ഗീതം 60
അവൻ നിങ്ങളെ ശക്തരാക്കും
1. വിളിച്ചല്ലോ ദൈവം സത്യമാർഗെ നിന്നെ
ഇരുൾ നീക്കി വെളിച്ചമേകാനായ്.
തിരുഹിതം തേടി ശരി ചെയ്‌വാനായ് നിൻ
ഹൃദയാഭിലാഷം കണ്ടു താതൻ.
ചൊല്ലി നീ ദിവ്യേഷ്ടം ചെയ്യുമെന്നും.
സഹായമേകിടുമവനെന്നും.
(കോറസ്)
വാങ്ങി നിന്നെ തനിക്കായ് യേശുവിൻ രക്തത്താൽ;
ശക്തിയേകി നിന്നെ ഉറപ്പിക്കും ദൈവം.
നയിച്ചെന്നും രക്ഷിക്കും, ഇന്നോളം ചെയ്‌തപോൽ.
കാത്തിടും നിന്നെ തൻ പ്രിയനെപ്പോലെന്നും.
2. ദൈവം നൽകി പ്രിയ സുതനെ നിനക്കായ്
നിൻ വിജയമവൻ കാംക്ഷിക്കയാൽ;
സ്‌നേഹവാനാം ദൈവം പുത്രനെയേകിടിൽ
ശക്തനാക്കാതിരിക്കുമോ നിന്നെ?
മറക്കില്ല നിൻ വിശ്വാസ, സ്‌നേഹം;
കരുതിടും നിനക്കായെന്നെന്നും.
(കോറസ്)
വാങ്ങി നിന്നെ തനിക്കായ് യേശുവിൻ രക്തത്താൽ;
ശക്തിയേകി നിന്നെ ഉറപ്പിക്കും ദൈവം.
നയിച്ചെന്നും രക്ഷിക്കും, ഇന്നോളം ചെയ്‌തപോൽ.
കാത്തിടും നിന്നെ തൻ പ്രിയനെപ്പോലെന്നും.
(റോമ. 8:32; 14:8, 9; എബ്രാ. 6:10; 1 പത്രോ. 2:9 എന്നിവയും കാണുക.)