വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • lfb പാഠം 6 പേ. 20-പേ. 21 ഖ. 5
  • എട്ടു പേർ രക്ഷപ്പെടുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എട്ടു പേർ രക്ഷപ്പെടുന്നു
  • ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • സമാനമായ വിവരം
  • വെളളം ഒരു ലോകത്തെ അടിച്ചൊഴുക്കിക്കൊണ്ടുപോകുന്നു
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
  • നോഹയുടെ പെട്ടകം
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • മഹാപ്രളയം
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • നോഹ ഒരു പെട്ടകം പണിയുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
കൂടുതൽ കാണുക
ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
lfb പാഠം 6 പേ. 20-പേ. 21 ഖ. 5
അതിശക്തമായ മഴയിൽ പെട്ടകം നിലത്തുനിന്ന്‌ ഉയർന്ന്‌ വെള്ളത്തിൽ ഒഴുകിനടക്കുന്നു

പാഠം 6

എട്ടു പേർ രക്ഷപ്പെ​ടു​ന്നു

നോഹയും കുടുംബവും മൃഗങ്ങളും പെട്ടകത്തിനു പുറത്തേക്കു പോകുന്നു

നോഹ​യും കുടും​ബ​വും മൃഗങ്ങ​ളും പെട്ടക​ത്തിൽ കയറി. യഹോവ പെട്ടക​ത്തി​ന്റെ വാതിൽ അടച്ചു. മഴ തുടങ്ങി. അതിശ​ക്ത​മായ മഴയിൽ വെള്ളം പൊങ്ങി. പെട്ടകം നിലത്തു​നിന്ന്‌ ഉയർന്ന്‌ വെള്ളത്തിൽ ഒഴുകി​ന​ടന്നു. ഒടുവിൽ ഭൂമി മുഴുവൻ വെള്ളം​കൊണ്ട്‌ നിറഞ്ഞു. പെട്ടക​ത്തി​നു പുറത്തു​ണ്ടാ​യി​രുന്ന ചീത്ത ആളുക​ളെ​ല്ലാം മരിച്ചു. എന്നാൽ നോഹ​യും കുടും​ബ​വും പെട്ടക​ത്തി​നു​ള്ളിൽ സുരക്ഷി​ത​രാ​യി​രു​ന്നു. യഹോ​വയെ അനുസ​രി​ച്ച​തു​കൊണ്ട്‌ അവർക്ക്‌ എത്ര സന്തോഷം തോന്നി​ക്കാ​ണും, അല്ലേ?

40 പകലും 40 രാത്രി​യും ശക്തിയാ​യി മഴ പെയ്‌തു. പിന്നെ മഴ നിന്നു. വെള്ളം പയ്യെപ്പയ്യെ ഇറങ്ങാൻതു​ടങ്ങി. അവസാനം പെട്ടകം പർവത​ത്തിൽ ഉറച്ചു. പക്ഷേ അപ്പോ​ഴും ഒരുപാ​ടു വെള്ളം എല്ലായി​ട​ത്തും ഉണ്ടായി​രു​ന്നു. അതു​കൊണ്ട്‌ നോഹ​യ്‌ക്കും കുടും​ബ​ത്തി​നും പെട്ടക​ത്തിൽനിന്ന്‌ ഇറങ്ങാൻ കഴിഞ്ഞില്ല.

പതു​ക്കെ​പ്പ​തു​ക്കെ വെള്ളം വറ്റി. ഒരു വർഷത്തി​ല​ധി​കം നോഹ​യും കുടും​ബ​വും പെട്ടക​ത്തി​നു​ള്ളി​ലാ​യി​രു​ന്നു. പിന്നെ യഹോവ അവരോട്‌ പെട്ടക​ത്തിൽനിന്ന്‌ പുറത്തി​റ​ങ്ങാ​മെന്ന്‌ പറഞ്ഞു. ദുഷ്ടന്മാ​രി​ല്ലാത്ത ഒരു പുതിയ ലോകം! യഹോവ അവരെ രക്ഷിച്ച​തിൽ അവർക്കു വളരെ നന്ദി തോന്നി. ഒരു യാഗം അർപ്പി​ച്ചു​കൊണ്ട്‌ യഹോ​വ​യോ​ടുള്ള നന്ദി അവർ കാണിച്ചു.

ഒരു മഴവില്ല്‌

യാഗം യഹോ​വയ്‌ക്ക്‌ ഇഷ്ടമായി. ഭൂമി​യി​ലു​ള്ള​തെ​ല്ലാം ഇനി​യൊ​രി​ക്ക​ലും പ്രളയം​കൊണ്ട്‌ നശിപ്പി​ക്കി​ല്ലെന്ന്‌ യഹോവ വാക്കു​കൊ​ടു​ത്തു. അതിന്റെ അടയാ​ള​മാ​യി ദൈവം ആദ്യമാ​യിട്ട്‌ ആകാശത്ത്‌ ഒരു മഴവില്ലു കാണിച്ചു. നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും മഴവില്ലു കണ്ടിട്ടു​ണ്ടോ?

പിന്നെ, നോഹ​യോ​ടും കുടും​ബ​ത്തോ​ടും മക്കളെ ജനിപ്പിച്ച്‌ ഭൂമി നിറയ്‌ക്കാൻ യഹോവ പറഞ്ഞു.

“നോഹ പെട്ടക​ത്തിൽ കയറി. . . . ജലപ്ര​ളയം വന്ന്‌ . . . എല്ലാവ​രെ​യും തുടച്ചു​നീ​ക്കു​ന്ന​തു​വരെ (ആളുകൾ) ശ്രദ്ധ കൊടു​ത്തതേ ഇല്ല.”​—മത്തായി 24:38, 39

ചോദ്യ​ങ്ങൾ: യഹോവ പെട്ടക​ത്തി​ന്റെ വാതിൽ അടച്ച​ശേഷം എന്തു സംഭവി​ച്ചു? ഒരു മഴവില്ലു കാണു​മ്പോൾ നമ്മൾ എന്ത്‌ ഓർക്കണം?

ഉൽപത്തി 7:1–9:17

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക