ഗീതം 104
എന്നോടൊപ്പം യാഹിനെ സ്തുതിപ്പിൻ!
അച്ചടിച്ച പതിപ്പ്
1. വാഴ്ത്തിൻ യാഹെ!
ആർപ്പോടെ നാം!
ജീവൻ നൽകി, ശ്വാസവും നൽകി താൻ.
നാം രാപകൽ
വാഴ്ത്തിടുക.
തൻ ശക്തിയോ സ്നേഹത്താൽ ആവൃതം.
പാടാം സ്തുതി; കീർത്തിക്കാം തൻനാമം.
2. വാഴ്ത്തിൻ യാഹെ!
പ്രാർഥിക്കുമ്പോൾ
വേണ്ടതു നൽകിടും കാരുണ്യവാൻ.
താങ്ങിടുന്നു
ക്ഷീണിതരെ;
സൗമ്യരെ പാലിക്കും ആത്മാവിനാൽ.
തൻ നാമവും വീര്യവും ഘോഷിക്കാം.
3. വാഴ്ത്തിൻ യാഹെ!
നീതിയുള്ളോൻ;
ആശ്വാസമെല്ലാം നൽകിടുന്നവൻ.
അന്യായവും
ദുഃഖങ്ങളും
നീക്കി നൽകും ഏവർക്കും ദാനങ്ങൾ.
വാഴ്ത്താം യാഹെ എന്നെന്നും തീക്ഷ്ണമായ്.
(സങ്കീ. 94:18, 19; 145:21; 147:1; 150:2 എന്നിവയും കാണുക.)