ഗീതം 83
നമുക്ക് ആത്മനിയന്ത്രണം വേണം
അച്ചടിച്ച പതിപ്പ്
1. യാഹെ സ്നേഹിക്കും ജനം എങ്കിലും പാ
പികൾ ആകയാൽ വേണം സംയമം.
ക്ലേശം നൽകുന്നു ജഡചിന്ത,
ആത്മീയചിന്ത സമാധാനം.
2. എന്നും പരീക്ഷ നമ്മൾ നേരിടും; പാ
പത്തിൻ പ്രമാണം നമ്മെ വീഴ്ത്തിടാം.
സത്യം യാഹേകും ഏറെ ശക്തം;
നേടും സംയമം മാനസത്തിൽ.
3. ദൈവനാമത്തിൻ ശുദ്ധി കാത്തിടാൻ ശ്ര
ദ്ധിക്കാം വാക്കുകൾ, ചിന്താ, ചെയ്തികൾ.
മേലിൽ കുറ്റങ്ങൾ ചെയ്ക വേണ്ടാ;
നേടൂ നാം ആത്മനിയന്ത്രണം.
(1 കൊരി. 9:25; ഗലാ. 5:23; 2 പത്രോ. 1:6 എന്നിവയും കാണുക.)