സുവാർത്ത സമർപ്പിക്കൽ—വീക്ഷാഗോപുരം വിശേഷവൽക്കരിച്ചുകൊണ്ട്
1.ബൈബിൾ ദൈവത്തെസംബന്ധിച്ചും അവന്റെ പുത്രനായ യേശുക്രിസ്തുവിനെസംബന്ധിച്ചും ഉളള അറിവ് തേടുന്നതിന് മനുഷ്യവർഗ്ഗത്തെ ശക്തമായി പ്രേരിപ്പിക്കുന്നു. ഈ അറിവ് സ്വർണ്ണത്തെക്കാളും വെളളിയെക്കാളും വളരെയധികം വിലയേറിയതാണ്. (സദൃശ. 8:10) എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അത്തരം സൂക്ഷ്മപരിജ്ഞാനം നിത്യജീവനിലേക്കു നയിക്കുന്നു. (യോഹ. 17:3) എന്നിരുന്നാലും സൂക്ഷ്മപരിജ്ഞാനം പരിഗണനാർഹമായ അളവിൽ വ്യക്തിപരമായ പരിശ്രമം കൂടാതെ നേടുകയൊ നിലനിർത്തുകയോ ചെയ്യുന്നില്ല. ശലോമോൻ പറഞ്ഞതു അതിശയമല്ല: “നിങ്ങൾ അതു തേടുന്നതിൽ തുടരുന്നുവെങ്കിൽ. . . , അങ്ങനെയെങ്കിൽ നിങ്ങൾ യഹോവാഭയം ഗ്രഹിക്കയും ദൈവികപരിജ്ഞാനം തന്നെ കണ്ടെത്തുകയും ചെയ്യും.”—സദൃശ. 1:7; 2:4, 5.
2.മനുഷ്യവർഗ്ഗലോകം ദൈവിക ഉദ്ദേശ്യങ്ങൾ സംബന്ധിച്ച് അന്ധകാരത്തിലാണ്, എന്നാൽ യഹോവയെ സംബന്ധിച്ച മൂല്യവത്തായ പരിജ്ഞാനം വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിക്കുന്ന വിലയേറിയതും തക്കസമയത്തേതുമായ ലേഖനങ്ങളിൽകൂടി നമുക്ക് ലഭിക്കുന്നു. (യെശ. 60:2) ഈ ജീവൽപ്രധാനമായ വിവരങ്ങൾ മററുളളവരുമായി പങ്കുവെക്കുന്നതിനുളള എന്തൊരു പദവിയാണ് നമുക്കുളളത്! ഏപ്രിലിലും മെയ്യിലും മഹാബാബിലോനിന്റെ വെളിപ്പെടുത്തലും അവളുടെ വധനിർവഹണവും സംബന്ധിച്ച ഒരു ലേഖന പരമ്പര ഇംഗ്ലീഷ്ലക്കങ്ങളിൽ വിശേഷവൽക്കരിക്കും. (നാട്ടുഭാഷയിൽ ഏപ്രിൽ തൊട്ട് ജൂലൈ വരെ.)
നമുക്ക് എന്ത് പ്രദീപ്തമാക്കാൻ കഴിയും?
3.വാച്ച്ടവറിന്റെ ഏപ്രിൽ ലക്കങ്ങൾ (നാട്ടുഭാഷയിൽ ഏപ്രിൽ, മെയ്യ് ലക്കങ്ങൾ) “വേശ്യകളുടെ മാതാവായ മഹാബാബിലോനിന്റെ” താദാത്മ്യം പരിശോധിക്കും. (വെളി. 17:5) നിങ്ങളെത്തന്നെ പരിചയപ്പെടുത്തിയശേഷം ഇപ്രകാരം പറഞ്ഞുകൊണ്ട് ഏപ്രിൽ 1 ലക്കത്തിൽ വീട്ടുകാരന്റെ ജിജ്ഞാസ ഉണർത്തുക: “ഒന്നാം നൂററാണ്ടുമുതൽ ആളുകൾ ബൈബിൾപുസ്തകമായ വെളിപ്പാടിലെ ദർശനങ്ങളാലും പ്രതീകങ്ങളാലും വിസ്മയിച്ചുപോയിട്ടുണ്ട്. ഇവയിൽ ഏററവും ദുർജ്ഞേയമായ ഒന്ന് വെളിപ്പാട് 17, 18 എന്നീ അദ്ധ്യായങ്ങളിൽ വിവരിച്ചിരിക്കുന്ന വേശ്യയായ മഹാബാബിലോനാണ്. ഈ ബാബിലോൻ പ്രതീകപ്പെടുത്തുന്നതെന്തിനെയാണ്? ‘ഒരു മർമ്മം—വേശ്യയായ മഹാബാബിലോൻ ആരാണ്?’ എന്ന ഈ ലേഖനത്തിന്റെ സഹായത്തോടെ നിങ്ങൾ ഉത്തരം കണ്ടെത്തും. ചോദ്യത്തിന്റെ ഉത്തരം പറയാതെ വിട്ടുകൊണ്ട് നിങ്ങൾ വ്യക്തിയുടെ ശ്രദ്ധ പിടിച്ചുപററിയേക്കാം.
4.ഏപ്രിൽ15-ലെ ലക്കത്തിൽ, (നാട്ടുഭാഷയിൽ മെയ്യ് ലക്കം) “മഹാബാബിലോൻ വേശ്യാവൃത്തിയിൽ ഉൾപ്പെടുന്നു” എന്ന ലേഖനത്തിൽ ആത്മീയാർത്ഥത്തിൽ വേശ്യാവൃത്തി എന്താണെന്ന് വിശദീകരിക്കുന്നു. “ദിവ്യനീതി” കൺവെൻഷനിലെ “കുപ്രസിദ്ധ വേശ്യ,” എന്ന പ്രസംഗവും പ്രമേയവുംകൂടെ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ നമുക്ക്, ഈ മഹാബാബിലോൻ ആരാണ്? ബൈബിളിൽ അവളെ ഇത്ര ശക്തമായ ഭാഷയിൽ കുററം വിധിച്ചിരിക്കുന്നതെന്തുകൊണ്ട്? അവളുടെ നാശം നമ്മുടെ തലമുറയെയും നിങ്ങളുടെ ഭാവിയെയും എങ്ങനെ ബാധിക്കും? എന്നിങ്ങനെയുളള ചിന്തോദ്ദീപകമായ ചോദ്യങ്ങൾ ചോദിക്കാൻ കഴിയും. 30 മുതൽ 60 വരെ സെക്കൻറുകൊണ്ട് നേരിട്ട് പോയിൻറിലേക്ക് കടന്നുകൊണ്ട് നിങ്ങളുടെ അവതരണം ലളിതമാക്കിനിർത്താൻ ഓർമ്മിക്കുക.
നേരത്തെ ആസൂത്രണം ചെയ്യുക
5.നാം ഓരോ മാസവും സാധാരണയായി രണ്ടും നാലും ശനിയാഴ്ചകൾ മാസികാവേലക്ക് ഊന്നൽ നൽകുന്നുവെന്നിരിക്കെ, മെയ്യിൽ നമുക്ക് ഈ പ്രധാനപ്പെട്ട മാസികകൾ സമർപ്പണത്തിന് ഉണ്ടായിരിക്കുന്നതിനാൽ നാലു ശനിയാഴ്ചകൾക്കും ഊന്നൽ കൊടുക്കുന്നത് നല്ലതായിരിക്കും. മാസികാദിവസം, 60 സെക്കൻറിൽ കവിയാത്ത ഒരു ചുരുങ്ങിയ അവതരണം നിർവഹിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുക. എല്ലാവരും കേൾക്കേണ്ടതിന് ഒരു മുന്നറിയിപ്പു മുഴക്കാൻ ഈ കാലോചിത മാസികാലക്കങ്ങളുടെ ഒരു വിപുലമായ വിതരണം ആവശ്യമാണ്.—യെശ. 61:2; വെളി. 18:4, 5.
6.മെയ്യിൽ ഒരു പുതിയ വീക്ഷാഗോപുര വരിസംഖ്യാ പ്രസ്ഥാനം ആരംഭിക്കും. വാരംതോറുമുളള മാസികാദിവസത്തേക്ക് ശുപാർശ ചെയ്തിരിക്കുന്ന ചുരുങ്ങിയ അവതരണത്തിനു പകരം വരിസംഖ്യ സമർപ്പിക്കുമ്പോൾ നാം സംഭാഷണവിഷയം ഉപയോഗിക്കാൻ ആഗ്രഹിക്കും. മാസികകളുടെ വരിസംഖ്യ തരാൻ ഇഷ്ടപ്പെടാത്തവരെ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പുതിയ ലക്കങ്ങൾ 4 ക. ക്ക് സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കണം.
7.നിങ്ങൾ വീക്ഷാഗോപുരത്തിന്റെ മികച്ച മൂല്യം പൂർണ്ണമായി വിലമതിക്കുന്നുണ്ടോ? ഇത് മനുഷ്യവർഗ്ഗത്തെ യഹോവയുടെ നീതിയുളള വഴികളിൽ അഭ്യസിപ്പിക്കുന്നതിനുളള ഒരു പ്രധാനപ്പെട്ട ഉപകരണമാണ്. (മത്താ. 5:6) ഈ മികച്ച പ്രസിദ്ധീകരണം വിതരണം ചെയ്യുന്നതിനാൽ നമുക്ക് ജനതകളെ മഹാബാബിലോനിന്റെ ആസന്നമായിരിക്കുന്ന നാശത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നതിനുളള പദവിയുണ്ട്.