ഗീതം 124
അതിഥിസത്കാരം ആചരിപ്പിൻ!
അച്ചടിച്ച പതിപ്പ്
1. ആതിഥ്യത്തിൽ യാഹോ ശ്രേഷ്ഠ മാതൃക.
ഏവർക്കും വേണ്ടതോ നൽകിടുന്നവൻ.
മഴയും വെയിലും ആഹാരവുമെല്ലാം
ഏവർക്കുമൊരുപോൽ നൽകുന്നു.
എളിയോർക്കു നമ്മൾ നന്മ ചെയ്തിടാം,
അനുകരിച്ചിടാം യാഹിനെയതിൽ.
നാം കാണിച്ചിടുന്ന
ദയയ്ക്കും നന്മയ്ക്കും
പ്രതിഫലമേകും ദൈവം താൻ.
2. കഷ്ടപ്പെടുന്നോരെ സഹായിക്കുമ്പോൾ
നാമറിയുന്നില്ല അതിൻ സത്ഫലം.
ലുദിയയെപ്പോലെ നമുക്കും ചെയ്തിടാം,
വന്നതിഥിയാകാൻ ചൊല്ലിടാം.
അതിഥികൾക്കായ് നാം നൽകിടാമിപ്പോൾ
സമാധാന, സ്നേഹ, ദയാവായ്പുകൾ.
യാഹിന്റെ കാരുണ്യം
അനുകരിപ്പോരെ
യാഹാം ദൈവമെന്നും സ്നേഹിക്കും.
(പ്രവൃ. 16:14, 15; റോമ. 12:13; 1 തിമൊ. 3:2; എബ്രാ. 13:2; 1 പത്രോ. 4:9 എന്നിവയും കാണുക.)