നിങ്ങൾക്ക് മെയ്യിൽ സഹായപയനിയറിംഗ് നടത്താൻ കഴിയുമോ?
1.യേശു സകല മനുഷ്യവർഗ്ഗത്തിന്റെയും ഭാവി എന്തിന്റെ അനന്തരഫലത്തിൻമേൽ അടിസ്ഥാനപ്പെട്ടിരിക്കുന്നുവോ ആ പ്രധാനപ്പെട്ട വേലക്ക് മുൻകൈയെടുത്തു. (മത്താ. 4:17) ആ വേല സുവാർത്താപ്രസംഗവും ശിഷ്യരാക്കലുമാണ്. ഈ വേല “അന്ത്യത്തിനു” തൊട്ടുമുമ്പ്, രാജ്യദൂത് “സകലജനതകൾക്കും സാക്ഷ്യത്തിനായി നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെട്ടു”കഴിയുമ്പോൾ അതിന്റെ അത്യുച്ചത്തിലെത്തും.—മത്താ. 24:14.
2.നാം ഇപ്പോൾ വ്യവസ്ഥിതിയുടെ സമാപനത്തിങ്കൽ വന്നെത്തിയിരിക്കുന്നതിനാൽ ഈ വേല എന്നത്തേതിലും അധികം അടിയന്തിരമാണ്. ജീവിതങ്ങൾ അപകടത്തിലാകയാൽ അനാവശ്യമായ കാലവിളംബത്തിന് ദൂരവ്യാപകഫലങ്ങൾ ഉണ്ടായിരിക്കാൻ കഴിയും. സഹായപയനിയർ ക്രമീകരണം അനേകരെ ഈ അടിയന്തിരവേല ചെയ്യുന്നതിൽ കൂടുതൽ ഉത്സാഹമുളളവരായിരിക്കാൻ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. നിങ്ങൾക്ക് മെയ്യിൽ സഹായപയനിയറിംഗ് നടത്താൻ കഴിയുമോ?
മെയ്യ് നല്ല അവസരം പ്രദാനം ചെയ്യുന്നു
3.മെയ്യ് അനേകർക്ക് സഹായ പയനിയർമാരായി പേർചാർത്താൻ വളരെ നല്ല ഒരു മാസമാണ്. മുഴുസമയ ലൗകികജോലിയുളള ചിലർക്കുപോലും അപ്രകാരം ചെയ്യാൻ കഴിഞ്ഞേക്കും. കഴിഞ്ഞവർഷം പയനിയറിംഗ് നടത്തിയ ചിലർ വളരെ അനുഗ്രഹിക്കപ്പെടുകയും ഈ വർഷം വീണ്ടും സേവിക്കുന്നതിന് തങ്ങൾക്കുളള ആഗ്രഹം പ്രകടിപ്പിക്കയും ചെയ്തു. ഇപ്പോൾ ആസൂത്രണം ചെയ്തുകൊണ്ട് മെയ്യിൽ നിങ്ങൾക്ക് സഹായപയനിയറിംഗ് നടത്താൻ കഴിയുമോ? ഇതിന്റെ സാധ്യതസംബന്ധിച്ച് നേരത്തെതന്നെ നിയമിതരായിരിക്കുന്നവരോട് എന്തുകൊണ്ട് ചർച്ചചെയ്യുകയും അവരിൽനിന്ന് ചില പ്രായോഗിക നിർദ്ദേശങ്ങൾ തേടുകയും ചെയ്തുകൂടാ?
4.നമ്മുടെ സേവനം വികസിപ്പിക്കുന്നതിനാൽ കൂടുതൽ സന്തുഷ്ടി കൈവരുത്താൻ കഴിയും. ഇത് മററു വ്യക്തിപരമായ താൽപ്പര്യങ്ങൾ ബലിചെയ്യുന്നതാവശ്യമാക്കിത്തീർത്തേക്കാമെങ്കിലും, സമൃദ്ധമായി വിതക്കുന്നതിനാൽ നാം ആത്മീയാനുഗ്രഹങ്ങൾ സമൃദ്ധമായി കൊയ്യും. (2 കൊരി. 9:6ബി) യഹോവയ്ക്കുവേണ്ടി മുഴുദേഹിയോടെ സേവിക്കുന്നവർ പുതിയ ധാരാളം ശിഷ്യൻമാരെ കൊയ്യുന്നതിലുളള “സന്തോഷത്താൽ” നിറയുന്നു.—പ്രവൃത്തികൾ 13:48, 52.
ഒരു ദിവ്യാധിപത്യ ചവിട്ടുപടി
5.ആദ്യം സഹായപയനിയർസേവനത്തിന്റെ സന്തോഷങ്ങൾ രുചിച്ചറിഞ്ഞശേഷം അനേകർ നിരന്തരപയനിയർമാർ ആയിത്തീർന്നിട്ടുണ്ട്. ഈ വിധത്തിൽ സഹായപയനിയർസേവനത്തിന് കൂടുതൽ സന്തോഷത്തിലേക്കുളള ചവിട്ടുപടിയായി സേവിക്കാൻ കഴിയും. നിങ്ങൾക്ക് മെയ്യിലും തുടർന്നുളള മാസങ്ങളിലും സഹായപയനിയറിംഗ് നടത്താൻ കഴിഞ്ഞാൽ നിങ്ങൾക്ക് മടക്കസന്ദർശനങ്ങളും ബൈബിളദ്ധ്യയനങ്ങളും വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞേക്കും, അത് നിങ്ങളെ പുതിയ സേവനവർഷത്തിന്റെ ആരംഭമായ സെപ്ററമ്പറിൽ അനായാസം നിരന്തരപയനിയറിംഗിലേക്ക് മാറാൻ സഹായിക്കും.
6.യഹോവയുടെ സാക്ഷികളിലധികവും ഈ വ്യവസ്ഥിതിയിൽ കൂടുതൽ ഭൗതിക നേട്ടങ്ങൾ തേടുന്നതിനു പകരം ഈ സമയത്ത് തങ്ങളുടെ ശുശ്രൂഷയെ വികസിപ്പിക്കുന്നതെന്തുകൊണ്ട്? ഇതിനു കാരണം അവർ യഹോവയെ വാഴ്ത്തുന്നതിനും അവന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് മററുളളവരോട് പറയുന്നതിനും ആഗ്രഹിക്കുന്നു എന്നതാണ്. “ലോകം നീങ്ങിപ്പോകുകയാകുന്നു, അതിന്റെ മോഹവും അങ്ങനെതന്നെ, എന്നാൽ ദൈവേഷ്ടം ചെയ്യുന്നവൻ എന്നേക്കും സ്ഥിതിചെയ്യുന്നു” എന്ന് അവർക്ക് അറിയാം. (1 യോഹ. 2:17) കൊയ്തിന്റെ യജമാനൻ “തന്റെ കൊയ്തിലേക്ക് വേലക്കാരെ അയക്കേണമേ” എന്നുളള പ്രാർത്ഥനക്കനുസരണമായി അവർ ആത്മാർത്ഥമായി പ്രവർത്തിക്കുന്നു.—മത്താ. 9:37, 38.
7.ദൈവത്തോടും അയൽക്കാരനോടുമുളള യഥാർത്ഥ സ്നേഹം നമ്മുടെ പ്രാപ്തിയുടെ പരമാവധി ശിഷ്യരാക്കൽ വേലയിൽ പങ്കെടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. (മത്താ. 22:37-39; 28:19) വ്യക്തിപരമായ സാഹചര്യങ്ങൾ പയനിയർ പ്രസാധകരായിരിക്കുന്നതിൽ നിന്ന് അനേകരെ തടയുന്നെങ്കിലും യഹോവയുടെ സേവനത്തിൽ നമ്മുടെ സാഹചര്യങ്ങൾക്കനുസൃതമായി നമ്മുടെ പരമാവധി ചെയ്യുന്നത് ‘രക്ഷിക്കപ്പെടുന്നതിന് എല്ലാത്തരം ആളുകളെയും സഹായിക്കുന്നതിന് കഠിനമായി പ്രവർത്തിക്കയും അദ്ധ്വാനിക്കയും ചെയ്യുന്നവരെന്ന നിലയിൽ’ നമ്മെ പ്രശംസിക്കുന്നു.—1 തിമൊ. 4:10.