വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w98 8/1 പേ. 4-6
  • ഒടുവിൽ—എല്ലാവർക്കും നീതി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒടുവിൽ—എല്ലാവർക്കും നീതി
  • വീക്ഷാഗോപുരം—1998
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • നമുക്ക്‌ ആശ്രയി​ക്കാ​വുന്ന ഒരു വാഗ്‌ദാ​നം
  • അനീതി​യെ മറിക​ട​ക്കാ​വു​ന്ന​താണ്‌
  • നീതി​യു​ടെ വിത്തു വിതയ്‌ക്കൽ
  • നീതി​ക്കാ​യുള്ള നിലവി​ളി ആരെങ്കി​ലും കേൾക്കു​മോ?
    മറ്റു വിഷയങ്ങൾ
  • യഹോവ—യഥാർഥ ന്യായത്തിന്റെയും നീതിയുടെയും ഉറവ്‌
    വീക്ഷാഗോപുരം—1998
  • ‘അവന്റെ വഴികൾ ഒക്കെയും നീതിയുള്ളത്‌’
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • യഹോവയെ അനുകരിക്കുക—ന്യായവും നീതിയും പ്രവർത്തിക്കുക
    വീക്ഷാഗോപുരം—1998
കൂടുതൽ കാണുക
വീക്ഷാഗോപുരം—1998
w98 8/1 പേ. 4-6

ഒടുവിൽ—എല്ലാവർക്കും നീതി

“പീഡിത ശബ്ദങ്ങൾക്ക്‌, ആകുല ശബ്ദങ്ങൾക്ക്‌, കേൾക്ക​പ്പെ​ടു​മെന്ന ആശ നശിച്ച ശബ്ദങ്ങൾക്ക്‌ നൂതന വിധങ്ങ​ളിൽ ശ്രദ്ധ നൽകാൻ ഞങ്ങൾ പരി​ശ്ര​മി​ക്കും. . . . എല്ലാവ​രും ദൈവ മുമ്പാകെ തുല്യ മാന്യ​ത​യോ​ടെ ജനിക്കു​ന്നതു പോ​ലെ​തന്നെ മനുഷ്യ​ന്റെ മുമ്പാ​കെ​യും എല്ലാവ​രും തുല്യ മാന്യ​ത​യോ​ടെ ജനിക്കു​ന്നു​വെന്ന്‌ ഒടുവിൽ ഉറപ്പു വരുത്താ​നാ​യി ഭരണഘ​ട​ന​യിൽ എഴുതി​യി​രി​ക്കു​ന്ന​തി​നു ജീവൻ നൽകുക എന്നതാണ്‌ ശേഷി​ക്കുന്ന കാര്യം.”—1969 ജനുവരി 20-ന്‌, തന്റെ സ്ഥാനാ​രോ​ഹണ പ്രസം​ഗ​ത്തിൽ യു.എസ്‌. പ്രസി​ഡന്റ്‌ റിച്ചാർഡ്‌ മിൽഹൗസ്‌ നിക്‌സൺ പറഞ്ഞത്‌.

രാജാ​ക്ക​ന്മാ​രും പ്രസി​ഡ​ന്റു​മാ​രും പ്രധാ​ന​മ​ന്ത്രി​മാ​രും അധികാ​രം ഏറ്റെടു​ക്കു​മ്പോൾ നീതി​യെ​ക്കു​റി​ച്ചു സംസാ​രി​ക്കാൻ ചായ്‌വ്‌ ഉള്ളവരാണ്‌. ഐക്യ​നാ​ടു​ക​ളി​ലെ ഒരു മുൻ പ്രസി​ഡ​ന്റാ​യി​രുന്ന റിച്ചാർഡ്‌ നിക്‌സൺ അതിന്‌ ഒരു അപവാ​ദ​മാ​യി​രു​ന്നില്ല. പക്ഷേ, കാര്യ​ങ്ങളെ ചരി​ത്ര​ത്തി​ന്റെ നിഷ്‌പക്ഷ വെളി​ച്ച​ത്തിൽ വീക്ഷി​ക്കു​മ്പോൾ അദ്ദേഹ​ത്തി​ന്റെ വാചാ​ല​മായ വാക്കു​കൾക്കു തിളക്കം നഷ്ടപ്പെ​ടു​ന്നു. ‘ഭരണഘ​ട​ന​യ്‌ക്കു ജീവൻ നൽകാ​നാ​കു​മെന്ന്‌’ പ്രതിജ്ഞ എടു​ത്തെ​ങ്കി​ലും, നിക്‌സൺ പിന്നീട്‌ നിയമ ലംഘന​ത്തി​നു കുറ്റക്കാ​ര​നാ​യി കാണ​പ്പെ​ടു​ക​യും അധികാ​രം വെച്ചൊ​ഴി​യാൻ നിർബ​ന്ധി​ത​നാ​കു​ക​യും ചെയ്‌തു. മൂന്നു പതിറ്റാ​ണ്ടു​കൾ കഴിഞ്ഞി​ട്ടും, ‘പീഡി​ത​വും ആകുല​വും ആശയറ്റ​തു​മായ ശബ്ദങ്ങൾ’ കേൾക്ക​പ്പെ​ടാ​നാ​യി മുറവി​ളി കൂട്ടു​ക​യാണ്‌.

സദു​ദ്ദേ​ശ്യ​മു​ള്ള അസംഖ്യം നേതാ​ക്ക​ന്മാർ കണ്ടെത്തി​യി​ട്ടു​ള്ളതു പോലെ, അത്തരം ശബ്ദങ്ങൾ കേട്ട്‌ സങ്കടങ്ങൾക്കു പരിഹാ​രം വരുത്തുക എന്നത്‌ എളുപ്പ​മുള്ള കാര്യമല്ല. ‘എല്ലാവർക്കും നീതി’ എന്നത്‌ വഴുതി​മാ​റുന്ന ഒരു ലക്ഷ്യമാ​ണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും അനേകം നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌, നമ്മുടെ ശ്രദ്ധ അർഹി​ക്കുന്ന ഒരു വാഗ്‌ദാ​നം—നീതി​യെ​ക്കു​റി​ച്ചുള്ള ഒരു അതുല്യ വാഗ്‌ദാ​നം—നൽക​പ്പെട്ടു.

താൻതന്നെ തിര​ഞ്ഞെ​ടു​ക്കുന്ന ഒരു ‘ദാസനെ’ അയയ്‌ക്കു​മെന്ന്‌ ദൈവം തന്റെ പ്രവാ​ച​ക​നായ യെശയ്യാ​വി​ലൂ​ടെ തന്റെ ജനത്തിന്‌ ഉറപ്പു കൊടു​ത്തു. യഹോവ അവരോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ ആത്മാവി​നെ അവനു നൽകി; അവൻ ജനതകൾക്കു നീതി പ്രദാനം ചെയ്യും.” (യെശയ്യാ​വു 42:1-3, പി.ഒ.സി. ബൈ.) സകല ജനതകൾക്കും നിലനിൽക്കുന്ന നീതിയെ അർഥമാ​ക്കുന്ന അത്തരം ഒരു സമഗ്ര​മായ പ്രഖ്യാ​പനം നടത്താൻ ഒരു മാനുഷ ഭരണാ​ധി​പ​നും ധൈര്യ​പ്പെ​ടില്ല. ഈ വാഗ്‌ദാ​നം ആശ്രയ യോഗ്യ​മാ​ണോ? അത്തരം ഒരു അസാധാ​രണ നേട്ടം എന്നെങ്കി​ലും കൈവ​രി​ക്കാ​നാ​കു​മോ?

നമുക്ക്‌ ആശ്രയി​ക്കാ​വുന്ന ഒരു വാഗ്‌ദാ​നം

ഒരു വാഗ്‌ദാ​നം എത്രമാ​ത്രം ആശ്രയ യോഗ്യ​മാണ്‌ എന്നത്‌ അതു നൽകുന്ന ആളിനെ ആശ്രയി​ച്ചി​രി​ക്കു​ന്നു. ഈ കാര്യ​ത്തിൽ, തന്റെ “ദാസൻ” ലോക​വ്യാ​പ​ക​മാ​യി നീതി സംസ്ഥാ​പി​ക്കു​മെന്നു പ്രഖ്യാ​പി​ക്കു​ന്നത്‌ സർവശ​ക്ത​നായ ദൈവ​മ​ല്ലാ​തെ മറ്റാരു​മല്ല. രാഷ്‌ട്രീ​യ​ക്കാ​രിൽ നിന്നു വ്യത്യ​സ്‌ത​നാ​യി, യഹോവ ഒരിക്ക​ലും ലാഘവ ബുദ്ധി​യോ​ടെ വാഗ്‌ദാ​നങ്ങൾ നൽകാ​റില്ല. ‘അവനു ഭോഷ്‌ക്കു പറവാൻ കഴിയി’ല്ലെന്നു ബൈബിൾ നമുക്ക്‌ ഉറപ്പു തരുന്നു. (എബ്രായർ 6:18) “ഞാൻ നിർണ്ണ​യി​ച്ച​തു​പോ​ലെ നിവൃ​ത്തി​യാ​കും” എന്ന്‌ ദൈവം ദൃഢമാ​യി പ്രഖ്യാ​പി​ക്കു​ന്നു.—യെശയ്യാ​വു 14:24.

ദൈവം തിര​ഞ്ഞെ​ടു​ത്തി​രി​ക്കുന്ന ‘ദാസനായ’ യേശു​ക്രി​സ്‌തു​വി​ന്റെ ചരി​ത്ര​വും ആ വാഗ്‌ദാ​ന​ത്തി​ലുള്ള നമ്മുടെ ഉറപ്പിനെ ദൃഢീ​ക​രി​ക്കു​ന്നു. നീതി സംസ്ഥാ​പി​ക്കു​ന്നവൻ നീതി ഇഷ്ടപ്പെ​ടു​ക​യും നീതിക്കു ചേർച്ച​യിൽ ജീവി​ക്കു​ക​യും വേണം. “നീതിയെ ഇഷ്ടപ്പെ​ടു​ക​യും ദുഷ്ടതയെ ദ്വേഷി​ക്ക​യും” ചെയ്‌ത ഒരു മനുഷ്യൻ എന്ന നിലയിൽ യേശു​വിന്‌ ഒരു കറയറ്റ ചരി​ത്ര​മാണ്‌ ഉള്ളത്‌. (എബ്രായർ 1:9) അവൻ പറഞ്ഞ കാര്യ​ങ്ങ​ളും ജീവിച്ച വിധവും മാത്രമല്ല മരിച്ച വിധം പോലും അവൻ ശരിക്കും നീതി​മാ​നായ ഒരു മനുഷ്യൻ ആയിരു​ന്നു എന്നു തെളി​യി​ച്ചു. പ്രത്യ​ക്ഷ​ത്തിൽ, യേശു​വി​ന്റെ വിചാ​ര​ണ​യ്‌ക്കും വധത്തി​നും സാക്ഷ്യം വഹിച്ച ഒരു റോമൻ സൈനിക ഉദ്യോ​ഗസ്ഥൻ ഇങ്ങനെ പറയാൻ പ്രേരി​ത​നാ​യി: “ഈ മനുഷ്യൻ വാസ്‌ത​വ​മാ​യി നീതി​മാൻ ആയിരു​ന്നു.”—ലൂക്കൊസ്‌ 23:47.

സ്വയം നീതി​നി​ഷ്‌ഠ​നാ​യി ജീവി​ച്ച​തി​നു പുറമേ, തന്റെ നാളിൽ കൊടി​കു​ത്തി വാണി​രുന്ന അനീതി​യെ യേശു ചെറു​ക്കു​ക​യും ചെയ്‌തു. അവൻ അതു ചെയ്‌തത്‌ അട്ടിമ​റി​യി​ലൂ​ടെ​യോ വിപ്ലവ​ത്തി​ലൂ​ടെ​യോ ആയിരു​ന്നില്ല, മറിച്ച്‌ ശ്രദ്ധി​ക്കു​മാ​യി​രുന്ന എല്ലാവ​രെ​യും യഥാർഥ നീതി പഠിപ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു. യഥാർഥ ന്യായ​വും നീതി​യും പ്രവർത്തി​ക്കേ​ണ്ടത്‌ എങ്ങനെ എന്നതിന്റെ വിദഗ്‌ധ​മായ ഒരു വിശദീ​ക​ര​ണ​മാണ്‌ അവന്റെ ഗിരി​പ്ര​ഭാ​ഷണം.—മത്തായി 5-7 അധ്യാ​യങ്ങൾ.

യേശു താൻ പ്രസം​ഗി​ച്ചതു നടപ്പാക്കി. യഹൂദ സമൂഹ​ത്തിൽ “തൊട്ടു​കൂ​ടാ​ത്തവർ” ആയിരുന്ന ഹതഭാ​ഗ്യ​രായ കുഷ്‌ഠ​രോ​ഗി​കളെ അവൻ പുച്ഛിച്ചു തള്ളിയില്ല. മറിച്ച്‌, അവൻ അവരു​മാ​യി സംസാ​രി​ച്ചു, അവരെ തൊടു​ക​യും സൗഖ്യ​മാ​ക്കു​ക​യും പോലും ചെയ്‌തു. (മർക്കൊസ്‌ 1:40-42) ദരി​ദ്ര​രും മർദി​ത​രും ഉൾപ്പെടെ അവൻ കണ്ടുമു​ട്ടിയ എല്ലാവ​രും അവനു വില​പ്പെ​ട്ടവർ ആയിരു​ന്നു. (മത്തായി 9:36) “അദ്ധ്വാ​നി​ക്കു​ന്ന​വ​രും ഭാരം ചുമക്കു​ന്ന​വ​രും ആയു​ള്ളോ​രേ, എല്ലാവ​രും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസി​പ്പി​ക്കും,” അവൻ അവരോ​ടു പറഞ്ഞു.—മത്തായി 11:28.

സർവോ​പ​രി, തന്നെ ദുഷി​പ്പി​ക്കാ​നോ പ്രകോ​പി​പ്പി​ക്കാ​നോ തനിക്കു ചുറ്റു​മുള്ള അനീതി​യെ അവൻ അനുവ​ദി​ച്ചില്ല. അവൻ തിന്മയ്‌ക്കു പകരം തിന്മ ചെയ്‌തില്ല. (1 പത്രൊസ്‌ 2:22, 23) അതിക​ഠി​ന​മായ വേദന അനുഭ​വി​ച്ച​പ്പോൾ പോലും, തന്നെ സ്‌തം​ഭ​ത്തിൽ തറച്ച പടയാ​ളി​കൾക്കു വേണ്ടി അവൻ തന്റെ സ്വർഗീയ പിതാ​വി​നോ​ടു പ്രാർഥി​ച്ചു. “പിതാവേ, ഇവർ ചെയ്യു​ന്നതു ഇന്നതു എന്നു അറിയാ​യ്‌ക​കൊ​ണ്ടു ഇവരോ​ടു ക്ഷമി​ക്കേ​ണമേ” എന്ന്‌ അവൻ യാചിച്ചു. (ലൂക്കൊസ്‌ 23:34) തീർച്ച​യാ​യും അവൻ ‘നീതി എന്താ​ണെന്ന്‌ ജനതകൾക്കു വ്യക്തമാ​ക്കി കൊടു​ത്തു.’ (മത്തായി 12:18, NW) നീതി​നി​ഷ്‌ഠ​മായ ഒരു ലോകം സ്ഥാപി​ക്കാ​നുള്ള ദൈവ​ത്തി​ന്റെ ആഗ്രഹ​ത്തിന്‌, അവന്റെ സ്വന്തം പുത്രന്റെ ജീവി​ക്കുന്ന ദൃഷ്ടാ​ന്ത​ത്തെ​ക്കാൾ വലിയ എന്തു തെളി​വാ​ണു​ള്ളത്‌?

അനീതി​യെ മറിക​ട​ക്കാ​വു​ന്ന​താണ്‌

അനീതി​യെ മറിക​ട​ക്കാ​നാ​കും എന്നതിന്റെ ജീവി​ക്കുന്ന ഒരു തെളിവ്‌ ഇന്നു ലോക​ത്തിൽ ലഭ്യമാണ്‌. മുൻവി​ധി, പക്ഷപാതം, വർഗീ​യ​വാ​ദം, അക്രമം എന്നിവയെ കീഴട​ക്കാൻ വ്യക്തി​പ​ര​മാ​യും സംഘട​നാ​പ​ര​മാ​യും യഹോ​വ​യു​ടെ സാക്ഷികൾ ശ്രമി​ക്കു​ന്നു. പിൻവ​രുന്ന ദൃഷ്ടാന്തം പരിഗ​ണി​ക്കുക.

പെഡ്‌റോa താമസി​ച്ചി​രു​ന്നത്‌ സ്‌പെ​യി​നി​ലെ ബസ്‌ക്വൂ കൺട്രി​യിൽ ആയിരു​ന്നു. തന്റെ നാട്ടിൽ നീതി കൊണ്ടു​വ​രാ​നുള്ള ഏക മാർഗം അട്ടിമറി പ്രവർത്തനം ആണെന്ന്‌ അദ്ദേഹം വിശ്വ​സി​ച്ചു. അതിനാ​യി അദ്ദേഹം ഒരു ഭീകര പ്രവർത്തക സംഘട​ന​യിൽ അംഗമാ​യി. സംഘടന അദ്ദേഹ​ത്തി​നു ഫ്രാൻസിൽ അർധ​സൈ​നിക പരിശീ​ലനം നൽകി. പരിശീ​ലനം പൂർത്തി​യാ​യ​പ്പോൾ, ഒരു ഭീകര പ്രവർത്തക സംഘം രൂപീ​ക​രിച്ച്‌ പൊലീസ്‌ ക്വാർട്ടേ​ഴ്‌സു​കൾ തകർക്കാൻ അദ്ദേഹ​ത്തോട്‌ ആജ്ഞാപി​ച്ചു. അദ്ദേഹ​ത്തി​ന്റെ സംഘം സ്‌ഫോ​ടക വസ്‌തു​ക്കൾ നിർമി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോൾ പൊലീസ്‌ അദ്ദേഹത്തെ അറസ്റ്റു ചെയ്‌തു. അദ്ദേഹം 18 മാസം ജയിലിൽ കഴിഞ്ഞു​കൂ​ടി. എന്നാൽ, നിരാ​ഹാര സത്യാ​ഗ്രഹം നടത്തു​ക​യും ഒരിക്കൽ തന്റെ കണങ്കൈ മുറി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ ജയിൽ അഴികൾക്കു പിന്നി​ലും അദ്ദേഹം തന്റെ രാഷ്‌ട്രീയ പ്രവർത്തനം തുടർന്നു.

താൻ നീതി​ക്കു​വേണ്ടി പോരാ​ടു​ക​യാ​ണെന്നു പെഡ്‌റോ കരുതി. പിന്നീട്‌, അദ്ദേഹം യഹോ​വ​യെ​യും അവന്റെ ഉദ്ദേശ്യ​ങ്ങ​ളെ​യും കുറിച്ച്‌ അറിയാൻ ഇടയായി. പെഡ്‌റോ ജയിലിൽ ആയിരു​ന്ന​പ്പോൾ അദ്ദേഹ​ത്തി​ന്റെ ഭാര്യ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​ത്തു ബൈബിൾ പഠിക്കാൻ തുടങ്ങി. ജയിൽ മോചി​തൻ ആയപ്പോൾ, സാക്ഷി​ക​ളു​ടെ ഒരു യോഗ​ത്തിൽ സംബന്ധി​ക്കാൻ ഭാര്യ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം ആ അവസരം വളരെ​യേറെ ആസ്വദി​ച്ച​തി​നാൽ ഒരു ബൈബിൾ അധ്യയനം ആവശ്യ​പ്പെട്ടു. തന്റെ വീക്ഷണ​ഗ​തി​യി​ലും ജീവിത രീതി​യി​ലും വലിയ മാറ്റങ്ങൾ വരുത്താൻ അത്‌ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചു. ഒടുവിൽ 1989-ൽ പെഡ്‌റോ​യും ഭാര്യ​യും സ്‌നാ​പ​ന​മേറ്റു.

“ഒരു ഭീകര പ്രവർത്ത​ക​നാ​യുള്ള എന്റെ ജീവിത കാലത്ത്‌ വാസ്‌ത​വ​ത്തിൽ ഞാൻ ആരെയും കൊന്നി​ട്ടില്ല. അതിന്‌ ഞാൻ യഹോ​വ​യോ​ടു നന്ദിയു​ള്ള​വ​നാണ്‌,” പെഡ്‌റോ പറയുന്നു. “ആളുകൾക്ക്‌ യഥാർഥ സമാധാ​ന​ത്തി​ന്റെ​യും നീതി​യു​ടെ​യും സന്ദേശം, അതായത്‌ ദൈവ​രാ​ജ്യ​ത്തി​ന്റെ സുവാർത്ത, നൽകാ​നാ​യി ഞാൻ ഇപ്പോൾ ദൈവാ​ത്മാ​വി​ന്റെ വാളായ ബൈബിൾ ഉപയോ​ഗി​ക്കു​ന്നു.” ഇപ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു മൂപ്പനാ​യി സേവി​ക്കുന്ന പെഡ്‌റോ, താൻ നശിപ്പി​ക്കാൻ ഉദ്ദേശി​ച്ചി​രുന്ന അതേ ക്വാർട്ടേ​ഴ്‌സു​കൾ കുറച്ചു​കാ​ലം മുമ്പ്‌ സന്ദർശി​ക്കു​ക​യു​ണ്ടാ​യി. എന്നാൽ അവിടെ താമസി​ക്കുന്ന കുടും​ബ​ങ്ങ​ളോട്‌ സമാധാന സന്ദേശം പ്രസം​ഗി​ക്കാൻ ആയിരു​ന്നു ഇത്തവണ അദ്ദേഹം അവിടെ പോയത്‌.

നീതി​നി​ഷ്‌ഠ​മായ ഒരു ലോക​ത്തി​നു വേണ്ടി​യുള്ള വാഞ്‌ഛ നിമി​ത്ത​മാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ ഈ മാറ്റങ്ങൾ വരുത്തു​ന്നത്‌. (2 പത്രൊസ്‌ 3:13) അത്തരം ഒരു ലോകം ആനയി​ക്കു​മെ​ന്നുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തിൽ അടിയു​റച്ചു വിശ്വ​സി​ക്ക​വേ​തന്നെ, നീതി​യോ​ടുള്ള യോജി​പ്പിൽ ജീവി​ക്കേ​ണ്ടതു തങ്ങളുടെ കടമയാ​ണെന്ന്‌ അവർ തിരി​ച്ച​റി​യു​ന്നു. നമ്മുടെ കടമ നാം നിർവ​ഹി​ക്കാൻ ദൈവം പ്രതീ​ക്ഷി​ക്കു​ന്നു എന്നു ബൈബിൾ നമുക്കു വ്യക്തമാ​യി കാണിച്ചു തരുന്നു.

നീതി​യു​ടെ വിത്തു വിതയ്‌ക്കൽ

അനീതി​യെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ, “നീതി​യു​ടെ ദൈവം എവിടെ?” എന്നു നിലവി​ളി​ക്കാൻ നമുക്കു തോന്നി​യേ​ക്കാം എന്നതു സത്യമാണ്‌. മലാഖി​യു​ടെ നാളിലെ യഹൂദ​ന്മാർ അങ്ങനെ ശക്തമായി പരാതി​പ്പെട്ടു. (മലാഖി 2:17, പി.ഒ.സി. ബൈ.) ദൈവം അവരുടെ പരാതി കാര്യ​മാ​യി എടുത്തോ? നേരേ​മ​റി​ച്ചാണ്‌ സംഭവി​ച്ചത്‌. അത്‌ അവനെ “അസഹ്യ​പ്പെ​ടു​ത്തി.” കാരണം, മറ്റു തെറ്റു​കൾക്കു പുറമേ, പ്രായ​മായ തങ്ങളുടെ ഭാര്യ​മാ​രെ നിസ്സാ​ര​മായ മുടന്തൻ ന്യായങ്ങൾ പറഞ്ഞ്‌ വിവാ​ഹ​മോ​ചനം നടത്തി​ക്കൊണ്ട്‌ അവർ അവരോ​ടു വഞ്ചനാ​പ​ര​മാ​യി ഇടപെ​ടു​ക​യാ​യി​രു​ന്നു. ‘ഉടമ്പടി​യ​നു​സ​രിച്ച്‌ അവരുടെ ഭാര്യ​മാ​രും സഖിമാ​രും ആയിരു​ന്നി​ട്ടും അവർ അവിശ്വ​സ്‌തത കാണിച്ച അവരുടെ യൗവന​ത്തി​ലെ ഭാര്യ’മാരുടെ കാര്യ​ത്തിൽ തനിക്കുള്ള താത്‌പ​ര്യം യഹോവ പ്രകടി​പ്പി​ച്ചു.—മലാഖി 2:14, പി.ഒ.സി. ബൈ.

നാം തന്നെ ന്യായ​ര​ഹി​ത​മാ​യി പെരു​മാ​റു​ന്നെ​ങ്കിൽ, നമുക്ക്‌ അനീതിക്ക്‌ എതിരെ നിയമാ​നു​സൃ​തം പരാതി​പ്പെ​ടാൻ കഴിയു​മോ? നേരേ​മ​റിച്ച്‌, ഹൃദയ​ത്തിൽ നിന്നു മുൻവി​ധി​യും വർഗീ​യ​വാ​ദ​വും പിഴു​തെ​റി​യു​ക​യും എല്ലാവ​രോ​ടും നിഷ്‌പ​ക്ഷ​രും സ്‌നേ​ഹ​മു​ള്ള​വ​രും ആയിരി​ക്കു​ക​യും തിന്മയ്‌ക്കു പകരം തിന്മ ചെയ്യാ​തി​രി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ യേശു​വി​നെ അനുക​രി​ക്കാൻ നാം ശ്രമി​ക്കു​മ്പോൾ, നീതിയെ സ്‌നേ​ഹി​ക്കു​ന്നു എന്നു നാം പ്രകട​മാ​ക്കു​ക​യാണ്‌.

നീതി കൊയ്യ​ണ​മെ​ങ്കിൽ ‘നീതി വിതെ​യ്‌ക്കാ’ൻ ബൈബിൾ നമ്മെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു. (ഹോശേയ 10:12) എത്ര നിസ്സാ​ര​മാ​യി കാണ​പ്പെ​ട്ടാ​ലും, അനീതി​യു​ടെ മേലുള്ള ഓരോ വിജയ​വും പ്രധാ​ന​പ്പെ​ട്ട​താണ്‌. ബെർമിൻഹാം തടവറ​യിൽനി​ന്നുള്ള കത്തിൽ (ഇംഗ്ലീഷ്‌) മാർട്ടിൻ ലൂഥർ കിങ്‌ ജൂനിയർ എഴുതി​യതു പോലെ “എവി​ടെ​യുള്ള അനീതി​യും എല്ലായി​ട​ത്തു​മുള്ള നീതിക്കു ഭീഷണി​യാണ്‌.” പെട്ടെ​ന്നു​തന്നെ വരാൻ പോകുന്ന തന്റെ നീതി​നി​ഷ്‌ഠ​മായ പുതിയ ലോകം അവകാ​ശ​മാ​ക്കാൻ ദൈവം തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ “നീതി അന്വേഷി”ക്കുന്ന ആളുക​ളെ​യാണ്‌.—സെഫന്യാ​വു 2:3.

മാനുഷ വാഗ്‌ദാ​ന​ങ്ങ​ളു​ടെ ഇളകുന്ന അടിസ്ഥാ​ന​ത്തി​ന്മേൽ നമുക്കു നമ്മുടെ പ്രത്യാശ പടുത്തു​യർത്താൻ സാധി​ക്കില്ല. എന്നാൽ നമ്മുടെ സ്‌നേ​ഹ​വാ​നായ സ്രഷ്ടാ​വി​ന്റെ വാക്കു നമുക്ക്‌ ആശ്രയി​ക്കാൻ കഴിയും. ദൈവ​രാ​ജ്യം വരാൻ വേണ്ടി പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കാൻ യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞത്‌ അതു​കൊ​ണ്ടാണ്‌. (മത്തായി 6:9, 10) ആ രാജ്യ​ത്തി​ന്റെ നിയമിത രാജാ​വായ യേശു, ‘നിലവി​ളി​ക്കുന്ന ദരി​ദ്ര​നെ​യും സഹായ​മി​ല്ലാത്ത എളിയ​വ​നെ​യും വിടു​വി​ക്കും. എളിയ​വ​നെ​യും ദരി​ദ്ര​നെ​യും അവൻ ആദരി​ക്കും; ദരി​ദ്ര​ന്മാ​രു​ടെ ജീവനെ അവൻ രക്ഷിക്കും.’—സങ്കീർത്തനം 72:12, 13.

വ്യക്തമാ​യും അനീതി ശാശ്വ​തമല്ല. മുഴു ഭൂമി​യു​ടെ മേലു​മുള്ള ക്രിസ്‌തു​വി​ന്റെ ഭരണം അനീതി​യെ എന്നേക്കു​മാ​യി കീഴട​ക്കും. തന്റെ പ്രവാ​ച​ക​നായ യിരെ​മ്യാ​വി​ലൂ​ടെ അതു സംബന്ധിച്ച്‌ ദൈവം നമുക്ക്‌ ഇങ്ങനെ ഉറപ്പു​ത​രു​ന്നു: “ഞാൻ ചെയ്‌ത വാഗ്‌ദാ​നം ഞാൻ നിവർത്തി​ക്കുന്ന കാലം വരുന്നു . . . ആ കാലത്ത്‌ ഞാൻ ദാവീ​ദി​ന്റെ നീതി​മാ​നാ​യൊ​രു സന്തതിയെ രാജാ​വാ​യി തിര​ഞ്ഞെ​ടു​ക്കും. ആ രാജാവ്‌ ദേശ​ത്തെ​ങ്ങും നീതി​യും ന്യായ​വും നടത്തും.”—യിരെ​മ്യാ​വു 33:14, 15, ടുഡേ​യ്‌സ്‌ ഇംഗ്ലീഷ്‌ ഭാഷാ​ന്ത​രം

[അടിക്കു​റി​പ്പു​കൾ]

a യഥാർഥ പേര്‌ അല്ല.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക