വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w14 7/1 പേ. 3
  • ഒരു ആഗോളബാധ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു ആഗോളബാധ
  • 2014 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • പുകവലി—എന്താണ്‌ ദൈവത്തിന്റെ വീക്ഷണം?
    2014 വീക്ഷാഗോപുരം
  • സിഗരറ്റുകൾ—നിങ്ങൾ അവയെ നിരസിക്കുന്നുവോ?
    ഉണരുക!—1996
  • ആളുകൾ പുകവലിക്കുന്നതെന്തുകൊണ്ട്‌? അവർ വലിക്കരുതാത്തതെന്തുകൊണ്ട്‌?
    ഉണരുക!—1987
  • പുകഞ്ഞുതീരുന്ന ലക്ഷക്കണക്കിനു ജീവിതങ്ങൾ
    ഉണരുക!—1995
കൂടുതൽ കാണുക
2014 വീക്ഷാഗോപുരം
w14 7/1 പേ. 3
നൂറുകണക്കിനു സിഗരറ്റുകൾ രാജ്യങ്ങളുടെ ആകൃതിയിൽ ഭൂപടത്തിൻ മേൽ അടുക്കിവെച്ചിരിക്കുന്നു

മുഖ്യ​ലേ​ഖനം | പുകവലി —ദൈവ​ത്തി​ന്റെ വീക്ഷണം

ഒരു ആഗോ​ള​ബാധ

നിർദ​യ​നാ​യ ഒരു കൊല​യാ​ളി​യാ​ണു പുകവലി.

  • കഴിഞ്ഞ നൂറ്റാ​ണ്ടിൽ ഇത്‌ പത്തു കോടി ആളുക​ളു​ടെ ജീവൻ അപഹരി​ച്ചു.

  • ഓരോ വർഷവും ഇത്‌ ഏതാണ്ട്‌ 60 ലക്ഷം പേരുടെ ജീവൻ എടുക്കു​ന്നു.

  • ഓരോ ആറു സെക്കെൻഡി​ലും ശരാശരി ഒരാളെ വീതം ഇത്‌ കൊല്ലു​ന്നു.

ഇത്‌ കുറയു​മെ​ന്ന​തി​നു യാതൊ​രു സൂചന​യു​മില്ല.

ഈ പ്രവണത തുടരു​ക​യാ​ണെ​ങ്കിൽ 2030-ഓടെ പുകവ​ലി​മൂ​ല​മുള്ള വാർഷി​ക​മ​ര​ണ​നി​രക്ക്‌ 80 ലക്ഷം കവിയു​മെന്ന്‌ അധികാ​രി​കൾ കണക്കു​കൂ​ട്ടു​ന്നു. 21-ാം നൂറ്റാണ്ട്‌ അവസാ​നി​ക്കു​മ്പോ​ഴേ​ക്കും 100 കോടി ആളുക​ളു​ടെ ജീവൻ പുകഞ്ഞു​തീർന്നി​ട്ടു​ണ്ടാ​കു​മെ​ന്നാണ്‌ അവർ കരുതു​ന്നത്‌.

കേവലം പുക വലിക്കു​ന്നവർ മാത്രമല്ല പുകയി​ല​യു​ടെ ഇരകൾ. അതിജീ​വി​ക്കുന്ന കുടും​ബാം​ഗ​ങ്ങൾക്കു വൈകാ​രി​ക​മാ​യും സാമ്പത്തി​ക​മാ​യും നഷ്ടം സഹി​ക്കേ​ണ്ടി​വ​രു​ന്നു. കൂടാതെ, ഇത്തരം പുക ശ്വസി​ക്കേ​ണ്ടി​വ​രുന്ന 6 ലക്ഷം പുക വലിക്കാത്ത ആളുക​ളും ഇതു നിമിത്തം ഓരോ വർഷവും മരിക്കു​ന്നു. വർധി​ച്ചു​വ​രുന്ന ആരോ​ഗ്യ​രക്ഷാ ചെലവു​ക​ളു​ടെ രൂപത്തിൽ ഇതിന്റെ ഭാരം എല്ലാവ​രും താങ്ങേ​ണ്ടി​വ​രു​ന്നു.

