ഗീതം 64
സത്യം നിന്റെ സ്വന്തമാക്കുക
1. സത്യത്തിൻ മാർഗം മഹത്താം ജീവദ്
മാർഗം. ചരിക്കതിൽ സ്വഹിതമായ്
നീ. ചെവിചായ്ക്കുവിൻ യാഹിന്റെ
മൊഴിക്കു നീ; വിശ്വസിപ്പിൻ തൻ വചനം.
(കോറസ്)
സ്വന്തമാക്കുവിൻ
ഹൃദയെ ദിവ്യസത്യം.
ആസ്വദിക്കും
യാഹിന്നാശിഷം നീ
ചരിക്കിൽ സത്യമാർഗെ.
2. രാജ്യവേലയ്ക്കായ് ചെയ്തിടും അധ്വാ
നത്തെ മറക്കില്ലവനൊരു നാളും.
സമൃദ്ധാശിഷം ചൊരിയുമവ
നെത്ര, നിത്യജീവനും നൽകിടും.
(കോറസ്)
സ്വന്തമാക്കുവിൻ
ഹൃദയെ ദിവ്യസത്യം.
ആസ്വദിക്കും
യാഹിന്നാശിഷം നീ
ചരിക്കിൽ സത്യമാർഗെ.
3. പൈതങ്ങളല്ലോ തിരുമുമ്പാകെ
നമ്മൾ. വേണ്ടും യാഹിന്റെ മാർഗ
ദീപം. നടക്കാമെന്നും ദിവ്യതാത
നൊപ്പം നാം; തന്നനുഗ്രഹം നേടിടാം.
(കോറസ്)
സ്വന്തമാക്കുവിൻ
ഹൃദയെ ദിവ്യസത്യം.
ആസ്വദിക്കും
യാഹിന്നാശിഷം നീ
ചരിക്കിൽ സത്യമാർഗെ.
(സങ്കീ. 26:3; സദൃ. 8:35; 15:31; യോഹ. 8:31, 32 എന്നിവയും കാണുക.)