മാനസികരോഗത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു
“മാനസികരോഗത്തെ സംബന്ധിച്ച ചിന്തയാൽ ഞാൻ ഭയവിഹ്വലയായിരുന്നു!” ഐറിൻ ഓർമ്മിക്കുന്നു. “‘ഉൻമാദാവസ്ഥ’ (മനോവിദഇനം), ‘മ്ലാനത’ എന്നിവ പോലുള്ള വാക്കുകൾ കേവലം എന്റെ പദസഞ്ചയത്തിൽ ഉണ്ടായിരുന്നില്ല. മാനസികരോഗം ഒരു ലജ്ജയുടെ അടയാളം വഹിച്ചു. അത് ‘ഉൻമത്തയായിത്തീരുകയോ’ ഒരു മാനസികരോഗ വാർഡിൽ ‘ഇടുകയോ’ ചെയ്യുന്നതിനെ അർത്ഥമാക്കി! എന്റെ സ്നേഹിതരിൽ ചിലർ ഞാൻ ഭൂതബാധിതയായിത്തീർന്നു എന്നുപോലും വിചാരിച്ചു!”
ഭ്രാന്ത്, ചിത്തഭ്രമം, കിറുക്ക്. ഈ വാക്കുകൾ തന്നെ കുഷ്യൻ ഭിത്തികളുള്ള അറകളുടെയും കൈകൾ ബന്ധിക്കുന്ന ഇറുകിയ ജാക്കറ്റുകളുടെയും രൂപങ്ങളും ഭയവും ഉണർത്തും. എന്നിരുന്നാലും ഒരു മാനസിക തകരാറുള്ള ഓരോരുത്തനും പിച്ചും പേയും പറയുന്ന ഒരു ഉൻമത്തൻ അല്ല. ഒരു അസാധാരണ വ്യക്തിത്വമോ പ്രത്യേക മാനസികഘടനയോ ഉള്ള ഓരോരുത്തനും ഒരു മാനസിക രോഗിയല്ല.
ഓരോ മാനസിക തകരാറിനും പ്രത്യേക ലക്ഷണങ്ങളുടെ ഒരു കൂമ്പാരം ഉണ്ടായിരിക്കും. ദൃഷ്ടാന്തത്തിന് ഉൻമാദ—മ്ലാനത ആഹ്ലാദ ഉന്നതികളുടെയും നശീകരണ ആഴങ്ങളുടെയും ഇടയ്ക്ക് ആടിക്കൊണ്ടിരിക്കുന്ന ഒരു വൈകാരിക തുലാപ്പലക ആണ്. എന്നിരുന്നാലും, ഉയർന്ന മ്ലാനതയിൽ രോഗി മിക്കപ്പോഴും “ഒരു ഗൗരവതരമായ തളർച്ചയും തീവ്രമായ സങ്കടവും” അനുഭവിക്കുന്നു.a അസാധാരണ ഭീതി പോലുള്ള ഉൽക്കണ്ഠാതകരാറുള്ളവർ വിവേകശൂന്യമായ ഭയങ്ങളാൽ യാഥാർത്ഥ്യമെന്നപോലെ തളർന്ന ഇരകളാണ്.
എന്നിരുന്നാലും ഈ ലേഖനവും പിൻവരുന്ന ലേഖനവും മാനസികരോഗത്തിന്റെ തന്നെ സാരാംശം ഉൾക്കൊള്ളുന്ന ഒരു രോഗത്തിൽ കേന്ദ്രീകരിക്കും.
ഉൻമാദാവസ്ഥ—മാനസിക രോഗത്തിന്റെ ഏറ്റവും ഇരുണ്ട വശം
ആശുപത്രിയിലായിരുന്നപ്പോൾ ഐറിന് ആളുകളെ തെറ്റിദ്ധരിക്കുന്ന വളരെ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്—ദീർഘകാലം മുമ്പ് നഷ്ടപ്പെട്ട ബന്ധുക്കൾ എന്ന പോലെ ഡോക്ടർമാരെയും നഴ്സുമാരെയും കെട്ടിപ്പുണർന്നുകൊണ്ട്. മറ്റുള്ളവർക്ക് ഇന്ദ്രിയഗോചരമല്ലാത്ത ഗന്ധങ്ങൾ തനിക്കു മണക്കാൻ കഴിയുമെന്ന് അവൾ സങ്കൽപ്പിച്ചു. ആശുപത്രി ജീവനക്കാർ തന്നെ കൊല്ലാൻ പോകയായിരുന്നു എന്ന് അവൾക്കു തോന്നി! “അവർക്ക് ഒരിക്കൽ എന്നെ കിടക്കയിൽ കെട്ടിയിടേണ്ടിവന്നു,” എന്ന് അവൾ സമ്മതിക്കുന്നു.
രോഗനിർണ്ണയം? കുറഞ്ഞത് ഓരോ നൂറിനും ഒന്ന് എന്ന കണക്കിന് ക്രമേണ ക്ലേശം അനുഭവിക്കുന്ന ഒരു രോഗമാണ് ഉൻമാദാവസ്ഥ. ഐക്യനാടുകളിൽ മാത്രം ഒരു വർഷം ഒരുലക്ഷം പുതിയ കേസുകൾ വീതം പരിശോധിച്ച് രോഗനിർണ്ണയം ചെയ്യുന്നുണ്ട്.b
ഉൻമാദരോഗിക്ക് ഒരു യുഗ്മ വ്യക്തിത്വം അഥവാ ബഹു വ്യക്തിത്വം എന്ന അർത്ഥത്തിൽ (വ്യത്യസ്തവും അപൂർവ്വവുമായ ഒരു അവ്യവസ്ഥ) ഒരു വിഘടിത വ്യക്തിത്വം ഉണ്ടായിരിക്കുന്നില്ല, എന്നാൽ ഒരു തകരാറിലായ വ്യക്തിത്വമുണ്ട്. ദൃഷ്ടാന്തത്തിന്, ജറി എന്നു പേരായ ഒരു ചെറുപ്പക്കാരനെ സംബന്ധിച്ച് അയാളുടെ ഡോക്ടർ വർണ്ണിച്ചത്, ഉൻമാദാവസ്ഥയുടെ ഒരു ‘പാഠപുസ്തക കേസ്’ എന്താണെന്നത് പരിഗണിക്കുക. ഒരു നിമിഷത്തേക്ക് അയാളുടെ കണ്ണുകൾ ശൂന്യമാവുകയും അടുത്ത നിമിഷത്തിൽ അടക്കമില്ലാതെ പകയുള്ളതായിത്തീരുകയും ചെയ്യുന്നു. അയാളുടെ സംസാരം പരസ്പരം ബന്ധമില്ലാത്ത ഭയത്തിന്റെയും (“ആളുകൾ എന്നെ വൈദ്യുതി പ്രയോഗിച്ചു വധിക്കാനാണ് ഇവിടെ വിളിപ്പിച്ചിരിക്കുന്നത്”) മതിവിഭ്രമത്തിന്റെയും (“ആ ചിത്രങ്ങൾക്കു തലവേദനയുണ്ട്”) സങ്കരമാണ്. ആന്തരിക ശബ്ദങ്ങൾ അയാളെ ഭയവിഹ്വലനാക്കുന്നു. അയാളുടേത് തലച്ചോറിന്റെ ഒരു വന്യമായ ചീറിപ്പാച്ചിലാണ്.
ഉൻമാദാവസ്ഥ അതിവിചിത്രങ്ങളായ അനേക തരം ലക്ഷണങ്ങൾ ഉല്പാദിപ്പിക്കുന്നു: മതിവിഭ്രമം, ആന്തരിക ശബ്ദങ്ങൾ, ക്രമരഹിത ചിന്ത, ന്യായരഹിത ഭയങ്ങൾ, വികാരങ്ങൾ താളം തെറ്റിയതായി യഥാർത്ഥത്തിൽ തോന്നുക മുതലായവ. ഇതിന്റെ കാരണമെന്താണ്? കേവലം ഒരു ദശാബ്ദം മുമ്പ് മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ അമിതോത്സാഹികളായി നയിച്ചതിനെ ഡോക്ടർമാർ കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോൾ അധികവും എതിർ ദിശയിലാണെന്ന് ചിലർ വിചാരിക്കുന്നു. ഒരു കുട്ടി ഉൻമാദരോഗിയായിരിക്കുമ്പോൾ മാതാപിതാക്കൾ വളരെയധികം സമ്മർദ്ദവും വേദനയും സഹിക്കുന്നു.
അതുകൊണ്ട് മാതാപിതാക്കളെ കുറ്റപ്പെടുത്തിയിരുന്നത് തെറ്റായിരുന്നെന്ന് മിക്ക ഡോക്ടർമാരും ഇപ്പോൾ പറയുന്നു. തീർച്ചയായും, മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത് എന്ന് ബൈബിൾ ശക്തമായി പ്രേരിപ്പിക്കുന്നുണ്ട്. (കൊലോസ്യർ 3:21) അവർ അങ്ങനെ ചെയ്യുന്നെങ്കിൽ തന്നെ, അതുമാത്രം തങ്ങളുടെ കുട്ടികളെ ഉൻമാദരോഗികളാക്കുന്നതായി തോന്നുന്നില്ല. മാതാപിതാക്കളുടെ നിയന്ത്രണത്തിനു തികച്ചും അതീതമായ വസ്തുതകൾ ഉൾപ്പെട്ടിരിക്കുന്നു.
ജനിതക ഘടകം
നിക്കും ഹെർബർട്ടും (സങ്കല്പ നാമങ്ങൾ) അഭിന്നരായ ഇരട്ടകളായിരുന്നു. ജനിച്ചപ്പോൾ തന്നെ വേർപിരിച്ച് നിക്കിനെ സ്നേഹസമ്പന്നരായ വളർത്തച്ഛനമ്മമാരും ഹെർബർട്ടിനെ ഒരു ഉദാസീനയായ വലിയമ്മയും വളർത്തി. ബാല്യപ്രായത്തിൽ രണ്ടു പേരിലും ചിത്തഭ്രമത്തിന്റെ വിത്തുകൾ മുളയ്ക്കാൻ തുടങ്ങി. നിക്ക് തീവെക്കുകയും മോഷ്ടിക്കുകയും ചെയ്തു. ഹെർബർട്ടിനും തീയോട് ഒരു പ്രതിപത്തിയും പട്ടികളെ ദണ്ഡിപ്പിക്കുന്നതിനുള്ള വാസനയും ഉണ്ടായിരുന്നു. തുടർന്ന് പൂർണ്ണ വളർച്ചയെത്തിയ ഉൻമാദാവസ്ഥയായിത്തീരുകയും രണ്ടുപേരും മാനസിക ആശുപത്രികളിൽ എത്തിച്ചേരുകയും ചെയ്തു.
ആകസ്മികമോ? അതോ ജീൻസ് ഉൻമാദാവസ്ഥ വഹിക്കുന്നുവോ? വേർപെടുത്തി വളർത്തുന്ന അറിയപ്പെടുന്ന 14 ഇരട്ടകളിൽ ഒരു ഇരട്ടയിൽ ഉൻമാദാവസ്ഥ രൂപം പ്രാപിച്ചിരുന്നു. ഒൻപതു സഹോദരങ്ങളിലും ഈ രോഗം ബാധിച്ചിരുന്നു. തെളിവനുസരിച്ച് ജീൻസ് ഉൻമാദാവസ്ഥയ്ക്ക് ഒരു പങ്കു വഹിക്കുന്നുണ്ട്. ജിജ്ഞാസകൊണ്ടാണെങ്കിലും, ഉൻമാദരോഗികളായ രണ്ടുപേർ വിവാഹിതരാകുമ്പോൾ അവരുടെ കുട്ടികളിലും ഉൻമാദാവസ്ഥ രൂപം പ്രാപിക്കുന്നതിന് 46 ശതമാനം സാദ്ധ്യതമാത്രമേ ഉള്ളു. ഉൻമാദാവസ്ഥ യഥാർത്ഥത്തിൽ ഒരു പ്രമുഖ ജീനിന്റെ ഫലമാണെങ്കിൽ 75% കുട്ടികളിലും ഉൻമാദാവസ്ഥ രൂപം പ്രാപിക്കണമായിരുന്നു,” എന്ന് സിക്റ്റ്സോഫ്രീനിയാ: ദി എപ്പിജെനറ്റിക്ക് പസ്സിൽ എന്ന പുസ്തകം വിവരിക്കുന്നു.
