വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആളുകൾ പ്രാർഥിക്കുന്നത്‌ എന്തുകൊണ്ട്‌?
    വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)—2016 | നമ്പർ 1
    • മുഖ്യ​ലേ​ഖ​നം | പ്രാർഥന—എന്താണ്‌ പ്രയോ​ജനം?

      ആളുകൾ പ്രാർഥി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

      “ഞാനൊ​രു വലിയ ചൂതാ​ട്ട​ക്കാ​ര​നാ​യി​രു​ന്നു. എനിക്ക്‌ ഭാഗ്യം ലഭിക്കണേ എന്നായി​രു​ന്നു എന്റെ പ്രാർഥന. പക്ഷെ, ഇതുവരെ എനിക്ക്‌ അത്‌ ലഭിച്ചി​ട്ടില്ല.”—സാമുവൽ,a കെനിയ.

      “സ്‌കൂ​ളി​ലാ​യി​രു​ന്ന​പ്പോൾ പല പ്രാർഥ​ന​ക​ളും ഞങ്ങളെ പഠിപ്പി​ച്ചി​ട്ടുണ്ട്‌. അങ്ങനെ മനഃപാ​ഠ​മാ​ക്കിയ പ്രാർഥ​നകൾ ഉരുവി​ടുക മാത്ര​മാ​യി​രു​ന്നു ഞങ്ങൾ ആകെക്കൂ​ടെ ചെയ്‌തി​രു​ന്നത്‌.”—തെരേസ, ഫിലി​പ്പീൻസ്‌.

      “പ്രശ്‌നങ്ങൾ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ ഞാൻ പ്രാർഥി​ക്കും. എന്റെ പാപങ്ങൾ ക്ഷമിച്ചു​കി​ട്ടാ​നും നല്ല ഒരു ക്രിസ്‌ത്യാ​നി​യാ​കാ​നും ഞാൻ പ്രാർഥി​ക്കാ​റുണ്ട്‌.”—മഗ്‌ഡെ​ലിൻ, ഘാന.

      1. ചൂതാട്ടമേശയ്‌ക്ക്‌ അരികിലിരുന്ന്‌ പ്രാർഥിക്കുന്ന ഒരു വ്യക്തി; 2. സ്‌കൂളിൽ പ്രാർഥിക്കുന്ന ഒരു പെൺകുട്ടി; 3. പ്രാർഥിക്കുന്ന ഒരു സ്‌ത്രീ

      പല കാരണ​ങ്ങ​ളെ​ച്ചൊ​ല്ലി ആളുകൾ പ്രാർഥി​ക്കാ​റു​ണ്ടെന്ന്‌ സാമുവൽ, തെരേസ, മഗ്‌ഡെ​ലിൻ എന്നിവ​രു​ടെ അഭി​പ്രാ​യങ്ങൾ തെളി​യി​ക്കു​ന്നു. ചില പ്രാർഥ​നകൾ മറ്റുള്ള​വയെ അപേക്ഷിച്ച്‌ നല്ല ഉദ്ദേശ്യ​ങ്ങൾക്കു വേണ്ടി​യാ​യി​രി​ക്കാം. ചിലർ ഹൃദയം ഉരുകി​യാണ്‌ പ്രാർഥി​ക്കു​ന്നത്‌. മറ്റു ചിലരാ​കട്ടെ, ഉള്ളിൽത്ത​ട്ടാ​തെ വെറുതെ വാചകങ്ങൾ ഉരുവി​ടു​ന്നു. എന്തായാ​ലും, കോടി​ക്ക​ണ​ക്കിന്‌ വരുന്ന ആളുകൾക്ക്‌ പ്രാർഥി​ക്കേ​ണ്ട​തി​ന്റെ ആവശ്യം അനുഭ​വ​പ്പെ​ടു​ന്നുണ്ട്‌. സ്‌കൂൾപ​രീ​ക്ഷ​യിൽ ജയിക്കു​ന്ന​തി​നോ ഇഷ്ടപ്പെട്ട സ്‌പോർട്‌സ്‌ ടീം വിജയി​ക്കു​ന്ന​തി​നോ കുടും​ബ​ജീ​വി​ത​ത്തിൽ ദൈവ​ത്തി​ന്റെ മാർഗ​നിർദേ​ശ​ങ്ങൾക്കോ അല്ലെങ്കിൽ ഇതു​പോ​ലുള്ള പല കാര്യ​ങ്ങൾക്കോ വേണ്ടി​യാ​യി​രി​ക്കാം അവർ പ്രാർഥി​ക്കു​ന്നത്‌. ഇനി, മതങ്ങളു​മാ​യി യാതൊ​രു ബന്ധവു​മി​ല്ലാത്ത ആളുകൾപോ​ലും പതിവാ​യി പ്രാർഥി​ക്കാ​റു​ണ്ടെന്ന്‌ കണക്കുകൾ സൂചി​പ്പി​ക്കു​ന്നു.

      ആകട്ടെ, നിങ്ങൾ പ്രാർഥി​ക്കാ​റു​ണ്ടോ? ഉണ്ടെങ്കിൽ, എന്തി​നൊ​ക്കെ വേണ്ടി​യാണ്‌? പ്രാർഥി​ക്കുന്ന ശീലം നിങ്ങൾക്കു​ണ്ടെ​ങ്കി​ലും ഇല്ലെങ്കി​ലും നിങ്ങൾ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘പ്രാർഥി​ക്കു​ന്ന​തു​കൊണ്ട്‌ എന്താണ്‌ പ്രയോ​ജനം? ആരെങ്കി​ലും എന്റെ പ്രാർഥന കേൾക്കു​ന്നു​ണ്ടോ?’ ഒരു എഴുത്തു​കാ​രൻ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “പ്രാർഥന ഒരു ചികി​ത്സ​പോ​ലെ​യാണ്‌. . . അത്‌, ഒരു പ്രശ്‌നത്തെ താത്‌കാ​ലി​ക​മാ​യി നിങ്ങളു​ടെ മനസ്സിൽനിന്ന്‌ മാറ്റി​ക്ക​ള​യു​ന്നു”. ചില വൈദ്യ​ശാസ്‌ത്ര​വി​ദഗ്‌ധർക്കും ഇതേ അഭി​പ്രാ​യ​മാ​ണു​ള്ളത്‌. അവർ ഇതിനെ ഒരു “പകരചി​കി​ത്സ​യാ​യി” കണക്കാ​ക്കു​ന്നു. അങ്ങനെ​യെ​ങ്കിൽ, പ്രാർഥി​ക്കുന്ന ആളുകൾ അർഥമി​ല്ലാത്ത കാര്യങ്ങൾ ഒരു ചടങ്ങെ​ന്ന​വണ്ണം ആവർത്തി​ക്കു​ക​യാ​ണോ അതോ തുടർച്ച​യാ​യി പ്രാർഥി​ക്കു​ന്ന​തു​കൊണ്ട്‌ കുറഞ്ഞ​പക്ഷം അല്‌പം രോഗ​ശ​മ​ന​മെ​ങ്കി​ലും ലഭിക്കു​ന്നു​ണ്ടോ?

      കേവലം ഒരു രോഗ​ചി​കി​ത്സ​പോ​ലെയല്ല, അതിലു​മ​ധി​കം കാര്യങ്ങൾ പ്രാർഥ​ന​യിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു എന്ന്‌ ബൈബിൾ പറയുന്നു. ശരിയായ വിധത്തി​ലും ശരിയായ കാര്യ​ങ്ങൾക്കു​വേ​ണ്ടി​യും ഉള്ള പ്രാർഥ​നകൾ ഒരുവൻ ശ്രദ്ധി​ക്കു​ന്നു​ണ്ടെ​ന്നും ബൈബിൾ വ്യക്തമാ​ക്കു​ന്നു. ഇത്‌ ശരിയാ​ണോ? ഇതിനുള്ള തെളി​വു​കൾ നമുക്ക്‌ പരി​ശോ​ധി​ക്കാം. (w15-E 10/01)

      a ചില പേരു​കൾക്ക്‌ മാറ്റം വരുത്തി​യി​ട്ടുണ്ട്‌.

  • നമ്മുടെ പ്രാർഥന ആരെങ്കിലും കേൾക്കുന്നുണ്ടോ?
    വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)—2016 | നമ്പർ 1
    • യേശു കണ്ണുകളുയർത്തി പ്രാർഥിക്കുമ്പോൾ ശ്രദ്ധയോടെ കേട്ടിരിക്കുന്ന ശിഷ്യന്മാർ

      മുഖ്യ​ലേ​ഖ​നം | പ്രാർഥന—എന്താണ്‌ പ്രയോ​ജനം?

      നമ്മുടെ പ്രാർഥന ആരെങ്കി​ലും കേൾക്കു​ന്നു​ണ്ടോ?

      ആരും കേൾക്കാ​നി​ല്ലാ​ത്ത​തി​നാൽ വെറുതെ സമയം പാഴാ​ക്ക​ലാണ്‌ പ്രാർഥന എന്ന്‌ ചിലർ വിചാ​രി​ക്കു​ന്നു. മറ്റു ചിലരാ​കട്ടെ, പ്രാർഥി​ക്കാ​റു​ണ്ടെ​ങ്കി​ലും തങ്ങൾക്ക്‌ ഉത്തരം ലഭിച്ചി​ട്ടില്ല എന്നോർത്ത്‌ പരിത​പി​ക്കു​ന്നു. ഒരു നിരീ​ശ്വ​ര​വാ​ദി തന്റെ സങ്കൽപ്പ​ത്തി​ലുള്ള ദൈവ​ത്തോട്‌ “എന്റെ പ്രാർഥ​നയ്‌ക്ക്‌ ചെറു​താ​യെ​ങ്കി​ലും ഒന്ന്‌ ഉത്തരം തരേണമേ” എന്ന്‌ പ്രാർഥി​ച്ചു. എന്നാൽ ദൈവം “മിണ്ടി​യ​തേ​യില്ല” എന്ന്‌ അദ്ദേഹം പറഞ്ഞു.

      ഒരു ദൈവ​മു​ണ്ടെ​ന്നും ദൈവം നമ്മുടെ പ്രാർഥ​നകൾ കേൾക്കു​ന്നു​ണ്ടെ​ന്നും ബൈബിൾ ഉറപ്പു​നൽകു​ന്നു. വളരെ​ക്കാ​ലം​മുമ്പ്‌ ദൈവം തന്റെ ജനത്തോട്‌ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്ന​താ​യി ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌: “നിങ്ങളു​ടെ നിലവി​ളി​യു​ടെ ശബ്ദത്തിങ്കൽ അവന്നു (ദൈവം) നിശ്ചയ​മാ​യി​ട്ടു കരുണ തോന്നും; അതു കേൾക്കു​മ്പോൾ തന്നേ അവൻ ഉത്തരം അരുളും.” (യെശയ്യാ​വു 30:19) “നേരു​ള്ള​വ​രു​ടെ പ്രാർത്ഥ​ന​യോ അവന്നു പ്രസാദം” എന്ന്‌ മറ്റൊരു ബൈബിൾവാ​ക്യ​വും പറയുന്നു.—സദൃശ​വാ​ക്യ​ങ്ങൾ 15:8.

      യേശു തന്റെ പിതാ​വി​നോട്‌ പ്രാർഥി​ക്കു​ക​യും അതിന്‌ “ഉത്തരം ലഭിക്കു​ക​യും ചെയ്‌തു.”—എബ്രായർ 5:7

      അത്‌ മാത്രമല്ല, ചിലർ പ്രാർഥി​ച്ച​പ്പോൾ ദൈവം അവരുടെ പ്രാർഥന കേട്ടതാ​യുള്ള രേഖയും ബൈബി​ളിൽ അടങ്ങി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ യേശു, “തന്നെ മരണത്തിൽനി​ന്നു രക്ഷിപ്പാൻ കഴിയു​ന്ന​വ​നോ​ടു. . . അപേക്ഷ” കഴിക്ക​യും “ഉത്തരം ലഭിക്കു​ക​യും ചെയ്‌തു” എന്ന്‌ ഒരു ബൈബിൾവാ​ക്യം പറയുന്നു. (എബ്രായർ 5:7) മറ്റു ചില ഉദാഹ​ര​ണങ്ങൾ ദാനീ​യേൽ 9:21-ലും 2 ദിനവൃ​ത്താ​ന്തം 7:1-ലും കാണാ​നാ​കും.

      അങ്ങനെ​യെ​ങ്കിൽ, പ്രാർഥ​ന​കൾക്ക്‌ ഉത്തരം ലഭിക്കു​ന്നില്ല എന്ന്‌ ചിലർക്ക്‌ തോന്നു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? മറ്റ്‌ ദൈവ​ങ്ങ​ളോ​ടോ പൂർവി​ക​രോ​ടോ പ്രാർഥി​ക്കു​ന്ന​തി​നു പകരം യഹോ​വ​യോട്‌ മാത്രമേ പ്രാർഥി​ക്കാ​വൂ എന്നാണ്‌ ബൈബിൾ പറയു​ന്നത്‌.a കൂടാതെ, “തിരു​ഹി​ത​പ്ര​കാ​രം” അതായത്‌ ദൈവം അംഗീ​ക​രി​ക്കുന്ന കാര്യ​ങ്ങൾക്കു​വേ​ണ്ടി​യാ​യി​രി​ക്കണം നമ്മൾ പ്രാർഥി​ക്കേ​ണ്ട​തെ​ന്നും അത്‌ പറയുന്നു. ഈ വിധത്തിൽ പ്രാർഥി​ക്കു​മ്പോൾ ദൈവം ‘കേൾക്കും’ എന്നും ബൈബിൾ ഉറപ്പു​നൽകു​ന്നു. (1 യോഹ​ന്നാൻ 5:14) അതു​കൊണ്ട്‌, നമ്മുടെ പ്രാർഥ​നകൾ കേൾക്ക​ണ​മെ​ങ്കിൽ ദൈവ​ത്തെ​ക്കു​റി​ച്ചും ദൈവ​ത്തി​ന്റെ ഇഷ്ടത്തെ​ക്കു​റി​ച്ചും അറി​യേ​ണ്ട​തുണ്ട്‌.

      പ്രാർഥന എന്നത്‌ മതപര​മായ ചടങ്ങ്‌ മാത്ര​മ​ല്ലെ​ന്നും ദൈവം നമ്മുടെ പ്രാർഥന കേൾക്കു​ക​യും ഉത്തരം നൽകു​ക​യും ചെയ്യു​ന്നു​ണ്ടെ​ന്നും അനേകർ വിശ്വ​സി​ക്കു​ന്നു. കെനി​യ​യിൽ താമസി​ക്കുന്ന ഐസക്ക്‌ പറയുന്നു: “ബൈബി​ളി​നെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ എന്നെ സഹായി​ക്കണേ എന്ന്‌ ഞാൻ പ്രാർഥി​ച്ച​തേ​യു​ള്ളൂ. അല്‌പ​സ​മ​യ​ത്തി​നു​ള്ളിൽ ഒരാൾ എന്റെ അടുത്തു​വന്ന്‌ ബൈബിൾ പഠിപ്പി​ക്കാ​മെന്ന്‌ പറഞ്ഞു. “ഫിലി​പ്പീൻസു​കാ​രി​യായ ഹിൽഡ പുകവലി നിറു​ത്താൻ ആഗ്രഹി​ച്ചി​രു​ന്നു. അതിനാ​യി ശ്രമിച്ച്‌ പലതവണ പരാജ​യ​പ്പെ​ട്ട​പ്പോൾ “എന്തു​കൊണ്ട്‌ ഇക്കാര്യ​ത്തെ​ക്കു​റിച്ച്‌ ദൈവ​ത്തോട്‌ പ്രാർഥി​ച്ചു​കൂ​ടാ?” എന്ന്‌ അവളുടെ ഭർത്താവ്‌ ചോദി​ച്ചു. അത്‌ കൊള്ളാ​മെന്ന്‌ ഹിൽഡയ്‌ക്ക്‌ തോന്നി. “എന്റെ പ്രാർഥ​നയ്‌ക്ക്‌ ദൈവം ഉത്തരം നൽകിയ വിധം എന്നെ അതിശ​യി​പ്പി​ച്ചു. പുകവ​ലി​യോ​ടുള്ള താത്‌പ​ര്യം പതു​ക്കെ​പ്പ​തു​ക്കെ കുറഞ്ഞു​വന്നു. ഒടുവിൽ എനിക്ക്‌ അത്‌ നിറു​ത്താ​നും കഴിഞ്ഞു” എന്ന്‌ ഹിൽഡ പറയുന്നു.

      നിങ്ങളു​ടെ വ്യക്തി​പ​ര​മായ പ്രശ്‌ന​ങ്ങ​ളിൽ നിങ്ങളെ സഹായി​ക്കാൻ ദൈവ​ത്തിന്‌ താത്‌പ​ര്യ​മു​ണ്ടോ, പ്രത്യേ​കി​ച്ചും അത്‌ ദൈവ​ത്തി​ന്റെ ഇഷ്ടത്തോട്‌ ചേർച്ച​യി​ലാ​യി​രി​ക്കു​മ്പോൾ?

      (w15-E 10/01)

      a ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ ദൈവ​ത്തി​ന്റെ പേര്‌ യഹോവ എന്നാണ്‌.

  • പ്രാർഥിക്കാൻ ദൈവം നമ്മെ ക്ഷണിക്കുന്നത്‌ എന്തുകൊണ്ടാണ്‌?
    വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)—2016 | നമ്പർ 1
    • മുഖ്യ​ലേ​ഖ​നം | പ്രാർഥന—എന്താണ്‌ പ്രയോ​ജനം?

      പ്രാർഥി​ക്കാൻ ദൈവം നമ്മെ ക്ഷണിക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?

      തന്റെ സുഹൃ​ത്താ​കാൻ ദൈവം നിങ്ങളെ ക്ഷണിക്കു​ന്നു.

      ഒരു നല്ല ബന്ധം സ്ഥാപി​ക്കാൻ സുഹൃ​ത്തു​ക്കൾ ആശയവി​നി​മയം നടത്തുന്നു. അതു​പോ​ലെ, ദൈവം തന്നോട്‌ സംസാ​രി​ക്കാൻ നിങ്ങ​ളെ​യും ക്ഷണിക്കു​ന്നു. ദൈവം ഇങ്ങനെ പറയുന്നു: “നിങ്ങൾ എന്നെ വിളി​ച്ച​പേ​ക്ഷി​ക്കും; എന്റെ അടുക്കൽവന്നു പ്രാർഥി​ക്കും. ഞാൻ നിങ്ങളു​ടെ പ്രാർഥന ശ്രവി​ക്കും.” (യിരെ​മ്യാ​വു 29:12, പി.ഒ.സി.) അങ്ങനെ, ദൈവ​ത്തോട്‌ നിങ്ങളു​ടെ സംസാരം തുടരു​മ്പോൾ നിങ്ങൾ ‘ദൈവ​ത്തോട്‌ അടുത്തു ചെല്ലും; അവൻ നിങ്ങ​ളോട്‌ അടുത്തു’ വരിക​യും ചെയ്യും. (യാക്കോബ്‌ 4:8) ദൈവം “തന്നെ വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏവർക്കും സമീപ​സ്ഥ​നാ​കു​ന്നു” എന്ന്‌ ബൈബിൾ ഉറപ്പു​നൽകു​ന്നു. (സങ്കീർത്തനം 145:18) നമ്മൾ എത്ര​ത്തോ​ളം ദൈവ​ത്തോട്‌ പ്രാർഥി​ക്കു​ന്നു​വോ അത്ര​ത്തോ​ളം ദൈവ​വു​മാ​യുള്ള ബന്ധവും തഴച്ചു​വ​ള​രും.

      “യഹോവ, തന്നേ വിളി​ച്ച​പേ​ക്ഷി​ക്കുന്ന ഏവർക്കും. . . സമീപ​സ്ഥ​നാ​കു​ന്നു.”—സങ്കീർത്തനം 145:18

      നിങ്ങളെ സഹായി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു.

