വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 53 പേ. 128
  • യഹോയാദയുടെ ധൈര്യം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോയാദയുടെ ധൈര്യം
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • ചീത്ത കൂട്ടുകെട്ടുനിമിത്തം യോവാശ്‌ യഹോവയെ ഉപേക്ഷിച്ചു
    2009 വീക്ഷാഗോപുരം
  • നമ്മൾ യഹോ​വയെ ഭയപ്പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
  • ധൈര്യത്തോടെ പ്രവർത്തിക്കുമ്പോൾ യഹോവ അനുഗ്രഹിക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • അധികാരമോഹിയായ ഒരു ദുഷ്ടസ്‌ത്രീക്ക്‌ ശിക്ഷ കിട്ടുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 53 പേ. 128
മഹാപുരോഹിതനായ യഹോയാദ കുട്ടിയായ യഹോവാശ്‌ രാജാവിനെ ജനത്തിന്റെ മുന്നിൽ കൊണ്ടുവരുന്നു

പാഠം 53

യഹോ​യാ​ദ​യു​ടെ ധൈര്യം

ഇസബേ​ലിന്‌ ഒരു മകളു​ണ്ടാ​യി​രു​ന്നു, അഥല്യ. അമ്മയെ​പ്പോ​ലെ​തന്നെ ഒരു ദുഷ്ടസ്‌ത്രീ! യഹൂദ​യി​ലെ രാജാ​വാ​യി​രു​ന്നു അഥല്യ​യു​ടെ ഭർത്താവ്‌. അദ്ദേഹം മരിച്ച​പ്പോൾ മകൻ ഭരണം ആരംഭി​ച്ചു. പിന്നീട്‌ മകനും മരിച്ച​തോ​ടെ അഥല്യ യഹൂദ രാജ്യ​ത്തി​ന്റെ ഭരണം കൈക്ക​ലാ​ക്കി. എന്നിട്ട്‌ തനിക്കു പകരം ഭരണാ​ധി​കാ​രി​യാ​കാൻ സാധ്യ​ത​യുള്ള എല്ലാവ​രെ​യും അഥല്യ കൊന്നു, സ്വന്തം പേരക്കു​ട്ടി​ക​ളെ​പ്പോ​ലും! രാജവം​ശം​തന്നെ ഇല്ലാതാ​ക്കാ​നാ​യി​രു​ന്നു അഥല്യ​യു​ടെ ശ്രമം. എല്ലാവ​രു​ടെ​യും പേടി​സ്വപ്‌ന​മാ​യി​രു​ന്നു അഥല്യ!

അഥല്യ ഈ കാണി​ക്കു​ന്നത്‌ വളരെ മോശ​മാ​ണെന്ന്‌ മഹാപു​രോ​ഹി​ത​നായ യഹോ​യാ​ദയ്‌ക്കും ഭാര്യ യഹോ​ശേ​ബയ്‌ക്കും അറിയാ​മാ​യി​രു​ന്നു. സ്വന്തം ജീവൻ പണയ​പ്പെ​ടു​ത്തി അവർ അഥല്യ​യു​ടെ പേരക്കു​ട്ടി​ക​ളിൽ ഒരാളായ യഹോ​വാശ്‌ എന്ന കുഞ്ഞിനെ ഒളിപ്പി​ച്ചു​വെച്ചു. അവർ അവനെ ആലയത്തിൽ വളർത്തി​ക്കൊ​ണ്ടു​വന്നു.

യഹോ​വാ​ശിന്‌ ഏഴു വയസ്സാ​യ​പ്പോൾ യഹോ​യാദ എല്ലാ ശതാധി​പ​ന്മാ​രെ​യും ലേവ്യ​രെ​യും വിളി​ച്ചു​കൂ​ട്ടി ഇങ്ങനെ പറഞ്ഞു: ‘ആലയത്തി​ന്റെ വാതി​ലി​നു കാവൽ നിൽക്കുക. ആരെയും അകത്തേക്കു കയറ്റി വിടരുത്‌.’ എന്നിട്ട്‌ യഹോ​യാദ യഹോ​വാ​ശി​നെ യഹൂദ​യു​ടെ രാജാ​വാ​ക്കി തലയിൽ ഒരു കിരീടം വെച്ചു​കൊ​ടു​ത്തു. യഹൂദ​യി​ലെ ജനം ആർത്തു​വി​ളി​ച്ചു: ‘രാജാവ്‌ നീണാൾ വാഴട്ടെ!’

അഥല്യ രാജ്ഞി അലറുന്നു

ജനം ആർത്തു​വി​ളി​ക്കു​ന്നതു കേട്ട​പ്പോൾ അഥല്യ രാജ്ഞി ആലയത്തി​ലേക്കു പാഞ്ഞെത്തി. പുതിയ രാജാ​വി​നെ കണ്ടപ്പോൾ അഥല്യ വിളി​ച്ചു​പ​റഞ്ഞു: ‘ചതി! കൊടും​ചതി!’ ശതാധി​പ​ന്മാർ ദുഷ്ടരാ​ജ്ഞി​യെ പിടി​ച്ചു​കൊ​ണ്ടു​പോ​യി കൊന്നു​ക​ളഞ്ഞു. പക്ഷേ ആ ജനതയു​ടെ മേലുള്ള അഥല്യ​യു​ടെ ദുഷ്ടസ്വാ​ധീ​നം എങ്ങനെ തുടച്ചു​നീ​ക്കാ​നാ​കു​മാ​യി​രു​ന്നു?

യഹോ​വ​യു​മാ​യി ഒരു ഉടമ്പടി ചെയ്യാൻ യഹോ​യാദ ജനതയെ സഹായി​ച്ചു. തങ്ങൾ യഹോ​വയെ മാത്രമേ ആരാധി​ക്കൂ എന്ന്‌ അവർ ആ ഉടമ്പടി​യിൽ വാക്കു കൊടു​ത്തു. യഹോ​യാദ ബാലിന്റെ ക്ഷേത്രം തകർത്ത്‌ വിഗ്ര​ഹ​ങ്ങ​ളെ​ല്ലാം തച്ചുടച്ചു. ആളുകൾക്കു വീണ്ടും ആലയത്തിൽ ആരാധി​ക്കാൻവേണ്ടി പുരോ​ഹി​ത​ന്മാ​രെ​യും ലേവ്യ​രെ​യും അവിടെ വേല ചെയ്യാൻ നിയമി​ച്ചു. അശുദ്ധ​രായ ആരും ആലയത്തിൽ പ്രവേ​ശി​ക്കാ​തി​രി​ക്കാൻ വാതിൽക്കാ​വൽക്കാ​രെ​യും നിയമി​ച്ചു. എന്നിട്ട്‌ യഹോ​യാ​ദ​യും ശതാധി​പ​ന്മാ​രും യഹോ​വാ​ശി​നെ കൊട്ടാ​ര​ത്തി​ലേക്കു കൊണ്ടു​പോ​യി സിംഹാ​സ​ന​ത്തിൽ ഇരുത്തി. യഹൂദ​യി​ലെ ജനം സന്തോ​ഷി​ച്ചു. അങ്ങനെ അവർക്ക്‌ ഇപ്പോൾ ദുഷ്ടയായ അഥല്യ​യിൽനി​ന്നും ബാലാ​രാ​ധ​ന​യിൽനി​ന്നും സ്വത​ന്ത്ര​രാ​യി യഹോ​വയെ സേവി​ക്കാം. യഹോ​യാ​ദ​യു​ടെ ധൈര്യം അനേകരെ സഹായി​ച്ചത്‌ എങ്ങനെ​യെന്നു നിങ്ങൾക്കു മനസ്സി​ലാ​യോ?

“ദേഹിയെ കൊല്ലാൻ കഴിയാ​തെ ശരീരത്തെ കൊല്ലു​ന്ന​വരെ ഭയപ്പെ​ടേണ്ടാ. പകരം, ദേഹി​യെ​യും ശരീര​ത്തെ​യും ഗീഹെ​ന്ന​യിൽ നശിപ്പി​ക്കാൻ കഴിയു​ന്ന​വനെ ഭയപ്പെ​ടുക.”​—മത്തായി 10:28

ചോദ്യ​ങ്ങൾ: യഹോ​യാദ ധൈര്യം കാണി​ച്ചത്‌ എങ്ങനെ? ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ യഹോ​വയ്‌ക്കു നിങ്ങ​ളെ​യും സഹായി​ക്കാ​നാ​കു​മോ?

2 രാജാ​ക്ക​ന്മാർ 11:1–12:12; 2 ദിനവൃ​ത്താ​ന്തം 21:1-6; 22:10-12; 23:1–24:16

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക