബോധി​ക്കില്ല” എന്നിവ​പോ​ലെ അടച്ചാ​ക്ഷേ​പി​ക്കുന്ന പ്രസ്‌താ​വ​നകൾ ഒഴിവാ​ക്കു​ക

  • കാര്യങ്ങൾ നിങ്ങളു​ടെ ഇണയുടെ കണ്ണിലൂ​ടെ കാണാൻ ശ്രമി​ക്കു​ക

2 ദൃഢത കാണി​ക്കു​ക

ബൈബിൾ പറയു​ന്നത്‌: “പുരുഷൻ അപ്പനെ​യും അമ്മയെ​യും വിട്ടു​പി​രി​ഞ്ഞു ഭാര്യ​യോ​ടു പറ്റി​ച്ചേ​രും; അവർ ഏകദേ​ഹ​മാ​യി തീരും.” (ഉല്‌പത്തി 2:24) വിവാ​ഹി​ത​രാ​യെ​ങ്കി​ലും മക്കളുടെ കാര്യ​ത്തിൽ തങ്ങൾക്ക്‌ തുടർന്നും ഉത്തരവാ​ദി​ത്വ​മു​ണ്ടെന്ന്‌ മാതാ​പി​താ​ക്കൾ ചിന്തി​ച്ചേ​ക്കാം. അതു​കൊണ്ട്‌, നിങ്ങളു​ടെ ജീവി​ത​ത്തിൽ വേണ്ടതി​ലും അധികം ഉൾപ്പെ​ടാൻ അവർ താത്‌പ​ര്യം കാണി​ച്ചേ​ക്കാം.

മാതാപിതാക്കളുടെ ഉൾപ്പെടൽ എത്ര​ത്തോ​ള​മാ​കാ​മെന്ന്‌ നിങ്ങൾ രണ്ടു​പേ​രും​കൂ​ടി തീരു​മാ​നി​ച്ച​ശേഷം അത്‌ സ്‌നേ​ഹ​പു​ര​സ്സരം അവരെ അറിയി​ക്കുക. കാര്യം തുറന്ന്‌ പറയാൻ നിങ്ങൾക്കു കഴിയണം; പക്ഷേ, പരുഷ​മാ​യി​ട്ടാ​യി​രി​ക്ക​രുത്‌. (സദൃശ​വാ​ക്യ​ങ്ങൾ 15:1) നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​മാ​യി തുടർന്നും ഊഷ്‌മ​ള​മായ സ്‌നേ​ഹ​ബന്ധം പുലർത്താൻ വിനയ​വും സൗമ്യ​ത​യും നിങ്ങളെ സഹായി​ക്കും. അങ്ങനെ, അന്യോ​ന്യം ക്ഷമിച്ച്‌ സ്‌നേ​ഹ​പൂർവം മുന്നോട്ട്‌ പോകാൻ നിങ്ങൾക്കു കഴിയും.—എഫെസ്യർ 4:2.

കാര്യങ്ങൾ ചർച്ചചെയ്യുന്ന ദമ്പതികൾ; മാതാപിതാക്കൾക്ക്‌ സമ്മാനം കൊടുക്കുന്ന ഭാര്യയും ഭർത്താവും

ഇങ്ങനെ ചെയ്‌തു​നോ​ക്കൂ:

  • മാതാപിതാക്കൾ നിങ്ങളു​ടെ കാര്യ​ത്തിൽ അമിത​മാ​യി ഉൾപ്പെ​ടു​ന്നെന്ന്‌ നിങ്ങൾക്കു തോന്നു​ന്നെ​ങ്കിൽ സ്ഥിതി​ഗ​തി​കൾ ശാന്തമാ​യി​രി​ക്കു​മ്പോൾ ഇണയു​മാ​യി അതേക്കു​റി​ച്ചു വിശദ​മാ​യി സംസാ​രി​ക്കു​ക

  • ഈ കാര്യങ്ങൾ കൈകാ​ര്യം ചെയ്യുന്ന വിധം സംബന്ധിച്ച്‌ ഒരു ധാരണ​യി​ലെ​ത്തു​ക

അവരെ മനസ്സി​ലാ​ക്കു​ക

മാതാപിതാക്കളുടെ വികാ​ര​ങ്ങ​ളും കാഴ്‌ച​പ്പാ​ടും മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. നിങ്ങളു​ടെ കാര്യാ​ദി​ക​ളിൽ അവർ ഉൾപ്പെ​ടു​ന്നത്‌ നിങ്ങളെ ബുദ്ധി​മു​ട്ടി​ക്കുക എന്ന ഉദ്ദേശ്യ​ത്തോ​ടെയല്ല. പിന്നെ​യോ, നിങ്ങളു​ടെ കാര്യ​ത്തി​ലുള്ള ആത്മാർഥ​മായ താത്‌പ​ര്യം​കൊ​ണ്ടാണ്‌. നിങ്ങൾ രണ്ടു​പേ​രും ചേർന്ന്‌ ഇപ്പോൾ വേറിട്ട ഒരു കുടും​ബ​മാ​യി എന്നു ചിന്തി​ക്കാൻ അവർക്കു ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം. തങ്ങൾ ഒറ്റപ്പെ​ടു​ന്ന​താ​യി​പ്പോ​ലും അവർക്കു തോന്നി​യേ​ക്കാം. ഇവി​ടെ​യും ബൈബിൾത​ത്ത്വ​ങ്ങൾ അനുസ​രി​ക്കു​ക​യും ഇണയോ​ടും മാതാ​പി​താ​ക്ക​ളോ​ടും കാര്യങ്ങൾ തുറന്ന്‌ സംസാ​രി​ക്കു​ക​യും ചെയ്യുക. അങ്ങനെ​യാ​യാൽ മാതാ​പി​താ​ക്കളെ ആദരി​ക്കാൻ നിങ്ങൾക്കു കഴിയും. ഇണയ്‌ക്കു പ്രഥമ​സ്ഥാ​നം നൽകി​ക്കൊണ്ട്‌ ദാമ്പത്യം ബലിഷ്‌ഠ​മാ​ക്കാ​നും നിങ്ങൾക്കാ​കും.

സ്വയം ചോദി​ക്കുക. . .

  • ഇണയുടെ മാതാ​പി​താ​ക്കൾ ഞങ്ങളുടെ കുടും​ബ​ജീ​വി​ത​ത്തിൽ താത്‌പ​ര്യ​മെ​ടു​ക്കു​ന്നത്‌ സ്വാഭാ​വി​ക​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

  • ഇണയ്‌ക്ക്‌ പ്രഥമ​സ്ഥാ​നം നൽകാ​നും അതേസ​മയം എന്റെ മാതാ​പി​താ​ക്കളെ മാനി​ക്കാ​നും എനിക്ക്‌ എങ്ങനെ കഴിയും?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക