ഗീതം 36
‘ദൈവം കൂട്ടിച്ചേർത്തത്’
അച്ചടിച്ച പതിപ്പ്
1. ആദരാനന്ദത്താൽ
ചേർന്നു മൂന്നിഴകൾ;
കേൾക്കുന്നിതാ പ്രതിജ്ഞ,
എല്ലാരും സാക്ഷിയായ്:
‘എൻ പ്രിയ കാന്തയെ ഞാൻ
ഹൃദയാ സ്നേഹിക്കും.’
(കോറസ്)
‘ദൈവം ചേർത്തൊരിണകൾ!
വേർപെടുത്തിടല്ലേ.’
2. ദൈവേഷ്ടം വചനാൽ
ഗ്രഹിച്ചിരുവരും;
ആശിഷം തേടുന്നല്ലോ
പ്രതിജ്ഞ കാത്തിടാൻ:
‘എൻ പ്രിയ കാന്തനെ ഞാൻ
ഹൃദയാ സ്നേഹിക്കും.’
(കോറസ്)
‘ദൈവം ചേർത്തൊരിണകൾ!
വേർപെടുത്തിടല്ലേ.’
(ഉല്പ. 2:24; സഭാ. 4:12; എഫെ. 5:22-33 എന്നിവയും കാണുക.)