ഒരു മറുമ​രു​ന്നു കണ്ടുപി​ടി​ക്കാൻ ഡോക്‌ടർമാർ പരക്കം​പാ​യുന്ന മഹാമാ​രി​യിൽനി​ന്നു തികച്ചും വ്യത്യസ്‌ത​മാണ്‌ ഇത്‌. ഈ ബാധയ്‌ക്ക്‌ ഒരു പ്രതി​വി​ധി​യുണ്ട്‌; പരിഹാ​രം പരക്കെ അറിയാ​വു​ന്ന​തു​മാണ്‌. ‘ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ’ ഡയറക്‌ടർ ജനറലായ ഡോ. മാർഗ​രെറ്റ്‌ ചാൻ പറയുന്നു: “ഈ പുകയി​ല​ബാധ പൂർണ​മാ​യും മനുഷ്യ​നിർമി​ത​മാണ്‌. ഗവണ്മെ​ന്റും പൊതു​ജ​ന​ങ്ങ​ളും സംയു​ക്ത​മാ​യി ശ്രമി​ച്ചാൽ ഇത്‌ നിയ​ന്ത്രി​ക്കാ​വു​ന്നതേ ഉള്ളൂ.”

ഈ ആരോ​ഗ്യ​പ്ര​തി​സ​ന്ധി​ക്കെ​തി​രെ പോരാ​ടു​ന്ന​തി​നു ലോക​മെ​മ്പാ​ടു​നി​ന്നും അഭൂത​പൂർവ​മായ പ്രതി​ക​ര​ണ​മാ​ണു ലഭിച്ചി​ട്ടു​ള്ളത്‌. 2012 ആഗസ്റ്റു​വരെ 175-ഓളം രാജ്യങ്ങൾ പുകയി​ല​യു​ടെ ഉപയോ​ഗം നിയ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നുള്ള നടപടി​കൾ സ്വീക​രി​ക്കു​ന്ന​തി​നു മുന്നോ​ട്ടു​വന്നു.a എന്നിരു​ന്നാ​ലും, ചില പ്രബല​ശ​ക്തി​കൾ ഇതിനെ നിയ​ന്ത്രി​ക്കു​ന്ന​തിന്‌ ഒരു വിലങ്ങു​ത​ടി​യാ​യി നിൽക്കു​ന്നു. ഓരോ വർഷവും, കോടി​ക്ക​ണ​ക്കി​നു രൂപയാണ്‌ പുതിയ ഉപഭോ​ക്താ​ക്കളെ ആകർഷി​ക്കു​ന്ന​തി​നാ​യി പരസ്യ​ക​മ്പ​നി​കൾ ചെലവി​ടു​ന്നത്‌, പ്രത്യേ​കിച്ച്‌ വികസ്വ​ര​രാ​ജ്യ​ങ്ങ​ളി​ലുള്ള സ്‌ത്രീ​ക​ളെ​യും യുവ​പ്രാ​യ​ക്കാ​രെ​യും ലക്ഷ്യം​വെ​ച്ചു​കൊണ്ട്‌. ഇപ്പോൾ പുകവ​ലി​ക്കുന്ന 100 കോടി​യോ​ളം വരുന്ന ആളുക​ളു​ടെ ഇടയിൽ മരിക്കു​ന്ന​വ​രു​ടെ എണ്ണം ഉയർന്നു​തന്നെ നിൽക്കാ​നാ​ണു സാധ്യത. കാരണം പുകയി​ല​യു​ടെ ആസക്തി​യിൽനിന്ന്‌ പുറത്തു കടക്കുക അത്ര എളുപ്പമല്ല. ഇവർ പുകവലി ഉപേക്ഷി​ക്കു​ന്നി​ല്ലെ​ങ്കിൽ അടുത്ത നാലു ദശകങ്ങ​ളിൽ മരണനി​രക്കു കുതി​ച്ചു​യ​രു​മെന്ന കാര്യം സ്‌പഷ്ട​മാണ്‌.

തങ്ങൾ പുറത്തു​ക​ട​ക്കാൻ ആഗ്രഹി​ക്കുന്ന ഈ ദുശ്ശീ​ല​ത്തിൽ അനേകരെ തളച്ചി​ട്ടി​രി​ക്കു​ന്നത്‌ പരസ്യ​വും പുകയി​ല​യോ​ടുള്ള ആസക്തി​യും ആണ്‌. നാക്കോ​യു​ടെ അനുഭവം അതാണ്‌. കൗമാ​ര​പ്രാ​യ​ത്തിൽ അവൾ പുകവലി ആരംഭി​ച്ചു. മാധ്യ​മങ്ങൾ പുകവ​ലി​ശീ​ലത്തെ ചിത്രീ​ക​രി​ക്കുന്ന വിധം അനുക​രി​ച്ചത്‌ താൻ പരിഷ്‌കാ​ര​മു​ള്ള​വ​ളാ​ണെന്ന തോന്നൽ അവളിൽ ഉളവാക്കി. അവളുടെ മാതാ​പി​താ​ക്കൾ ഇരുവ​രും ശ്വാസ​കോ​ശാർബു​ധം വന്നു മരിക്കാ​നി​ട​യാ​യെ​ങ്കി​ലും അവൾ പുകവലി തുടർന്നു. അവൾക്ക്‌ അപ്പോൾ രണ്ടു കുട്ടി​ക​ളു​മു​ണ്ടാ​യി​രു​ന്നു. “എനിക്കും ശ്വാസ​കോ​ശാർബു​ധം വരു​മെന്നു ഞാൻ ഭയന്നു. കൂടാതെ എന്റെ കുട്ടി​ക​ളു​ടെ ആരോ​ഗ്യ​ത്തെ​ക്കു​റി​ച്ചും എനിക്ക്‌ ഉത്‌കണ്‌ഠ​യു​ണ്ടാ​യി​രു​ന്നു, എന്നിട്ടും എനിക്ക്‌ ഈ ദുശ്ശീലം നിറു​ത്താൻ സാധി​ച്ചില്ല. എന്നെങ്കി​ലും അതിനു കഴിയു​മെന്നു വിചാ​രി​ച്ചു​മില്ല,” അവൾ തുറന്നു സമ്മതി​ക്കു​ന്നു.

എന്നിരു​ന്നാ​ലും നാക്കോ ആ ശീലം നിറു​ത്തു​ക​തന്നെ ചെയ്‌തു. പുകവലി എന്ന ദുശ്ശീലം മറിക​ട​ക്കാൻ ദശലക്ഷ​ങ്ങളെ സഹായിച്ച അതേ ഉറവിൽനി​ന്നാണ്‌ അവൾക്കും ഇതിനുള്ള പ്രേരണ ലഭിച്ചത്‌. ഏതാണ്‌ ആ ഉറവ്‌? തുടർന്നു വായി​ക്കുക. (w14-E 06/01)

a ഇവർ കൈ​ക്കൊണ്ട നടപടി​ക​ളിൽ ചിലത്‌ പുകയി​ല​യു​ടെ അപകട​ങ്ങ​ളെ​ക്കു​റിച്ച്‌ ബോധ​വത്‌ക​രി​ക്കുക, പുകയി​ല​വ്യ​വ​സാ​യ​ത്തി​ന്റെ വിപണനം പരിമി​ത​പ്പെ​ടു​ത്തുക, പുകയി​ല​യുത്‌പ​ന്ന​ങ്ങ​ളു​ടെ നികുതി വർധി​പ്പി​ക്കുക, പുകവലി നിറു​ത്താൻ സഹായി​ക്കുന്ന പരിപാ​ടി​കൾ സംഘടി​പ്പി​ക്കുക എന്നിവ​യാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക