ഗീതം 68
എളിയവന്റെ പ്രാർഥന
അച്ചടിച്ച പതിപ്പ്
1. എൻ പ്രാർഥന നീ കേൾക്കേണമേ
യാഹാം ദൈവമേ;
എൻ ഹൃദയത്തിൻ മുറിവുകൾ
ആഴമുള്ളവ; എൻ
വ്യഥകളും നിരാശയും
തളർത്തുന്നെന്നെ; ഞാൻ
നിൻ സഹായം തേടിടുന്നു,
ആശ്വാസമേകൂ.
(കോറസ്)
കൈ തരൂ നീ എഴുന്നേൽക്കാൻ;
സഹിച്ചിടാൻ സഹായിക്കൂ.
നിങ്കലിതാ, അണയുന്നു;
പുതുക്കണേ നീയെൻ ശക്തി.
2. ഞാൻ തളരുമ്പോൾ
നിൻ വചനമാശ്വാസമേകും;
എൻ ഹൃദയവികാരങ്ങളെ
അതു പകരും. നിൻ
വചനത്തിലാശ്രയിക്കാൻ
സഹായിക്കെന്നെ. നിൻ
സ്‌നേഹമെൻ ഹൃദയത്തെ
ക്കാളെത്ര വലുതാം!
(കോറസ്)
കൈ തരൂ നീ എഴുന്നേൽക്കാൻ;
സഹിച്ചിടാൻ സഹായിക്കൂ.
നിങ്കലിതാ, അണയുന്നു;
പുതുക്കണേ നീയെൻ ശക്തി.
(സങ്കീ. 42:6; 119:28; 2 കൊരി. 4:16; 1 യോഹ. 3:20 എന്നിവയും കാണുക.)