      യേശു പറഞ്ഞു: “മകൻ അപ്പം ചോദി​ച്ചാൽ നിങ്ങളിൽ ആരെങ്കി​ലും അവനു കല്ല്‌ കൊടു​ക്കു​മോ? മീൻ ചോദി​ച്ചാൽ അവനു പാമ്പിനെ കൊടു​ക്കു​മോ? മക്കൾക്കു നല്ല ദാനങ്ങൾ നൽകാൻ. . . നിങ്ങൾക്ക്‌ അറിയാ​മെ​ങ്കിൽ, സ്വർഗ​സ്ഥ​നായ നിങ്ങളു​ടെ പിതാവ്‌ തന്നോടു ചോദി​ക്കു​ന്ന​വർക്ക്‌ നന്മകൾ എത്രയ​ധി​കം നൽകും!” (മത്തായി 7:9-11) അതെ, ദൈവം ‘നിങ്ങ​ളെ​ക്കു​റി​ച്ചു കരുത​ലു​ള്ള​വ​നും’ നിങ്ങളെ സഹായി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വ​നും ആയതി​നാൽ പ്രാർഥി​ക്കാ​നാ​യി നിങ്ങളെ ക്ഷണിക്കു​ന്നു. (1 പത്രോസ്‌ 5:7) നിങ്ങളു​ടെ പ്രശ്‌ന​ങ്ങൾപോ​ലും പ്രാർഥ​ന​യിൽ തന്നെ അറിയി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു. ബൈബിൾ പറയുന്നു: “ഒന്നി​നെ​ക്കു​റി​ച്ചും ഉത്‌കണ്‌ഠ​പ്പെ​ടേണ്ട; ഏതു കാര്യ​ത്തി​ലും പ്രാർഥ​ന​യാ​ലും യാചന​യാ​ലും നിങ്ങളു​ടെ അപേക്ഷകൾ കൃതജ്ഞ​താസ്‌തോ​ത്ര​ങ്ങ​ളോ​ടെ ദൈവത്തെ അറിയി​ക്കുക.”—ഫിലി​പ്പി​യർ 4:6.

      മനുഷ്യന്‌ ദൈവ​വു​മാ​യുള്ള ബന്ധം ആവശ്യ​മാണ്‌.

      കോടി​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ പ്രാർഥി​ക്കേ​ണ്ട​തി​ന്റെ ആവശ്യകത അനുഭ​വ​പ്പെ​ടു​ന്ന​താ​യി മനുഷ്യ​രു​ടെ പ്രകൃ​ത​ത്തെ​ക്കു​റി​ച്ചുള്ള പഠനത്തിൽ വിദഗ്‌ധർ കണ്ടെത്തി​യി​രി​ക്കു​ന്നു. ഈ ഗണത്തിൽ അജ്ഞേയ​വാ​ദി​ക​ളും (ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം മനസ്സി​ലാ​ക്കാ​നാ​വി​ല്ലെന്ന്‌ കരുതു​ന്നവർ), എന്തിന്‌ ചില നിരീ​ശ്വ​ര​വാ​ദി​കൾപോ​ലും ഉൾപ്പെ​ടു​ന്നു.a ഇതെല്ലാം കാണി​ക്കു​ന്നത്‌ ദൈവ​വു​മാ​യുള്ള ബന്ധം ഉണ്ടായി​രി​ക്കത്തക്ക വിധത്തി​ലാണ്‌ മനുഷ്യ​രെ സൃഷ്ടി​ച്ചി​രി​ക്കു​ന്നത്‌ എന്നാണ്‌. ഇതുത​ന്നെ​യാണ്‌ “തങ്ങളുടെ ആത്മീയ ആവശ്യ​ത്തെ​ക്കു​റി​ച്ചു ബോധ​മു​ള്ളവർ അനുഗൃ​ഹീ​തർ” എന്ന്‌ പറഞ്ഞ​പ്പോൾ യേശു​വും അർഥമാ​ക്കി​യത്‌. (മത്തായി 5:3) ആ ആവശ്യം നിവർത്തി​ക്കാ​നുള്ള ഒരു മാർഗം ദൈവ​ത്തോട്‌ പതിവാ​യി ആശയവി​നി​മയം ചെയ്യുക എന്നതാണ്‌.

      പ്രാർഥി​ക്കാ​നു​ള്ള ദൈവ​ത്തി​ന്റെ ക്ഷണം നമ്മൾ സ്വീക​രി​ക്കു​ന്നെ​ങ്കിൽ എന്തെല്ലാം പ്രയോ​ജ​നങ്ങൾ പ്രതീ​ക്ഷി​ക്കാ​നാ​കും?

      (w15-E 10/01)

      a 2012-ൽ ഒരു ഗവേഷ​ണ​കേ​ന്ദ്രം (Pew Research Center) ഐക്യ​നാ​ടു​ക​ളി​ലുള്ള നിരീ​ശ്വ​ര​വാ​ദി​ക​ളെ​യും അജ്ഞേയ​വാ​ദി​ക​ളെ​യും ഉൾപ്പെ​ടു​ത്തി നടത്തിയ സർവേ​യിൽ 11 ശതമാ​ന​ത്തോ​ളം പേർ മാസത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും പ്രാർഥി​ക്കു​ന്ന​താ​യി വെളി​പ്പെ​ടു​ത്തി.

      പ്രാർഥനയിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌?

      നമ്മുടെ ജീവി​ത​ത്തി​ലെ എല്ലാ കാര്യ​ങ്ങ​ളും പ്രാർഥ​ന​യിൽ ഉൾപ്പെ​ടു​ത്താൻ കഴിയു​മെന്ന്‌ ബൈബിൾ പറയുന്നു. പിൻവ​രുന്ന കാര്യങ്ങൾ പ്രാർഥ​ന​യിൽ ഉൾപ്പെ​ട്ടേ​ക്കാം:

      • പാപങ്ങളുടെ ഏറ്റുപ​റ​ച്ചിൽ “ഞാൻ എന്റെ പാപം നിന്നോ​ട​റി​യി​ച്ചു; എന്റെ അകൃത്യം മറെച്ച​തു​മില്ല.”—സങ്കീർത്തനം 32:5.

      • നന്ദി നൽകൽ ‘യഹോ​വെക്കു സ്‌തോ​ത്രം (“നന്ദി”, NW) നൽകു​ന്നത്‌ . . . നല്ലത്‌.’—സങ്കീർത്തനം 92:1-3.

      • സ്‌തുതി അർപ്പിക്കൽ “ഞാൻ യഹോ​വയെ എല്ലാകാ​ല​ത്തും വാഴ്‌ത്തും; അവന്റെ സ്‌തുതി എപ്പോ​ഴും എന്റെ നാവി​ന്മേൽ ഇരിക്കും.”—സങ്കീർത്തനം 34:1.

      • മാർഗനിർദേശങ്ങൾക്കായുള്ള അപേക്ഷകൾ “നിന്റെ കല്‌പ​ന​ക​ളു​ടെ പാതയിൽ എന്നെ നടത്തേ​ണമേ; ഞാൻ അതിൽ ഇഷ്ടപ്പെ​ടു​ന്നു​വ​ല്ലോ.”—സങ്കീർത്തനം 119:35.

      • ശക്തിക്കായുള്ള അപേക്ഷകൾ ‘എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപയു​ണ്ടാ​കേ​ണമേ; നിന്റെ ദാസന്നു നിന്റെ ശക്തി തരേണമേ.’—സങ്കീർത്തനം 86:16.

  • പ്രാർഥനകൊണ്ട്‌ എന്താണ്‌ ഗുണം?
    വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)—2016 | നമ്പർ 1
    • രോഗിയായ അമ്മയ്‌ക്കുവേണ്ടി പ്രാർഥിക്കുന്ന ഒരു സ്‌ത്രീ

      മുഖ്യ​ലേ​ഖ​നം | പ്രാർഥന—എന്താണ്‌ പ്രയോ​ജനം?

      പ്രാർഥ​ന​കൊണ്ട്‌ എന്താണ്‌ ഗുണം?

      ഏതൊരു കാര്യ​ത്തി​നും ഇറങ്ങി​ത്തി​രി​ക്കു​ന്ന​തി​നു​മുമ്പ്‌, ‘ഞാൻ ഈ കാര്യം ചെയ്യു​ന്ന​തു​കൊണ്ട്‌ എനിക്ക്‌ എന്ത്‌ പ്രയോ​ജനം’ എന്ന്‌ നിങ്ങൾ ചിന്തി​ച്ചേ​ക്കാം. എന്നാൽ, പ്രാർഥ​ന​യു​ടെ കാര്യ​ത്തി​ലും ഇങ്ങനെ ചിന്തി​ച്ചാൽ അത്‌ സ്വാർഥ​ത​യാ​യി​രി​ക്കു​മോ? ആയിരി​ക്ക​ണ​മെ​ന്നില്ല. പ്രാർഥി​ക്കു​ന്ന​തു​കൊണ്ട്‌ എന്തെങ്കി​ലും പ്രയോ​ജ​ന​മു​ണ്ടോ എന്ന്‌ ചിന്തി​ക്കു​ന്നത്‌ സ്വാഭാ​വി​കം മാത്ര​മാണ്‌.

      കേവലം, മതപര​മായ ഒരു ചടങ്ങാ​യി​ട്ടോ അല്ലെങ്കിൽ മനസ്സിന്‌ അല്‌പം സുഖം തരുന്ന കാര്യ​മാ​യി​ട്ടോ അല്ല, പകരം പ്രാർഥ​നയ്‌ക്ക്‌ അതി​നെ​ക്കാൾ പ്രാധാ​ന്യ​മുണ്ട്‌ എന്നതിന്റെ തെളി​വു​കൾ മുൻലേ​ഖ​ന​ങ്ങ​ളിൽ നമ്മൾ ചിന്തിച്ചു. യഥാർഥ​ത്തിൽ, സത്യ​ദൈവം നമ്മുടെ പ്രാർഥ​നകൾ കേൾക്കു​ക​തന്നെ ചെയ്യുന്നു. ശരിയായ വിധത്തി​ലും ഉചിത​മായ കാര്യ​ങ്ങൾക്ക്‌ വേണ്ടി​യും ആണ്‌ പ്രാർഥി​ക്കു​ന്ന​തെ​ങ്കിൽ ദൈവം തീർച്ച​യാ​യും ശ്രദ്ധി​ക്കും. ശരിക്കും പറഞ്ഞാൽ, ദൈവ​ത്തി​ന്റെ അടുക്ക​ലേക്ക്‌ ചെല്ലാൻ ദൈവം നമ്മളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാണ്‌ ചെയ്യു​ന്നത്‌. (യാക്കോബ്‌ 4:8) അങ്ങനെ​യെ​ങ്കിൽ, പ്രാർഥ​നയെ ജീവി​ത​ത്തി​ന്റെ ഭാഗമാ​ക്കു​ന്ന​വർക്ക്‌ എന്തെല്ലാം പ്രയോ​ജ​ന​ങ്ങ​ളാണ്‌ പ്രതീ​ക്ഷി​ക്കാ​നാ​കുക? ചില പ്രയോ​ജ​നങ്ങൾ എന്തൊ​ക്കെ​യാ​ണെന്ന്‌ നമുക്ക്‌ നോക്കാം.

      മനസ്സമാ​ധാ​നം.

      പ്രശ്‌ന​ങ്ങ​ളും വെല്ലു​വി​ളി​ക​ളും ജീവി​തത്തെ വരിഞ്ഞു​മു​റു​ക്കു​മ്പോൾ ഉത്‌കണ്‌ഠകൾ നിങ്ങളെ കീഴട​ക്കാ​റു​ണ്ടോ? എങ്കിൽ, ‘ഇടവി​ടാ​തെ പ്രാർഥി​ക്കാ​നും’ നമ്മുടെ ‘അപേക്ഷകൾ ദൈവത്തെ അറിയി​ക്കാ​നും’ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (1 തെസ്സ​ലോ​നി​ക്യർ 5:17; ഫിലി​പ്പി​യർ 4:6) അങ്ങനെ, പ്രാർഥ​ന​യി​ലൂ​ടെ നിങ്ങൾ ദൈവ​ത്തി​ലേക്ക്‌ തിരി​യു​ന്നെ​ങ്കിൽ “മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ങ്ങ​ളെ​യും നിനവു​ക​ളെ​യും ക്രിസ്‌തു​യേശു മുഖാ​ന്തരം കാത്തു​കൊ​ള്ളു”മെന്ന്‌ ബൈബിൾ ഉറപ്പു​നൽകു​ന്നു. (ഫിലി​പ്പി​യർ 4:7) നമ്മുടെ പ്രയാ​സങ്ങൾ സ്വർഗീ​യ​പി​താ​വി​ന്റെ മുമ്പാകെ പകരു​മ്പോൾ വലിയ മനസ്സമാ​ധാ​നം നമുക്ക്‌ ലഭിക്കും. “നിന്റെ ഭാരം യഹോ​വ​യു​ടെ​മേൽ വെച്ചു​കൊൾക; അവൻ നിന്നെ പുലർത്തും”എന്നാണ്‌ സങ്കീർത്തനം 55:22 പറയു​ന്നത്‌.

      “നിന്റെ ഭാരം യഹോ​വ​യു​ടെ​മേൽ വെച്ചു​കൊൾക; അവൻ നിന്നെ പുലർത്തും” —സങ്കീർത്തനം 55:22

      ലോക​മെ​മ്പാ​ടു​മുള്ള നിരവധി ആളുകൾ ഇത്തരം സമാധാ​നം അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടുണ്ട്‌. ദക്ഷിണ കൊറി​യ​യി​ലെ ഹീറാൻ പറയുന്നു: “എനിക്ക്‌ ജീവി​ത​ത്തിൽ അനേകം പ്രശ്‌നങ്ങൾ ഉണ്ടെങ്കി​ലും ദൈവ​ത്തോട്‌ അതെക്കു​റിച്ച്‌ പ്രാർഥി​ച്ചു​ക​ഴി​യു​മ്പോൾ ഒരു ഭാരം ഇറക്കി​വെ​ച്ച​തു​പോ​ലെ തോന്നും. ആ പ്രശ്‌നത്തെ സഹിച്ച്‌ നിൽക്കാ​നുള്ള ശക്തി എനിക്ക്‌ അങ്ങനെ ലഭിക്കും.” ഫിലി​പ്പീൻസിൽ താമസി​ക്കുന്ന സിസില്യ ഇങ്ങനെ പറയുന്നു: “എന്റെ കുട്ടി​ക​ളെ​യും അമ്മയെ​യും കുറിച്ച്‌ ഓർക്കു​മ്പോൾ എനിക്ക്‌ വലിയ ഉത്‌കണ്‌ഠ​യാണ്‌. അമ്മയാ​ണെ​ങ്കി​ലോ എന്നെ തിരി​ച്ച​റി​യാൻ കഴിയാത്ത അവസ്ഥയി​ലും. എന്നാൽ, ദൈവ​ത്തോട്‌ പ്രാർഥി​ക്കു​ന്ന​തി​നാൽ ഉത്‌കണ്‌ഠകൾ കുറയ്‌ക്കാൻ എനിക്ക്‌ സാധി​ക്കു​ന്നു. കാരണം, എന്നെ സഹായി​ക്കാൻ യഹോ​വ​യു​ണ്ടെന്ന്‌ എനിക്ക്‌ അറിയാം.”

      പ്രശ്‌നങ്ങൾ നേരി​ടു​മ്പോൾ ആശ്വാ​സ​വും ബലവും.

      ദുരി​ത​പൂർണ​മായ സാഹച​ര്യ​ങ്ങ​ളാ​ലോ ജീവനു​പോ​ലും ഭീഷണി ഉയർത്തി​യേ​ക്കാ​വുന്ന പ്രശ്‌ന​ങ്ങ​ളാ​ലോ കടുത്ത പിരി​മു​റു​ക്കം അനുഭ​വി​ക്കുന്ന ഒരാളാ​ണോ നിങ്ങൾ? എങ്കിൽ, ‘സർവാ​ശ്വാ​സ​ത്തി​ന്റെ​യും ദൈവം’ നിങ്ങൾക്ക്‌ വലിയ മനസ്സമാ​ധാ​നം നൽകും. ‘ഏതു കഷ്ടതയി​ലു​മു​ള്ള​വ​രെ​യും ആശ്വസി​പ്പി​ക്കാൻ’ ദൈവ​ത്തിന്‌ കഴിയു​മെന്ന്‌ ബൈബിൾ പറയുന്നു. (2 കൊരി​ന്ത്യർ 1:3, 4) ഉദാഹ​ര​ണ​ത്തിന്‌, യേശു അതീവ ദുഃഖി​ത​നാ​യി​രുന്ന ഒരു സാഹച​ര്യ​ത്തിൽ ‘മുട്ടു​കു​ത്തി പ്രാർഥി​ച്ചു.’ എന്തായി​രു​ന്നു ഫലം? ഉടൻതന്നെ, “സ്വർഗ​ത്തിൽനിന്ന്‌ ഒരു ദൂതൻ പ്രത്യ​ക്ഷ​നാ​യി അവനെ ബലപ്പെ​ടു​ത്തി.” (ലൂക്കോസ്‌ 22:41, 43) മറ്റൊരു വിശ്വസ്‌ത​മ​നു​ഷ്യ​നാ​യി​രു​ന്നു നെഹെ​മ്യാവ്‌. ഒരു സന്ദർഭ​ത്തിൽ, ദൈവ​ത്തി​ന്റെ വേല നിറു​ത്താൻ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ ദുഷ്ടരായ ആളുകൾ അവനെ ഭീഷണി​പ്പെ​ടു​ത്തി​യ​പ്പോൾ “ദൈവമേ, എന്നെ ധൈര്യ​പ്പെ​ടു​ത്തേ​ണമേ” എന്ന്‌ നെഹെ​മ്യാവ്‌ പ്രാർഥി​ച്ചു. അപ്പോൾ, ധൈര്യം വീണ്ടെ​ടു​ക്കാ​നും പ്രവർത്തനം തുടരാ​നും ദൈവം അവനെ സഹായി​ച്ച​താ​യി തുടർന്നുള്ള സംഭവങ്ങൾ പറയുന്നു. (നെഹെ​മ്യാ​വു 6:9-16) ഇനി, പ്രാർഥി​ച്ച​പ്പോൾ ഉത്തരം ലഭിച്ച​തി​നെ​ക്കു​റിച്ച്‌ ഘാനയി​ലെ റെജി​നാൾഡ്‌ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “പ്രാർഥി​ക്കു​മ്പോൾ, വിശേ​ഷി​ച്ചും ഏറ്റവും ബുദ്ധി​മുട്ട്‌ നിറഞ്ഞ സാഹച​ര്യ​ങ്ങ​ളിൽ, ‘പേടി​ക്കേണ്ട’ എന്ന്‌ പറഞ്ഞ്‌ എന്നെ സമാധാ​നി​പ്പി​ക്കാ​നും എനിക്ക്‌ വേണ്ട സഹായം ചെയ്‌തു​ത​രാ​നും കഴിയുന്ന ഒരു വ്യക്തി​യോട്‌ എന്റെ വിഷമങ്ങൾ പങ്കു​വെ​ച്ച​ല്ലോ എന്നത്‌ എന്നെ വളരെ​യ​ധി​കം ആശ്വസി​പ്പി​ക്കു​ന്നു.” അതെ, നമ്മൾ പ്രാർഥി​ക്കു​മ്പോൾ ദൈവ​ത്തിന്‌ നമ്മളെ ആശ്വസി​പ്പി​ക്കാ​നാ​കും!

      ദൈവ​ത്തിൽനി​ന്നുള്ള ജ്ഞാനം.

      നമ്മൾ എടുക്കുന്ന ചില തീരു​മാ​നങ്ങൾ നമ്മളെ​യും പ്രിയ​പ്പെ​ട്ട​വ​രെ​യും ആജീവ​നാ​ന്തം ബാധി​ച്ചേ​ക്കാം. അങ്ങനെ​യെ​ങ്കിൽ, നമുക്ക്‌ എങ്ങനെ ജ്ഞാനപൂർവം തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ കഴിയും? ബൈബിൾ പറയുന്നു: “നിങ്ങളിൽ ആർക്കെ​ങ്കി​ലും ജ്ഞാനം കുറവാ​ണെ​ങ്കിൽ അവൻ ദൈവ​ത്തോട്‌ യാചി​ച്ചു​കൊ​ണ്ടേ​യി​രി​ക്കട്ടെ; അപ്പോൾ അത്‌ അവനു ലഭിക്കും; അനിഷ്ടം കൂടാതെ എല്ലാവർക്കും ഉദാര​മാ​യി നൽകു​ന്ന​വ​ന​ല്ലോ ദൈവം.” (യാക്കോബ്‌ 1:5) ജ്ഞാനത്തി​നാ​യി ദൈവ​ത്തോട്‌ പ്രാർഥി​ക്കു​ന്നെ​ങ്കിൽ പരിശു​ദ്ധാ​ത്മാ​വി​നെ നൽകി​ക്കൊണ്ട്‌ ബുദ്ധി​പൂർവ​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ ദൈവം നമ്മെ സഹായി​ക്കും. അതു​കൊണ്ട്‌, പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായ​ത്തി​നു​വേണ്ടി നമുക്ക്‌ പ്രത്യേ​കാൽ അപേക്ഷി​ക്കാം. കാരണം, “സ്വർഗ​സ്ഥ​നായ പിതാവ്‌ തന്നോടു ചോദി​ക്കു​ന്ന​വർക്കു പരിശു​ദ്ധാ​ത്മാ​വി​നെ എത്രയ​ധി​കം നൽകും!” എന്ന ഉറപ്പ്‌ യേശു നമുക്ക്‌ നൽകി​യി​ട്ടുണ്ട്‌.—ലൂക്കോസ്‌ 11:13

      പ്രാർഥിക്കുന്ന ഒരു വ്യക്തി

      “ശരിയായ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള മാർഗ​നിർദേ​ശ​ത്തി​നാ​യി ഞാൻ യഹോ​വ​യോട്‌ നിരന്തരം പ്രാർഥി​ച്ചു.”—ക്വാ​ബെ​നോ, ഘാന

      പ്രധാ​ന​പ്പെട്ട തീരു​മാ​നങ്ങൾ എടുത്ത​പ്പോൾ യേശു​വി​നു​പോ​ലും പിതാ​വി​ന്റെ സഹായം ആവശ്യ​മാ​ണെന്ന്‌ തോന്നി. 12 അപ്പൊസ്‌ത​ല​ന്മാ​രെ തെര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ ഒരു “രാത്രി മുഴുവൻ അവൻ ദൈവ​ത്തോ​ടു പ്രാർഥി​ച്ചു​കൊ​ണ്ടി​രു”ന്നതായി ബൈബിൾ പറയുന്നു.—ലൂക്കോസ്‌ 6:12.

      യേശു​വി​നെ​പ്പോ​ലെ, ഇന്ന്‌ അനേക​രും ജ്ഞാനപൂർവ​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ സഹായി​ക്കേ​ണമേ എന്ന്‌ പ്രാർഥി​ച്ച​പ്പോൾ ദൈവം ഉത്തരം നൽകി​യ​താ​യി തിരി​ച്ച​റി​ഞ്ഞി​ട്ടുണ്ട്‌. ഫിലി​പ്പീൻസു​കാ​രി​യായ റെജീ​നയ്‌ക്ക്‌ പ്രയാ​സ​ക​ര​മായ അനേകം സാഹച​ര്യ​ങ്ങ​ളി​ലൂ​ടെ കടന്നു​പോ​കേ​ണ്ടി​വന്നു. അവളുടെ ഭർത്താവ്‌ മരിച്ചു. അതോടെ, കുടും​ബത്തെ പോറ്റേണ്ട ഉത്തരവാ​ദി​ത്വം അവളുടെ ചുമലി​ലാ​യി. താമസി​യാ​തെ അവൾക്ക്‌ ജോലി​യും നഷ്ടപ്പെട്ടു. കൂടാതെ, കുട്ടി​കളെ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തിൽ പല പ്രശ്‌ന​ങ്ങ​ളും നേരിട്ടു. ഈ സാഹച​ര്യ​ത്തിൽ ജ്ഞാനപൂർവം തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ അവളെ സഹായി​ച്ചത്‌ എന്താണ്‌? അവൾ പറയുന്നു: “അപ്പോ​ഴൊ​ക്കെ പതിവായ പ്രാർഥ​ന​യി​ലൂ​ടെ യഹോ​വ​യിൽ ആശ്രയി​ക്കു​ക​യാണ്‌ ഞാൻ ചെയ്‌തത്‌.” ഘാനയിൽ താമസി​ക്കുന്ന ക്വാ​ബെ​നോ ദൈവ​ത്തി​ന്റെ സഹായ​ത്തി​നാ​യി പ്രാർഥി​ച്ച​തി​നെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “നിർമാ​ണ​മേ​ഖ​ല​യിൽ നല്ല ശമ്പളമു​ണ്ടാ​യി​രുന്ന ഒരു ജോലി എനിക്ക്‌ നഷ്ടപ്പെട്ടു.” ഇനി എന്ത്‌ ചെയ്യണ​മെ​ന്ന​തി​നെ​ക്കു​റിച്ച്‌ പല കാര്യങ്ങൾ മനസ്സി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അദ്ദേഹം പറയുന്നു: “ശരിയായ തീരു​മാ​ന​മെ​ടു​ക്കാ​നുള്ള മാർഗ​നിർദേ​ശ​ത്തി​നാ​യി ഞാൻ യഹോ​വ​യോട്‌ നിരന്തരം പ്രാർഥി​ച്ചു. അങ്ങനെ, എന്റെ ആത്മീയ​വും ഭൗതി​ക​വും ആയ ആവശ്യങ്ങൾ നിറ​വേ​റ്റാൻ കഴിയുന്ന ഒരു ജോലി കണ്ടെത്താൻ എനിക്ക്‌ കഴിഞ്ഞു. അതിന്‌ എന്നെ സഹായി​ച്ചത്‌ യഹോ​വ​യാ​ണെന്ന്‌ എനിക്ക്‌ ഉറപ്പാണ്‌.” അതു​കൊണ്ട്‌, ദൈവ​വു​മാ​യുള്ള ബന്ധത്തെ ബാധി​ക്കുന്ന കാര്യങ്ങൾ വരു​മ്പോൾ മുട്ടി​പ്പാ​യി പ്രാർഥി​ക്കു​ന്ന​തി​ലൂ​ടെ നിങ്ങൾക്കും ദൈവ​ത്തി​ന്റെ വഴിന​ട​ത്തിപ്പ്‌ അനുഭ​വി​ച്ച​റി​യാ​നാ​കും.

      പ്രാർഥ​ന​യി​ലൂ​ടെ നേടാൻ കഴിയുന്ന ഏതാനും ചില കാര്യ​ങ്ങ​ളാണ്‌ നമ്മൾ ഇവിടെ ചർച്ച ചെയ്‌തത്‌. (കൂടുതൽ ഉദാഹ​ര​ണ​ങ്ങൾക്ക്‌, “പ്രാർഥ​ന​യു​ടെ പ്രയോ​ജ​നങ്ങൾ” എന്ന ചതുരം കാണുക) ഈ പ്രയോ​ജ​നങ്ങൾ നിങ്ങൾക്കും ലഭിക്കാൻ ആദ്യം ദൈവ​ത്തെ​ക്കു​റി​ച്ചും ദൈവ​ത്തി​ന്റെ ഇഷ്ടത്തെ​ക്കു​റി​ച്ചും അറി​യേ​ണ്ട​തുണ്ട്‌. അത്‌ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ബൈബിൾ പഠിക്കു​ന്ന​തിന്‌ നിങ്ങളെ സഹായി​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​കളെ സമീപി​ക്കുക.a “പ്രാർത്ഥന കേൾക്കുന്ന” ദൈവ​വു​മാ​യി അടുക്കാ​നുള്ള ആദ്യപ​ടി​യാ​യി​രി​ക്കും അത്‌.—സങ്കീർത്തനം 65:2.▪ (w15-E 10/01)

      a കൂടുതൽ വിവര​ങ്ങൾക്ക്‌ നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെ​ടു​ക​യോ www.jw.org എന്ന ഞങ്ങളുടെ വെബ്‌സൈറ്റ്‌ സന്ദർശി​ക്കു​ക​യോ ചെയ്യുക.

      പ്രാർഥനയുടെ പ്രയോ​ജ​ന​ങ്ങൾ

      മനസ്സമാധാനം “ഒന്നി​നെ​ക്കു​റി​ച്ചും ഉത്‌കണ്‌ഠ​പ്പെ​ടേണ്ട; ഏതു കാര്യ​ത്തി​ലും പ്രാർഥ​ന​യാ​ലും യാചന​യാ​ലും നിങ്ങളു​ടെ അപേക്ഷകൾ കൃതജ്ഞ​താസ്‌തോ​ത്ര​ങ്ങ​ളോ​ടെ ദൈവത്തെ അറിയി​ക്കുക; അപ്പോൾ മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മായ ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ങ്ങ​ളെ​യും നിനവു​ക​ളെ​യും ക്രിസ്‌തു​യേശു മുഖാ​ന്തരം കാത്തു​കൊ​ള്ളും.”—ഫിലി​പ്പി​യർ 4:6, 7.

      ദൈവത്തിൽനിന്നുള്ള ആശ്വാസം “മനസ്സലി​വുള്ള പിതാ​വും സർവാ​ശ്വാ​സ​ത്തി​ന്റെ​യും ദൈവ​വു​മാ​യി, നമ്മുടെ കർത്താ​വായ യേശു​ക്രിസ്‌തു​വി​ന്റെ ദൈവ​വും പിതാ​വു​മാ​യവൻ വാഴ്‌ത്ത​പ്പെ​ടു​മാ​റാ​കട്ടെ. . . നമ്മുടെ കഷ്ടതക​ളി​ലൊ​ക്കെ​യും അവൻ നമ്മെ ആശ്വസി​പ്പി​ക്കു​ന്നു.”—2 കൊരി​ന്ത്യർ 1:3, 4.

      ജ്ഞാനപൂർവം തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നുള്ള മാർഗ​നിർദേശം “ആകയാൽ നിങ്ങളിൽ ആർക്കെ​ങ്കി​ലും ജ്ഞാനം കുറവാ​ണെ​ങ്കിൽ അവൻ ദൈവ​ത്തോട്‌ യാചി​ച്ചു​കൊ​ണ്ടേ​യി​രി​ക്കട്ടെ; അപ്പോൾ അത്‌ അവനു ലഭിക്കും; അനിഷ്ടം കൂടാതെ എല്ലാവർക്കും ഉദാര​മാ​യി നൽകു​ന്ന​വ​ന​ല്ലോ ദൈവം.”—യാക്കോബ്‌ 1:5.

      പ്രലോഭനങ്ങളെ ചെറുത്ത്‌ നിൽക്കാ​നുള്ള സഹായം “പ്രലോ​ഭ​ന​ത്തിൽ അകപ്പെ​ടാ​തി​രി​ക്കാൻ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കു​വിൻ.”—ലൂക്കോസ്‌ 22:40.

      പാപങ്ങൾക്കായുള്ള ക്ഷമ “എന്റെ നാമം വിളി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന എന്റെ ജനം തങ്ങളെ​ത്തന്നേ താഴ്‌ത്തി പ്രാർത്ഥി​ച്ചു എന്റെ മുഖം അന്വേ​ഷി​ച്ചു തങ്ങളുടെ ദുർമ്മാർഗ്ഗ​ങ്ങളെ വിട്ടു​തി​രി​യു​മെ​ങ്കിൽ, ഞാൻ സ്വർഗ്ഗ​ത്തിൽനി​ന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തി​ന്നു സൌഖ്യം വരുത്തി​ക്കൊ​ടു​ക്കും.”—2 ദിനവൃ​ത്താ​ന്തം 7: 14.

      മറ്റുള്ളവരെ സഹായി​ക്കാ​നുള്ള ഒരു മാർഗം “നീതി​മാ​ന്റെ പ്രാർഥന ഫലിക്കു​ന്നു എന്നതി​നാൽ അതിനു വലിയ ശക്തിയുണ്ട്‌.”—യാക്കോബ്‌ 5:16.

      പ്രാർഥനകൾക്ക്‌ ഉത്തരം ലഭിക്കു​മ്പോ​ഴു​ളള പ്രോ​ത്സാ​ഹനം “യഹോവ അവനോ​ടു (ശലോ​മോ​നോട്‌) അരുളി​ച്ചെയ്‌ത​തെ​ന്തെ​ന്നാൽ: നീ എന്റെ മുമ്പാകെ കഴിച്ചി​രി​ക്കുന്ന നിന്റെ പ്രാർഥ​ന​യും യാചന​യും ഞാൻ കേട്ടു.”—1 രാജാ​ക്ക​ന്മാർ 9:3.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക