ഗീതം 42
‘ബലഹീനരെ താങ്ങുക’
അച്ചടിച്ച പതിപ്പ്
1. ദൈവം താങ്ങും ആർദ്രമായ്
ദുർബലർ നമ്മെ;
സ്‌നേഹിച്ചിടുന്നാഴമായ്
കാരുണ്യമോടെ;
മാതൃകയാക്കിടാം
യൊഹിന്റെ പാതയെ;
ക്ലേശിതരെ താങ്ങിടാം,
സ്‌നേഹം നൽകിടാം.
2. ഏകിടാം ആശ്വാസം
നാം ക്ഷീണിതർക്കെന്നും;
വാങ്ങി ക്രിസ്‌തു ഏവരേം
സ്വന്തരക്തത്താൽ;
ദൈവമേകും ബലം,
ദീനരെ താങ്ങിടും;
വേദനയിൽ ചേർന്നിടാം,
കണ്ണുനീരൊപ്പാം.
3. വിധിക്കാതെ നൽകിടാം
ദയയേവർക്കും;
ബലം നൽകി ഏവരേം
പ്രോത്സാഹിപ്പിക്കാം;
നാം ദയ കാണിക്കിൽ
സാന്ത്വനമായിടും;
താങ്ങാം ബലഹീനരെ,
ആശ്വാസം നൽകാം.
(യെശ. 35:3, 4; 2 കൊരി. 11:29; ഗലാ. 6:2 എന്നിവയും കാണുക.)