ജീൻസിനെക്കാൾ അധികം ഉൾപ്പെട്ടിരിക്കണം. മനസ്സും ഭാവവും മരുന്നും എന്നതിന്റെ എഴുത്തുകാർ ഇപ്രകാരം ഊഹിക്കുന്നു: മനശാസ്ത്രപരമായ അനുഭവം—ദൃഷ്ടാന്തത്തിന് പോരാട്ട മ്ലാനതയ്ക്ക്—ശരീരത്തിന്റെ രാസപരവും ഹോർമോൺ സംബന്ധമായതും മനശാസ്ത്രപരവുമായ പ്രവർത്തനത്തെ തീവ്രമായി ബാധിക്കാൻ കഴിയുമെന്നത് നന്നായി അറിയപ്പെടുന്നു. മാനസികരോഗങ്ങളിൽ, ഒരു മനശാസ്ത്രപരമായ അനുഭവം വികാരങ്ങളെ വ്രണപ്പെടുത്താനാവുന്ന ഒരു വ്യക്തിയിൽ മിക്കപ്പോഴും ത്വരിതപ്പെടുത്തുന്ന ഘടകമാണെന്ന് തിരിച്ചറിയുന്നു.” ജീൻസ് എവിടെ അനുയോജ്യമായിത്തീരുന്നു? ഡോക്ടർമാരായ വെൻഡെറും ക്ലിനും തുടരുന്നു: ഒരു വ്യക്തിയിലെ ജനിതക ഘടകങ്ങൾക്ക് ചില തരത്തിലുള്ള മനശാസ്ത്രപരമായ അനുഭവങ്ങൾക്ക് അയാളുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ കഴിഞ്ഞേക്കും എന്നാണ് ഞങ്ങളുടെ ആകമാനമായ വീക്ഷണം.” അതുകൊണ്ട് ഉൻമാദാവസ്ഥ അതിൽതന്നെ പാരമ്പര്യ സിദ്ധമല്ലാതിരിക്കാമെങ്കിലും അതിലേക്കുള്ള ചായ്വുകൾ വളരെയധികം മുൻകൂട്ടി രൂപപ്പെടുത്തുന്നതായിരിക്കാം.
അസാധാരണമായ തലച്ചോറുകൾ
സ്കിറ്റ്സോഫ്രീയാ ബുള്ളറ്റിൻ പിന്നെയും മറ്റൊരു വിഷമപ്രശ്നം അവതരിപ്പിക്കുന്നു: “അവതരിപ്പിക്കപ്പെട്ട തെളിവ്, ഉൻമാദ രോഗികളുടെ തലച്ചോറിൽ മിക്കവാറും അസാധാരണത്വങ്ങൾ ഉൾക്കൊള്ളുന്നു.”
സാധാരണ രോഗികളിൽ തലച്ചോറിന്റെ ഹിപ്പോകാമ്പസ് എന്നു വിളിക്കപ്പെടുന്ന ഭാഗത്തെ നാഡീകോശങ്ങൾ “മിക്കവാറും ചെറു പടയാളികളെപ്പോലെ” വരിവരിയായി സ്ഥിതിചെയ്യുന്നു എന്ന് ഡോ. ആർനോൾഡ് സ്കിബേൽ ഉറപ്പായി പറയുന്നു. എന്നാൽ ചില ഉൻമാദരോഗികളുടെ തലച്ചോറിൽ “നാഡീകോശങ്ങളും അവയുടെ പ്രവർത്തനവും പൂർണ്ണമായും വക്രമാണ്.” ഇത് ഉൻമാദരോഗിക്ക് മതിവിഭ്രമങ്ങൾക്കും വ്യാമോഹങ്ങൾക്കും ഇടയാക്കുന്നു എന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഉൻമാദരോഗികളായ മറ്റുള്ളവരുടെ തലച്ചോറിൽ വലിയ വിടവുകൾ കാണപ്പെടുന്നു. മാനസികരോഗികളുടെ തലച്ചോറിൽ ജൈവ രസതന്ത്ര വൈകല്യങ്ങൾ ഉണ്ടായിരിക്കാമെന്ന കണ്ടുപിടുത്തമാണ് ഏറ്റവും അമ്പരപ്പിക്കുന്നത്! (പിൻവരുന്ന ലേഖനം കാണുക.)
എന്നിരുന്നാലും ഇന്നുവരെ ഒരോറ്റ തലച്ചോറിന്റെ അസാധാരണത്വമോ ജൈവ രാസതന്ത്ര വൈകല്യമോ ഉൻമാദരോഗികളിൽ പൊതുവായി കാണപ്പെടുന്നില്ല. അതുകൊണ്ട് ഉൻമാദരോഗം “അനേകം വ്യത്യസ്ത കാരണങ്ങളോടുകൂടെ പല തകരാറുകൾ” ആയിരിക്കാം. (സ്കിറ്റ്സോഫ്രീനിയാ: ഒരു പ്രതിവിധിയുണ്ടോ?) സാവധാനം പ്രവർത്തിക്കുന്ന ഒരു വൈറസ്, വിറ്റാമിന്റെ കുറവ്, പോഷണോപചയാപചയ കുഴപ്പങ്ങൾ, ആഹാര അലർജികൾ എന്നിവ ഉൻമാദാവസ്ഥയിൽ അടങ്ങിയിരിക്കുന്നതായി അവകാശപ്പെടുന്ന ഏതാനും ഘടകങ്ങൾ മാത്രമാണ്.
എന്നാൽ ഈ രോഗത്തിന്റെ കൃത്യമായ കാരണവും യാന്ത്രിക പ്രവർത്തനവും വൈദ്യശാസ്ത്രത്തിനു പിടികൊടുക്കാതെ തെന്നിമാറുകയാണെങ്കിലും, ഡോ. ഇ. ഫുള്ളർ റ്റോറി ഇപ്രകാരം പറയുന്നു: “ഉൻമാദരോഗം തലച്ചോറു സംബന്ധമായ ഒരു രോഗമാണ്, ഇപ്പോൾ ഉറപ്പായി അങ്ങനെ അറിയപ്പെടുന്നു. പ്രമേഹവും അന്തരവയവ കലകളുടെ ബഹുവിധ മരവിപ്പും കാൻസറും ശാസ്ത്രീയവും ജീവശാസ്ത്രപരമായ അവസ്ഥയും ആയിരിക്കുന്നതുപോലെതന്നെ വ്യക്തമായും ഇതും ഒരു യഥാർത്ഥ ശാസ്ത്രീയവും ജീവശാസ്ത്രപരവുമായ അവസ്ഥയും ആണ്.” മ്ലാനത സംബന്ധിച്ച് കുഴപ്പങ്ങളും സമാനമായി ജീവശാസ്ത്രത്തോട് ബന്ധിച്ചിരിക്കുന്നു എന്നതിനു തെളിവുണ്ട്.
അപ്രകാരം മാനസിക രോഗത്തിന്റെ നിഗൂഢ പരിവേഷവും—അതിന്റെ ദുഷ്കീർത്തിയും നഷ്ടപ്പെട്ടിരിക്കയാണ്. ഇതിനു ചികിത്സിക്കുന്നതിനുള്ള സാദ്ധ്യത ഒരു സ്പഷ്ടമായ യാഥാർത്ഥ്യമായിത്തീർന്നിരിക്കുന്നു. (g86 9/8)
[അടിക്കുറിപ്പുകൾ]
a “നിങ്ങൾക്ക് മ്ലാനതയോട് പോരാടാൻ കഴിയും!” എന്ന 1981 സെപ്റ്റംബർ 8-ലെ ഉണരുക! കാണുക.
b സ്വീഡനിലും നോർവേയിലും പശ്ചിമ ഐർലൻഡിലും ഉത്തര യുഗോസ്ലോവിയായിലും മിക്ക വികസ്വര രാജ്യങ്ങളിലും ഉൻമാദരോഗത്തിന്റെ അനുപാതം ഉയർന്നതാണ്.
[19-ാം പേജിലെ ചിത്രം]
മാനസികരോഗത്തിന്റെ ആക്രമണത്തിന് അനേകം ഘടകങ്ങൾ ഉൾപ്പെട്ടിരുന്നേക്കാം
പാരമ്പര്യമോ?
ചുറ്റുപാടുകളോ?
തലച്ചോറിന്റെ അസാധാരണത്വമോ?
രസതന്ത്രപരമായ ബലഹീനതയോ?
ആഹാരക്രമമോ?