ഗീതം 102
രാജ്യഗീതത്തിൽ പങ്കുചേരുക!
1. ഈ ഗീതമോ ജയാഹ്ലാദത്തിൻ ഗീതം;
അത്യുന്നതൻ തൻ നാമസ്‌തുതിക്കായ്.
പ്രത്യാശയാൽ ഉണർത്തിടുന്നു നമ്മെ.
ചേർന്നു പാടാം ഈ രാജ്യഗീതം നാം:
(കോറസ്)
‘ആരാധിക്കാം ദൈവത്തെ നാം;
ഘോഷിച്ചിടാം രാജ്യത്തെ നാം;
വണങ്ങിടാം, യാഹിനെ വാഴ്‌ത്തിപ്പാടാം,
പഠിച്ചിടാം ഈ രാജ്യഗീതം നാം.’
2. ഈ ഗീതത്താൽ രാജ്യം പ്രസിദ്ധമാക്കും.
വാണിടുന്നു ക്രിസ്‌തു ഭൂമിയിന്മേൽ;
പിറന്നിതാ, നവ്യ ജനതയൊന്ന്:
യേശുവിന്റെ രാജ്യാവകാശികൾ:
(കോറസ്)
‘ആരാധിക്കാം ദൈവത്തെ നാം;
ഘോഷിച്ചിടാം രാജ്യത്തെ നാം;
വണങ്ങിടാം, യാഹിനെ വാഴ്‌ത്തിപ്പാടാം,
പഠിച്ചിടാം ഈ രാജ്യഗീതം നാം.’
3. ഈ ഗീതമോ സൗമ്യർ പഠിക്കും ഗീതം.
വാക്കു വ്യക്തം; സന്ദേശമുജ്ജ്വലം.
പഠിച്ചിതാ, ലക്ഷങ്ങൾ നവ്യഗീതം.
ക്ഷണിക്കുന്നു മറ്റനേകരെയും:
(കോറസ്)
‘ആരാധിക്കാം ദൈവത്തെ നാം;
ഘോഷിച്ചിടാം രാജ്യത്തെ നാം;
വണങ്ങിടാം, യാഹിനെ വാഴ്‌ത്തിപ്പാടാം,
പഠിച്ചിടാം ഈ രാജ്യഗീതം നാം.’
(സങ്കീ. 95:6; 1 പത്രോ. 2:9, 10 വെളി. 12:10 എന്നിവയും കാണുക.)